മത്സ്യത്തൊഴിലാളി സജീവൻ്റെ ആത്മഹത്യ: ഭൂമി തരംമാറ്റാന്‍ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തതിനെ തുടർന്ന്; ആര്‍.ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍; നരഹത്യക്ക് കേസെടുക്കണമെന്ന് കുടുംബം; സസ്​പെന്‍ഷന്‍ നടപടിയില്‍ അമര്‍ഷവുമായി ജീവനക്കാര്‍

സ്വന്തം ലേഖിക മട്ടാഞ്ചേരി: മത്സ്യത്തൊഴിലാളിയായ പറവൂര്‍ മുത്തകുന്നത്ത്​ സജീവന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്​പെന്‍ഷൻ. ആര്‍.ഡി ഓഫിസില്‍ നേരത്തേ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ഷനോജ് കുമാര്‍, സീനിയര്‍ ക്ലര്‍ക്കായിരുന്ന സി.ജെ. ഡെല്‍മ, സീനിയര്‍ ക്ലര്‍ക്ക് ഒ.ബി. അഭിലാഷ്, സെക്​ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ് ലം, മുന്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുന്‍ എല്‍.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം എന്നിവരെയാണ് സസ്പെന്‍ഡ്​ ചെയ്ത​ത്. ലാന്‍ഡ്​ റവന്യൂ ജോയിന്‍റ്​ കമ്മീഷണര്‍ ജെറോമിക് ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ടി‍ൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി […]

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചു; സാബു ജേക്കബ് ഉള്‍പ്പടെ ആയിരം പേര്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖിക കോട്ടയം: സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മൂന്ന് മണിയോടെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇവിടെയും നിരവധി പേരാണ് എത്തിയത്. അതേസമയം ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് പുറത്തുവരും. തലയ്ക്ക് […]

അ​ന​ധി​കൃ​ത നി​ര്‍​മാ​ണം; പി വി അ​ന്‍വ​ര്‍ എംഎൽഎ​യു​ടെ ഭാ​ര്യ​പി​താ​വി​ന്റെ റോ​പ്​​വേ പൊ​ളി​ച്ചു​നീ​ക്കി

സ്വന്തം ലേഖിക ഊ​ര്‍​ങ്ങാ​ട്ടി​രി: ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ല്‍ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഭാ​ര്യ​പി​താ​വി​ന്റെ റോ​പ്​​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു​നീ​ക്കി. എം.​എ​ല്‍.​എ​യു​ടെ ഭാ​ര്യ​പി​താ​വ് സി.​കെ. അ​ബ്ദു​ല്ല​ത്തീ​ഫ് നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോ​പ്​​വേ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ന്‍ ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഊ​ര്‍​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ന​ട​പ​ടി. ഈ ​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 11നാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ത​ട​യ​ണ​ക്ക് കു​റു​കെ മൂന്ന് മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച്‌ നി​ര്‍​മി​ച്ച റോ​പ്​​വേ​യു​ടെ മൂ​ന്ന്​ ട​വ​റു​ക​ളും പൊ​ളി​ച്ചു​ക​ഴി​ഞ്ഞു. ട​വ​റു​ക​ള്‍ സ്ഥാ​പി​ച്ച കോ​ണ്‍ക്രീ​റ്റ് അ​ടി​ത്ത​റ ഞാ​യ​റാ​ഴ്ച പൊ​ളി​ക്കും. പൊ​ളി​ക്ക​ല്‍ ന​ട​പ​ടി വി​ല​യി​രു​ത്താ​ന്‍ […]

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; നാളെ കസ്റ്റഡി അപേക്ഷ നല്‍കും; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍

സ്വന്തം ലേഖിക കിഴക്കമ്പലം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് പുറത്തുവരും. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ദീപുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. […]

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി വീണ്ടും ചാടിപ്പോയി; പുറത്ത് കടന്നത് ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്ത്; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

സ്വന്തം ലേഖിക കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വീണ്ടും അന്തേവാസി ചാടിപോയി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് ചാടിപ്പോയത്. ഒരാഴ്ചയ്ക്കിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്താണ് അന്തേവാസി ചാടിപ്പോയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു. ഒരേ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളില്‍ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണ് ചാടിപ്പോയത്. ഇരുവരേയും പിന്നീട് കണ്ടെത്തിയിരുന്നു. കുളിമുറിയോട് ചേര്‍ന്ന പഴയ ഭിത്തി വെള്ളമൊഴിച്ചു കുതിര്‍ത്ത ശേഷം പ്ലേറ്റ് കൊണ്ടു തുരന്നാണു സ്ത്രീ പുറത്തു കടന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഈ […]

കട്ടപ്പന വണ്ടൻമേട്ടിൽ നടന്നത് അരുംകൊല; ഭാര്യ പൊലീസിനോട് പറഞ്ഞത് ഭർത്താവ് നടയിൽ നിന്ന് മൂക്കും കുത്തി വീണതാണെന്ന്; സംശയം തോന്നി പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ കാപ്പി വടിക്ക് അടിച്ചു കൊന്നതാണെന്ന് കണ്ടെത്തി; നിർണ്ണായകമായത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം

സ്വന്തം ലേഖകൻ കട്ടപ്പന: വണ്ടൻമേട്ടിൽ നടന്നത് അരുംകൊല. ഭർത്താവിനെ കാപ്പി വടിക്ക് അടിച്ച് കൊന്ന അന്നൈ ലക്ഷ്മിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് പുതുവലിൽ രഞ്ജിത്തിൻ്റെത്(38) സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് പൊലീസ്. രഞ്ജിത്തിനെ കാപ്പി വടിക്ക് അടിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഫെബ്രുവരി ആറിനായിരുന്നു വീടിൻ്റെ മുറ്റത്ത് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നടയിൽ നിന്ന് മൂക്കും കുത്തി വീണ് മരണം സംഭവച്ചതാണെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും […]

ഭാര്യയുമായി അവിഹിതബന്ധം; കാറിടിച്ച്‌ വീഴ്ത്തി കൊലപാതകം; വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് ജീവപര്യന്തം വിധിച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂര്‍ വട്ടയ്ക്കാട്ടുപടിയില്‍ പ്ലൈവുഡ് വ്യാപാരിയായ നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റഷീദിന് ഹൈക്കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കൊലക്കുറ്റത്തിന് തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കേസില്‍ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. 2015 മെയ് അഞ്ചിനാണ് നൗഷാദ് കൊല്ലപ്പെടുന്നത്. നൗഷാദിന്റെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു പ്രതി റഷീദ്. തന്റെ ഭാര്യയ്ക്ക് നൗഷാദുമായി അടുപ്പം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. ബൈക്കില്‍ പോയ നൗഷാദിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. […]

കച്ചവടത്തെ ചൊല്ലി തർക്കം; വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ മൊബൈല്‍ തട്ടുകടയ്ക്ക് മറ്റൊരു കച്ചവടക്കാരന്‍ തീയിട്ടു; വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

സ്വന്തം ലേഖിക ചെങ്ങന്നൂർ: ബിഎംഎസ് വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ തട്ടുകടയ്ക്ക് മറ്റൊരു വഴിയോര കച്ചവടക്കാരന്‍ തീയിട്ടു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി ജംഗ്ഷന് സമീപം എംസി റോഡിലാണ് സംഭവം. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി സതീഷ് ജോര്‍ജ്ജിന്റെ മൊബൈല്‍ തട്ടുകടയ്ക്കാണ് തീയിട്ടത്. സംഭവത്തില്‍ പഴക്കച്ചവടക്കാരനായ ഷുക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു യൂണിയന്‍ നേതാവാണ് ഇയാള്‍. സതീഷ് രാത്രി പതിനൊന്നരയോടെ കച്ചവടം അവസാനിപ്പിച്ച്‌ മടങ്ങിയിരുന്നു. ഇതിന് ശേഷമാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ടെമ്പോ ട്രാവലര്‍ വാനും ഒരു ലക്ഷം രൂപ […]

ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് പണവും ലാപ്ടോപ്പും; മോഷണശേഷം ബീഹാര്‍ സ്വദേശി കടന്നത് ഡല്‍ഹിയിലേക്ക്; ഒളിസങ്കേതത്തിലേക്ക് പോലീസ് എത്തിയത് മയക്കുമരുന്ന് ഡീലര്‍മാര്‍ എന്ന വ്യാജേന; കാറും ജീപ്പും കടക്കാത്ത ഇടുങ്ങിയ വഴികളിലൂടെ അതിസാഹസികമായി പ്രതിയെ പിടികൂടിയതിങ്ങനെ

സ്വന്തം ലേഖിക കൊച്ചി: കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ ബീഹാര്‍ സ്വദേശി പിടിയില്‍. ജഗാവുള്ളയെയാണ് പോലീസ് സംഘം ഡല്‍ഹിയിലെ ഗലിയില്‍ നിന്നും സാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്. ഇതേ കേസുമായി ബന്ധപ്പെട്ട 17 വയസുകാരനായ ബീഹാര്‍ സ്വദേശിയെ പോലീസ് നേരത്തെ കണ്ടെത്തി ജുവനൈല്‍ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മ്മാണ ശാലയില്‍ കുറച്ച്‌ കാലം ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. പുതിയ റോഡിലുള്ള ആളൊഴിഞ്ഞ ബാവാസ് മന്‍സില്‍ എന്ന വീട്ടില്‍ […]

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിൽ പെണ്‍ സുഹൃത്തിനൊപ്പം വിലസി കുട്ടി റൈഡര്‍; ഉടമയെ തപ്പി വെള്ളം കുടിച്ച്‌ എംവിഡി; ഒടുവില്‍ റൈഡര്‍ പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി റൈഡറെ വീട്ടിലെത്തി പിടികൂടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. കുട്ടമശ്ശേരി സ്വദേശിയായ കുട്ടിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി വിലസുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയ്‌ക്കായി വാഹനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ബൈക്കിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ട ഉദ്യോഗസ്ഥര്‍ അന്വേഷണം ആ വഴിക്ക് […]