ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകുന്നതിൽ വീഴ്ച;ഇടുക്കി തഹസിൽദാർ വിൻസൻറ് ജോസഫിനെ സസ്പെൻഡ് ചെയ്തു

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകുന്നതിലുളള വീഴ്ച.ഇടുക്കി തഹസിൽദാർ വിൻസൻറ് ജോസഫിനെ സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ 12, 13, 18 വാർഡുകളിലെ ആദിവാസികളായ ഭൂരഹിതർക്ക് പട്ടയം നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഇടുക്കി തഹസിൽദാരെ സസ്‌പെൻഡ് ചെയ്തത്. ആദിവാസി ജനവിഭാഗത്തിന്റെ നിരന്തര പരാതിയെ തുടർന്ന് റവന്യൂ മന്ത്രി സർക്കാർതലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വീഴ്ചകൾ കണ്ടെത്തുയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിൻസൻറ് ജോസഫിനെതിരെ നടപടിയുണ്ടായത്. ഇടുക്കി താലൂക്കിൽ ഇതിൽ ഭൂമി പതിച്ചു നൽകുന്നതിനായി അസൈനബിൾ ലാൻഡ് ലിസ്റ്റ് നാളിതുവരെ തയ്യാറാക്കി […]

എം.പി ഫണ്ടിൽ നിന്ന് 12 ലക്ഷം മുടക്കി ആംബുലൻസ്: തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.പി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ട്രാക്സ് ആംബുലൻസ് ആണ് എം പി ഫ്ലാഗ് ഓഫ് ചെയ്തത്. നാഷണൽ ആംബുലൻസ് കോഡ് പാലിച്ച് നിർമ്മിച്ചിരിക്കുന്ന ആംബുലൻസിൽ രോഗിയും ഡ്രൈവറും ഉൾപ്പെടെ 7 പേർക്ക് യാത്ര ചെയ്യാൻ കഴിയും. മെഡിക്കൽ കോളേജ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ […]

റോഡുപണി അർധരാത്രിയിലും തകൃതിയായി നടക്കുന്നു; ​ഗുണനിലവാരം ഉറപ്പുവരുത്താൻ കാവൽ നിന്നത് വളയിട്ടകൈകൾ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: റോഡുപണി അർധരാത്രിയിലും തകൃതിയായി നടക്കുന്നു. ഗുണനിലവാരം ഉറപ്പുവരുത്താൻ കാവൽ നിന്നത് വളയിട്ടകൈകൾ. ഏറ്റുമാനൂർ മുതൽ കോട്ടയം വരെയുള്ള എംസി റോഡിൻ്റെ അറ്റകുറ്റപ്പണികളുടെ രാത്രിജോലിക്കിടയിലാണ് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ശ്രദ്ധേയമായത്. ഗതാഗത കുരുക്ക് ഒഴിവാക്കാനായാണ് രാത്രിയിൽ ജോലി ക്രമീകരിച്ചത്. റോഡ്സ് മെയിൻ്റനൻസ് സബ്ഡിവിഷൻ അസിസ്റ്റൻ്റ് എൻജിനീയർ പുഷ്പജ.എസ്‌, ഓവർസീയർ ലോഷ്യ.റ്റി.എന്നിവരുടെ നാലു ദിവസത്തെ മേൽനോട്ടത്തിലാണ് രാത്രി പ്രവൃത്തി പൂർത്തീകരിച്ചത്. വനിതാ ഉദ്യോഗസ്ഥരുടെ മേൽനോട്ടം രാത്രി യാത്രക്കാരിൽ കൗതുകം ഉളവാക്കി. ചിലർ വാഹനം നിർത്തി അഭിനന്ദിക്കാനും മറന്നില്ല. രാവിലെ ഓഫിസ് സമയത്ത് ജോലിക്ക് […]

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ മാർച്ച് 1 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ മൈതാനം, ഗാന്ധിസ്ക്വയർ, തിരുനക്കര മൈതാനം, സെൻട്രൽ ജംഗ്‌ഷൻ ,ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ( 1-3-2022) രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും

ഒറ്റമുറി ഷെഡിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ ;നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് നാല് ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് വെച്ച് നൽകിയത്

സ്വന്തം ലേഖിക തൃശൂർ :മാന്ദമംഗലത്ത് വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. മുറി ഷെഡിന്റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയ ഷിനുവിന് നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവിൽ വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്‍റെ ഈ സമ്മാനം ഏഴുമാസം മുന്‍പ് മഴക്കാലത്താണ് തന്‍റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്‍റെ സഹായം തേടിയത്. ഇവിടുത്തെ ഡയറക്ടര്‍ ഫാ. ജോർജ് […]

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആല്‍ബം ഗായകന്‍ അറസ്റ്റില്‍; രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട കുട്ടിയെ മന്‍സൂറലി പാട്ട് പഠിപ്പിക്കുകയും പ്രണയിക്കുകയുമായിരുന്നു,വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി

സ്വന്തം ലേഖിക മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട കുട്ടിയെ പിന്നീട് […]

ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖിക കിഴക്കമ്പലം : ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവാണ് ഉള്ളത്. കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, […]

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍; സിപിഐഎം സമ്മേളനത്തിനെതിരെ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍. സിപിഐഎം സംസ്ഥാന സമ്മേളനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരായ കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം സംബന്ധിച്ച് തിങ്കളാഴ്ച ഒരു ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ഫൂട്ട്പാത്തില്‍ അടക്കം കൊടിതോരണങ്ങള്‍ കെട്ടിയിട്ടുണ്ട്. ഇതിലാണ് കോടതിയുടെ […]

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവി സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖിക തൃശൂർ :പീഡന പരാതിയെ തുടർന്ന് തൃശൂർ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനുമായ എസ്. സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാത്സംഗ കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അറസ്റ്റ് ഉണ്ടാകും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദാര്‍ഥികളുടെ തീരുമാനം. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ പീഡിപ്പിച്ചതായാണ് പൊലീസില്‍ നല്‍കിയ പരാതി. […]

കോവിഡ് ചികിത്സയ്ക്ക് അമിത ചാർജ്ജ് ഈടാക്കി; സ്വകാര്യ ആശുപത്രിക്ക് ബില്ലിന്റെ പത്ത് മടങ്ങ് തുക പിഴ ചുമത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് അമിത ചാർജ്ജ് ഈടാക്കിയ സ്വകാര്യ ആശുപത്രിക്ക് ബില്ലിന്റെ പത്ത് മടങ്ങ് തുക പിഴ ചുമത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പോത്തന്‍കോട് ശുശ്രുത ആശുപത്രിയ്ക്കെതിരെയാണ് ജില്ലാ ഓഫീസറുടെ നടപടി. കോവിഡ് സെല്ലില്‍നിന്നും റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയതായാണ് പരാതി. നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ […]