വാലന്റൈൻസ് ദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ; സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാൻ വാടകയ്‌ക്കെടുത്ത കാറില്‍ ആലുവയില്‍ നിന്നും കോട്ടയം കുമാരനല്ലൂരില്‍ എത്തിയ നാലംഗ സംഘത്തെ  നാട്ടുകാര്‍ തടഞ്ഞ് വച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു

വാലന്റൈൻസ് ദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ; സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാൻ വാടകയ്‌ക്കെടുത്ത കാറില്‍ ആലുവയില്‍ നിന്നും കോട്ടയം കുമാരനല്ലൂരില്‍ എത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് വച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു

സ്വന്തം ലേഖിക

വാലന്റൈൻസ് ദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ.

സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാൻ ആലുവയില്‍ നിന്നും വാടകയ്‌ക്കെടുത്ത ഇന്നോവയില്‍ കോട്ടയം കുമാരനല്ലൂരില്‍ എത്തിയ നാല് കുട്ടികളെ നാട്ടുകാര്‍ തടഞ്ഞു വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ തടഞ്ഞ കുട്ടികളെ ചോദ്യം ചെയ്ത ശേഷം ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
വാലന്റൈൻസ് ദിനമായ തിങ്കളാഴ്ച ഉച്ചയോടെ കുമാരനല്ലൂരിലായിരുന്നു സംഭവം.

ആലുവയില്‍ നിന്നുള്ള നാലംഗ സംഘമാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കുമാരനല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ എത്തിയത്. ആലുവയില്‍ നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവയിലായിരുന്നു കുട്ടികളുടെ വരവ്. കുമാരനല്ലൂര്‍ ഭാഗത്ത് എത്തിയ കുട്ടികള്‍ വഴിയറിയാതെ സംശയത്തില്‍ തപ്പിത്തിരക്കുകയായിരുന്നു.

ഇതോടെ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ കുട്ടികളെ തടഞ്ഞു വച്ചു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് കുട്ടികളുടെ സംഘം വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനായി എത്തിയതാണെന്ന് കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി ഒപ്പം പറഞ്ഞു വിടുകയായിരുന്നു.

ഈ സംഭവത്തിൽ നാട്ടുകാർക്കിടയിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. സ്വകാര്യതയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് നാട്ടുകാരില്‍ ചിലർ പറയുന്നത്.