ഇത്തിക്കരയാറ്റിൽ ​മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി; സമീപം ചു​മ​ന്ന പ​ട്ടും നെ​ല്‍ക​തി​രും; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക ചാ​ത്ത​ന്നൂ​ര്‍: ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നും മ​നു​ഷ്യാ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​ത്തി​ക്ക​ര ജംഗ്ഷ​ന് സ​മീ​പം ഇ​ത്തി​ക്ക​ര-​ഓ​യൂ​ര്‍ റോ​ഡി​ല്‍ കൊ​ച്ചു​പാ​ല​ത്തി​ന് താ​ഴെ ആ​റ്റി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. പ​ല്ല് ഉ​ള്‍പ്പെ​ടെ​യു​ള​ള കീ​ഴ്ത്താ​ടി​യെ​ല്ല്, ഇ​ടു​പ്പെ​ല്ല്, വാ​രി​യെ​ല്ലു​ക​ള്‍, തു​ട​യെ​ല്ലു​ക​ള്‍ എ​ന്നി​വ​യാ​ണ് ചാ​ക്കി​ലു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ചു​മ​ന്ന പ​ട്ടും നെ​ല്‍ക​തി​രും പൂ​ജാ​ക​ര്‍മ​ങ്ങ​ള്‍ ചെ​യ്ത​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ണ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​നാ​യി എ​ത്തി​യാ​ളാ​ണ് ചാ​ക്കു​കെ​ട്ട് ക​ണ്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​യാ​ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ള്‍ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി ഫോ​റ​ന്‍സി​ക് ലാ​ബി​ലേ​ക്ക് […]

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനമേറ്റതായി അമ്മ; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

സ്വന്തം ലേഖിക കോതമംഗലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിനെ (22) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് മുളവൂര്‍ വെള്ളത്തിനാനിക്കല്‍ എബിന്‍ ജോണിന്റെ വീട്ടിലാണ് സോമിലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സോമിലിയുടെ മാതാവ് മിനി ഇക്കാര്യം ചൂണ്ടികാട്ടി പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്‍ക്വസ്റ്റിന് ശേഷം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ […]

കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ ഗുഡസ് ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ചു; ഇടിച്ചത് കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ ഗുഡസ് ഓട്ടോയുടെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി അയച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ബസിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.

കെഎസ്‌ഇബി തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുല; സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കും; ഇടതു യൂണിയനുകള്‍ സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷ; കെ കൃഷ്ണന്‍കുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്‌ഇബി സമരം ഒത്തുതീര്‍ക്കാനുള്ള ഫോര്‍മുല ഉണ്ടായിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ഇടതു യൂണിയനുകള്‍ സമരം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിഐടിയു നേതാവ് എളമരം കരീം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ പാഴ്ചെലവുകൾക്കെതിരെ വൈദ്യുതി ഭവന് മുൻപില്‍ തുടരുന്ന വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം നാലാം […]

ഭർത്താവിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായി അടുപ്പം; ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും യുവാവിനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് സുനില്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും […]

വിവാഹ ആഘോഷത്തിനിടയിലെ ബോംബ് സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റിൽ; പടക്കക്കടക്കാരനായി അന്വേഷണം ഊര്‍ജിതമാക്കി

സ്വന്തം ലേഖിക കണ്ണൂര്‍: തോട്ടടയില്‍ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ സനാദിന്റെ സുഹൃത്താണ് അരുണ്‍. കേസിലെ മറ്റൊരു പ്രതിയായ മിഥുന്‍ ആവശ്യപ്പെട്ടത് പ്രകാരം സനാദ് വിവാഹ വീട്ടിലേക്ക് വടിവാളുമായി എത്തിയിരുന്നു. ഈ വടിവാള്‍ നല്‍കിയത് അരുണ്‍ ആണെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്‌ഫോടക വസ്തുക്കള്‍ താഴെ ചൊവ്വയിലെ ഒരു പടക്ക കടയില്‍ നിന്നാണ് വാങ്ങിയതെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കണ്ണൂരിലുള്ള […]

വിദേശത്ത് വെച്ചുള്ള സുഹൃത്ത് ബന്ധങ്ങൾ; ഓയോ ആപ്പ് വഴി ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്ത് നഗരത്തിൽ മയക്കുമരുന്ന് വില്‍പ്പന;15 ദിവസത്തോളം ഹോട്ടല്‍മുറിയില്‍ തങ്ങിയ എട്ടംഗ സംഘം പിടിയില്‍; പ്രതികളിൽ നിന്ന് 56 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു

സ്വന്തം ലേഖിക കൊച്ചി: ഹോട്ടല്‍ മുറി വാടകയ്ക്കെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനെത്തിയ യുവതി ഉള്‍പ്പെടുന്ന എട്ടംഗ സംഘം പൊലീസ് പിടിയില്‍. എറണാകുളം സ്വദേശി റിച്ചു റഹ്മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂര്‍ സ്വദേശി സി.എം. സല്‍മാന്‍ (26), തൃശ്ശൂര്‍ സ്വദേശി വിബീഷ് (32), വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു (37), സുബൈര്‍ (29), ആലപ്പുഴ സ്വദേശി ശരത് (33), കൊല്ലം സ്വദേശിനി തന്‍ഷീല (24) എന്നിവരെയാണ് സംസ്ഥാന എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. […]

പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് എതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ലീഗ് സൈബര്‍ പോരാളി യാസിര്‍ എടപ്പാളും

സ്വന്തം ലേഖിക തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാവിലെയായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശോഭാ സുബിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ വനിതാ നേതാവ് രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യുവതിയെ മോശക്കാരിയാക്കി പ്രചരണങ്ങള്‍ നടത്തുന്നത്. യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുസ്ലിംലീഗിന് വേണ്ടി സൈബര്‍ പ്രചരണം നടത്തുന്ന യാസിര്‍ എടപ്പാളും […]

ഉറക്കവും വണ്ടിയും പറപറക്കാന്‍ ലഹരി; നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒൻപത് കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ പിടിയില്‍

സ്വന്തം ലേഖിക പാലക്കാട്‌: നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ പിടിയില്‍. കഴിഞ്ഞയാഴ്‌ച കുഴല്‍മന്ദം വെള്ളപ്പാറയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിടിച്ച്‌ രണ്ട്‌ യുവാക്കള്‍ ദാരുണമായി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്‌ച രാത്രി പാലക്കാടിനും ആലത്തൂരിനും ഇടയില്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ സംഭവം കണ്ടെത്തിയത്‌. ഒരു മണിക്കൂറിനുള്ളില്‍ 12 ബസുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒന്‍പത്‌ ഡ്രൈവര്‍മാരും നിരോധിത പാന്‍മസാല, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഓടിക്കുന്നതിനിടെ കഴിക്കാന്‍ പോക്കറ്റിലും ബാഗിലും അടിവസ്‌ത്രത്തിലും ഒളിപ്പിച്ച നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പരിശോധനയ്‌ക്കിടെ കടലയും […]

പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ബൈക്കില്‍ അഭ്യാസ പ്രകടനം; വിദ്യാർത്ഥികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക പാലാ: പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ അഭ്യാസം കാണിച്ച 17 വയസ്സുകാരായ വിദ്യാർത്ഥികളെ പാലാ സി.ഐ. കെ.പി. ടോംസൺ അറസ്റ്റ് ചെയ്തു. ബൈക്ക് ഉടമ, ഇവരുടെ മാതാപിതാക്കൾ ഇവർക്കെല്ലാമെതിരെ പോലീസ് കേസ്സെടുക്കും.