രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മിനിറ്റുകൾ മാത്രം ; എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും

രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മിനിറ്റുകൾ മാത്രം ; എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും

Spread the love

സ്വന്തംലേഖകൻ

കോട്ടയം : രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മിനിറ്റുകൾ മാത്രം. എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആകാംക്ഷുടെ നിമിഷങ്ങളിലൂടെയാണ് ഇനി കടന്നുപോകുക.
ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളായിരിക്കും. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. അതിന് ശേഷമായിരിക്കും ഇവിഎം എണ്ണുക. ഏറ്റവും ഒടുവിലായാരിക്കും വിവിപാറ്റ് എണ്ണുക. ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചെങ്കിലും തള്ളിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകീട്ട് ഏഴ് മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ആദ്യ ഫലസൂചനകൾ 8.15 ഓടെ അറിയാം.കേരളത്തിൽ മൊത്തം രണ്ട് കോടിയിലേറെ വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. തപാൽ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണൽ കേന്ദ്രത്തിൽ പക്ഷം ചേർന്നുള്ള ഇടപെടലുകൾ ഒഴിവാക്കാനാണിത്.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിക്കു പുറത്താണു ലോക്കൽ പൊലീസിന്റെ അധികാര പരിധി.