കല്യാണ പാർട്ടിക്കിടെയുണ്ടായ ബോംബാക്രമണം; മിഥുൻ കീഴടങ്ങി

സ്വന്തം ലേഖിക കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി. എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുൻ ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ സഞ്ചരിച്ച വെള്ള ട്രാവലർ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയിൽ […]

മാതമം​ഗലത്ത് മാത്രമല്ല; സിഐടിയു കൊടികുത്തി സമരം മാടായിയിലും; കട പൂട്ടേണ്ട ​ഗതികേടിലെന്ന് ഉടമ

സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂരില്‍ മാതമം​ഗലത്ത് മാത്രമല്ല കച്ചവടം പൂട്ടിച്ചുള്ള സി ഐ ടി യു സമരം. കണ്ണൂര്‍ മാടായിയിലും സ്ഥാപനത്തിന് മുന്നില്‍ സിഐടിയു സമരം നടത്തുകയാണ്. ശ്രീ പോര്‍ക്കലി എന്ന സ്റ്റീല്‍ കടയ്ക്ക് മുന്നിലാണ് സി ഐ ടി യു കൊടി കുത്തിയത്. സമരം കാരണം മൂന്നാഴ്ചയായി കച്ചവടം നടന്നിട്ടില്ലെന്ന് ഉടമ ടി വി മോഹന്‍ ലാല്‍ പറയുന്നു. സ്ഥാപനത്തിലെ ജോലിക്കാരെ ചുമടിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കൊടികുത്തി സമരം തുടങ്ങിയത്. അറുപത് ലക്ഷം രൂപയുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നതെന്ന് ഉടമ പറയുന്നു. സമരം […]

ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് ക്രൂരമര്‍ദ്ദനം; ആക്രമിച്ചത് 15 ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന്; രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖിക തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ടിടിഇയ്ക്ക് ക്രൂരമര്‍ദ്ദനം. പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന്‍ ബെസിക്കാണ് (33) മര്‍ദ്ദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനികൂല്‍ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ടിടിഇയെ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തതായി പറയുന്നു. ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 15 ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടില്‍ തെളിവെടുപ്പ്; കത്തിയും ലോക്കറ്റും കണ്ടെത്താന്‍ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടില്‍ തെളിവെടുപ്പ്. രാജേന്ദ്രന്‍റെ സ്വദേശമായ അഞ്ചു​ഗ്രാമത്തിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവല്‍ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. വിനീതയെ കൊല്ലാനുപയോഗിച്ച ആയുധവും തമിഴ്നാട്ടില്‍ ഉപേക്ഷിച്ചെന്ന് പ്രതി രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധന. വിനീതയുടെ മൃതദേഹത്തില്‍ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനില്‍ നിക്ഷേപിച്ചതും പൊലീസ് കണ്ടെത്തി. അമ്പലമുക്കിലെ ചെടിക്കടയിലെ […]

വാലന്റൈൻസ് ദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ; സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാൻ വാടകയ്‌ക്കെടുത്ത കാറില്‍ ആലുവയില്‍ നിന്നും കോട്ടയം കുമാരനല്ലൂരില്‍ എത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് വച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു

സ്വന്തം ലേഖിക വാലന്റൈൻസ് ദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാൻ ആലുവയില്‍ നിന്നും വാടകയ്‌ക്കെടുത്ത ഇന്നോവയില്‍ കോട്ടയം കുമാരനല്ലൂരില്‍ എത്തിയ നാല് കുട്ടികളെ നാട്ടുകാര്‍ തടഞ്ഞു വച്ചു. നാട്ടുകാര്‍ തടഞ്ഞ കുട്ടികളെ ചോദ്യം ചെയ്ത ശേഷം ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. വാലന്റൈൻസ് ദിനമായ തിങ്കളാഴ്ച ഉച്ചയോടെ കുമാരനല്ലൂരിലായിരുന്നു സംഭവം. ആലുവയില്‍ നിന്നുള്ള നാലംഗ സംഘമാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കുമാരനല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ എത്തിയത്. ആലുവയില്‍ നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു കുട്ടികളുടെ വരവ്. കുമാരനല്ലൂര്‍ […]

കോട്ടയം ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ സജീവം; കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേര്‍ പിടിയില്‍

സ്വന്തം ലേഖിക കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​ നി​​ന്നും ക​​ഞ്ചാ​​വ്, നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യി നാ​​ല് പേ​​രെ​​ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​. ല​​ഹ​​രി മാ​​ഫി​​യ​​യു​​ടെ സം​​ഘ​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ​​മാ​​കു​​ന്ന ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന​​തും ഗു​​രു​​ത​​ര പ്ര​​ശ്ന​​മാ​​കു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ പാ​​ലാ​​യി​​ല്‍ ക​​ഞ്ചാ​​വു​​മാ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍​​ നി​​ന്നും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​ത്​​പ​​ന്ന​​ങ്ങ​​ളു​​മാ​​യും മൂ​​ന്ന് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​യേ​​യും ഏ​​റ്റു​​മാ​​നൂ​​രി​​ല്‍​​ നി​​ന്നും ക​​ഞ്ചാ​​വ് വ​​ലി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ഒ​​റ്റ​​പ്പാ​​ലം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ​​യു​​മാ​ണ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​​ക്കും വി​​ദ്യാ​​ര്‍​​ത്ഥിക​​ള്‍​​ക്കും വി​​ല്‍​​ക്കാ​​ന്‍ ക​​ഞ്ചാ​​വു​​മാ​​യി ബൈ​​ക്കി​​ല്‍ ചു​​റ്റി​​ത്തി​​രി​​ഞ്ഞ ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി ന​​ടു​​ന്‍​​ഗ​​ഞ്ച് മു​​ലു​​ക്ക് (39)നെ​​യാ​​ണു […]

ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ…. ഏത് വേണമെങ്കിലും 2500 രൂപ തന്നാൽ മതി; കാശ് കൊടുത്താൽ പിന്നെ ആളെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല; അന്തർജില്ലാ തട്ടിപ്പുകാരനെ പാലായിലെ വനിതാ പൊലീസുകാർ ചേർന്ന് ചാറ്റ് ചെയ്ത് കുടുക്കി; കോട്ടയം ജില്ലയിൽ നിന്ന് മാത്രം അടിച്ചുമാറ്റിയത് പതിനഞ്ച് ലക്ഷത്തിലധികം രൂപ

സ്വന്തം ലേഖിക പാലാ: സംസ്ഥാനത്ത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന അന്തർജില്ലാ തട്ടിപ്പുകാരൻ പാല പൊലീസിൻ്റെ പിടിയിൽ. അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് ജില്ലയിൽ പേരിയ സ്വദേശി മുക്കത്ത് ബേബി മകൻ ബെന്നി (43) യാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി പാലാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പല സ്ഥലങ്ങളിൽ നിന്നും ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാം എന്നുപറഞ്ഞ് പല വീടുകളിൽ നിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ […]

കലൂര്‍ പോക്സോ കേസ്: കുട്ടികള്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ച്‌; പീഡനത്തിന് ഇരയായത് ഒരു കുട്ടിയെന്ന് ഡിസിപി

സ്വന്തം ലേഖിക കൊച്ചി: കലൂര്‍ പോക്സോ കേസില്‍ കൂടുതല്‍ കുട്ടികള്‍ ഇരയായോ എന്ന് പരിശോധിക്കാന്‍ പൊലീസ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കള്‍ക്കൊപ്പം പോയതെന്നും കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പീഡനത്തിനിരയായതെന്നും ഡിസിപി പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കലൂരില്‍ വെച്ച്‌ ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തുന്നത്. അപകടശേഷം നിര്‍ത്താതെപോയ കാര്‍ പീന്നീട് നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയും മാറ്റുകയായിരുന്നു. മറ്റ് രണ്ട് […]

ഇടത് തൊഴിലാളി യൂണിയനുകള്‍ക്ക് സമാധാനമായി; ഒരു കച്ചവട സ്ഥാപനം കൂടി പൂട്ടിച്ചു… സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിയിറക്ക് നടത്താന്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും ഉടക്കുമായി സിഐടിയുക്കാർ എത്തിയതോടെ എസ് ആര്‍ ഹാര്‍ഡ് വെയറും അടച്ചുപൂട്ടി; പെരുവഴിയിലായത് സ്ഥാപനത്തിലെ തൊഴിലാളികൾ

സ്വന്തം ലേഖിക കണ്ണൂര്‍: സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിയിറക്ക് നടത്താന്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും സി. ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തിയ മാതമംഗലത്തെ എസ്. ആര്‍. ഹാര്‍ഡ് വെയര്‍പൂട്ടി. മാതമംഗലത്തെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംരഭമാണ് എസ്. ആര്‍ ഹാര്‍ഡ് വെയര്‍സ്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പെരുവഴിയിലായി. എന്നാല്‍ മാതമംഗലത്ത് കടപൂട്ടിയത് പഞ്ചായത്ത് ലൈസന്‍സ് പുതുക്കാത്തതുമായി ബന്ധപ്പെട്ടാണെന്നും തൊഴില്‍ തര്‍ക്കമല്ലെന്ന വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ സി. ഐ.ടി.യു യൂണിയന്‍ തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല സമരത്തിനെ […]

അരുംകൊലകളുടെ രാക്ഷസന്‍; വായില്‍ തുണി തിരുകും; തൊണ്ടയില്‍ തുരുതുരെ കത്തി പായിക്കും; ചെടിവില്‍പ്പനക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ പ്രതി കൊല നടത്തിയിരുന്നത്‌ അതിക്രൂരമായി

സ്വന്തം ലേഖിക തിരുവനന്തപുരം : അമ്പലമുക്കില്‍ ചെടിവില്‍പ്പനക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ തോവാള താഴക്കുടി സ്വദേശി രാജേന്ദ്രന്‍ കൊല നടത്തിയിരുന്നത്‌ അതിക്രൂരമായി. തൊണ്ടയുടെ പ്രത്യേക ഭാഗത്തായി മിന്നല്‍ വേഗത്തില്‍ രണ്ടും മൂന്നും തവണ കത്തി പായിച്ചായിരുന്നു കൊലപാതകങ്ങള്‍. മൂര്‍ച്ചയുള്ള കത്തി തുണിയില്‍ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന രാജേന്ദ്രന്‍, ശബ്‌ദം പുറത്തുവരാതിരിക്കാന്‍ ആ തുണി ഇരയുടെ വായില്‍ തിരുകിയിരുന്നു. വെള്ളമഠത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന സമയത്ത്‌ 2014 ഡിസംബര്‍ 19നായിരുന്നു ആദ്യ കൊലപാതകം. തൊട്ടടുത്ത്‌ താമസിച്ചിരുന്ന കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ സുബ്ബയ്യന്‍ (53), ഭാര്യ വാസന്തി (48), […]