കോട്ടയം കിടങ്ങൂരിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ; പിടിയിലായത് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി

സ്വന്തം ലേഖിക കിടങ്ങൂർ: കിടങ്ങൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ. കിടങ്ങൂർ മംഗളാരം മേലേത്തരപ്പേൽ ഹൗസിൽ റൊണാൾഡോ റോയി(20)യെയാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ റൊണാൾഡോ. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കിടങ്ങൂരിലും പരിസരത്തും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് റൊണാൾഡോ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്യുകയും, ദേഹ പരിശോധന നടത്തുകയും ചെയ്തതോടെ ഇയാളിൽ നിന്ന് […]

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സ്വന്തം ലേഖിക കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതിയില്‍ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് കൊച്ചിയില്‍ വെച്ച്‌ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 2011 ഡിസംബറില്‍ തൃശൂരിലെ ഹോട്ടലില്‍ വെച്ച്‌ പരിചയപ്പെട്ട സിനിമാ പ്രവര്‍ത്തകനില്‍ നിന്നാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പര്‍ ലഭിച്ചത്. ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ച്‌ […]

മൊബൈല്‍ ആപ്പില്‍ നോക്കിയപ്പോള്‍ ഫിറ്റ്‌നസ്, പെര്‍മിറ്റ്, ടാക്‌സ് ഉള്‍പ്പെടെ രേഖകളൊന്നുമില്ല; ചീറിപ്പാഞ്ഞ സ്വകാര്യ ബസിനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖിക മലപ്പുറം: മൊബൈല്‍ ആപ്പില്‍ നോക്കിയപ്പോള്‍ ഫിറ്റ്‌നസ്, പെര്‍മിറ്റ്, ടാക്‌സ് ഉള്‍പ്പെടെ മറ്റു രേഖകള്‍ ഒന്നും തന്നെയില്ലാതെ സര്‍വീസ് നടത്തിയ ദീര്‍ഘദൂര സ്വകാര്യ ബസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ജില്ലാ എന്‍ഫോഴ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയപാതയില്‍ പരിശോധന നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ. പി കെ മുഹമ്മദ് ശഫീഖ്, എ എം വി ഐ […]

വധ ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്ന്‌; കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയേക്കും

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് ചിത്രാഞ്ജലി ലാബിലെത്താന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ഹാജരാകണമെന്നാണ് ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്. എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കേസില്‍ […]

കാട് വെട്ടിത്തെളിച്ചതിനെ ചൊല്ലി തര്‍ക്കം; പരിഹരിക്കാനെത്തിയ പള്ളി വികാരിയെയും സഹായിയെയും ആക്രമിച്ചവര്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: പള്ളി വികാരിയെയും സഹായിയെയും ദേഹോപദ്രവം ഏല്പിച്ച രണ്ട് പേരെ അഞ്ചാലുംമൂട്‌ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാലുംമൂട് തൃക്കരുവ താഴതില്‍ വീട്ടില്‍ വിഷ്ണു (31), തൃക്കരുവ ഇടക്കാട്ട് തെക്കേ പുത്തന്‍ വീട്ടില്‍ നിന്ന് പള്ളി താഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മനീഷ് (32) എന്നിവരാണ്‌ അറസ്റ്റിലായത്. ഇഞ്ചവിള സെന്റ്‌ തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വക പുരയിടത്തില്‍ കഴിഞ്ഞ ദിവസം യന്ത്ര സഹായത്തോടെ കാട് വെട്ടിത്തെളിച്ചിരുന്നു. ഉണങ്ങിയ പുല്ലില്‍ തീയിട്ടതോടെ അയല്‍വാസികളായ പ്രതികള്‍ പള്ളി വികാരിയുടെ സഹായിയായ റോഷനുമായി വഴക്കുണ്ടായി. തര്‍ക്കം പരിഹരിക്കാനെത്തിയ […]

മകളോടൊപ്പം സ്‌കൂട്ടറില്‍ പോകവെ ലോറിയിടിച്ച് ബ്യൂട്ടിപാർലർ ഉടമ മരിച്ചു

സ്വന്തം ലേഖിക ആലുവ: മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവെ ടിപ്പര്‍ ലോറിയിടിച്ച്‌ അമ്മ മരിച്ചു. നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാര്‍ലര്‍ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.15 ഓടെ ആലുവ – പെരുമ്പാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു. ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ അശ്വതിയുടെ ദേഹത്ത് അതേ ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വതിയുടെ സ്വന്തം നാടായ പെരുമ്പാവൂരില്‍ […]

അമ്പലമുക്ക് കൊലപാതകം; മൂന്ന് പേരെ കേന്ദ്രീകരിച്ച്‌ അന്വേഷണം; കൊലപാതകം ആഭരണം കൈക്കലാക്കാനെന്ന് സൂചന

സ്വന്തം ലേഖിക തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ കേന്ദ്രീകരിച്ച്‌ അന്വേഷണം. കൊലപാതകം നടന്ന അമ്പലനഗറിലെ സ്ഥാപനത്തില്‍ നിന്ന് ഞായറാഴ്ച്ച 11.30 ന് ശേഷം അമ്പലമുക്കിലേക്ക് നടന്നുപോയ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിലൊരാളാണ് കൊലപാതകി എന്നാണ് പൊലീസ് സംശയം. അമ്പലനഗറിന് ഇരുഭാഗത്തുമുള്ള മുഴുവന്‍ സിസിടിവികളും പൊലീസ് പരിശോധിച്ചു. അമ്പലമുക്കിലേക്കുള്ള സിസിടിവിയില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പാന്‍റ് ധരിച്ച രണ്ട് പേരും മുണ്ടുടുത്ത ഒരാളുമാണ് കൃത്യം നടന്നുവെന്ന് കരുതുന്ന സമയത്തിന് ശേഷം ഇത് വഴി പോയത്. ഇവരില്‍ […]

കുമരകം കണ്ണാടിച്ചാലിന് സമീപത്തെ കള്ളുഷാപ്പില്‍ കയറി കരിമീന്‍ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ കഴിച്ചു; ബില്‍ കൊടുക്കാതെ കാറില്‍ കയറി പാഞ്ഞു; പിന്നാലെ ബൈക്കിൽ പാഞ്ഞ് ഷാപ്പ് ജീവനക്കാരും; ഒടുവില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

സ്വന്തം ലേഖിക കോട്ടയം: കള്ളുഷാപ്പില്‍ കയറി കരിമീന്‍ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ കഴിച്ചശേഷം പണം കൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരാണ് പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. മാന്യമായ വേഷം ധരിച്ച യുവാക്കള്‍ കാറിലാണ് ഷാപ്പില്‍ എത്തിയത്. വന്നപാടെ ഇഷ്ട ഐറ്റങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. മുന്നില്‍ എത്തിയതെല്ലാം മൂക്കുമുട്ടെ കഴിച്ചു. കൈകഴുകിയെത്തിയ ഒരാള്‍ നേരെ പോയി കാറിലിരുന്നു. ഐറ്റങ്ങള്‍ മതിയാണെന്ന് പറഞ്ഞതോടെ വെയിറ്റര്‍ ബില്ലെടുക്കാന്‍ […]

എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാന്‍ കഴിയില്ല; വിവാഹദിവസം വധു തൂങ്ങിമരിച്ചത് പ്രണയനൈരാശ്യം മൂലം; ആത്മഹത്യാക്കുറിപ്പ് പുറത്ത്

സ്വന്തം ലേഖിക കോഴിക്കോട്: വിവാഹദിവസം രാവിലെ വധു തൂങ്ങിമരിച്ചത് പ്രണയനൈരാശ്യം മൂലം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാളാണ്ടിത്താഴം സ്വദേശി മേഘയാണ് (30) വിവാഹദിവസമായ ഇന്നലെ രാവിലെ മുറിയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രണയനൈരാശ്യമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ‘ എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാന്‍ കഴിയില്ല.. എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്’ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് ചേവായൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. […]

തുടരന്വേഷണം നടത്തുന്നത് അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ച്‌ വെക്കാൻ; തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപിന്‍റെ ഹര്‍ജി; സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ച്‌ വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുന്‍പ് തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. കേസില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ […]