കലൂര്‍ പോക്സോ കേസ്: കുട്ടികള്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ച്‌;  പീഡനത്തിന് ഇരയായത് ഒരു കുട്ടിയെന്ന് ഡിസിപി

കലൂര്‍ പോക്സോ കേസ്: കുട്ടികള്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ച്‌; പീഡനത്തിന് ഇരയായത് ഒരു കുട്ടിയെന്ന് ഡിസിപി

സ്വന്തം ലേഖിക

കൊച്ചി: കലൂര്‍ പോക്സോ കേസില്‍ കൂടുതല്‍ കുട്ടികള്‍ ഇരയായോ എന്ന് പരിശോധിക്കാന്‍ പൊലീസ്.

സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍
മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കള്‍ക്കൊപ്പം പോയതെന്നും കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പീഡനത്തിനിരയായതെന്നും ഡിസിപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രിയാണ് കലൂരില്‍ വെച്ച്‌ ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തുന്നത്. അപകടശേഷം നിര്‍ത്താതെപോയ കാര്‍ പീന്നീട് നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയും മാറ്റുകയായിരുന്നു.

മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച്‌ നിര്‍ത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, ക‌ഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കള്‍ തങ്ങളെ ലഹരിമരുന്ന നല്‍കി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്.

പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍വെച്ചായിരുന്നു എംഡിഎംഎ, എല്‍എസ്ഡി അടക്കം ഉപയോഗിച്ചത്. ഇതിനുശേഷം കാറില്‍ അമിതവേഗതയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.

സംഭവത്തില്‍ എരൂര്‍ സ്വേദശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ എന്നിവരുടെ അറസ്റ്റ് നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തി. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ പങ്കാളികളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മയക്കുമരുന്ന് നല്‍കി മയക്കുമരുന്ന് വില്‍പ്പന റാക്കറ്റില്‍ പങ്കാളികളാക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കമെന്നാണ് പോലീസ് സംശയിക്കുന്നത്.