പാലാ പുലിയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച രണ്ട് ആനകള്‍ ഇടഞ്ഞു;ഇടഞ്ഞോടിയ കാളകുത്തി കണ്ണനെ തളച്ചത് കാട്ടിൽ കയറി

സ്വന്തം ലേഖിക പാല: പുലിയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച രണ്ട് ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പിന് എത്തിച്ച ഉണ്ണിപ്പള്ളി ഗണേശന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് വിരണ്ട കണ്ണന്‍ എന്ന ആനയും ഇടയുകയായിരുന്നു. ഉണ്ണിപ്പള്ളി ഗണേശനെ ഉടന്‍ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തിന്റെ മീറ്ററുകൾ മാത്രം അകലെ നിന്ന് ഉണ്ണിപ്പിള്ളി ഗണേശനെ പാപ്പാന്മാർ ചേർന്നു തളച്ചു. എന്നാൽ, കാളകുത്തി കണ്ണനെ സമീപത്തെ കാട്ടിൽ കയറിയാണ് നിന്നത്. ഇവിടെ നിന്ന കൊമ്പനെ പാപ്പാന്മാർ തളച്ചു. ഞായറാഴ്ച രാവിലെ […]

യുവതിയും അവരുടെ മകളുമായും ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പോക്സോ കേസ് എടുത്തതോടെ നാടുവിട്ട് അടിപൊളി ജീവിതവും; രണ്ട് വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍​ഗ്രസ് നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖിക കായംകുളം: പോക്സോ കേസിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന യൂത്ത് കോണ്‍​ഗ്രസ് നേതാവ് അറസ്റ്റിൽ. ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഹൈദരാബാദില്‍ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായിരുന്നു ആകാശ്. പരിചയക്കാരിയായ യുവതിയുമായും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളുമായും ഇയാള്‍ ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ച ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. 2019 ഡിസംബറിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതി […]

ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേക്ക് പോകരുതേ! ഗൈനക്കോളജി സ്പെഷ്യാലിറ്റി ആശുപത്രിയായ മിറ്റേരയിൽ നാല് വർഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേർ; സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടി മരണം നടന്നിട്ടും നടപടി എടുക്കാതെ അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി തെള്ളകത്തെ മിറ്റേര ആശുപത്രി. കഴിഞ്ഞ നാലു വർഷത്തിനിടെ മിറ്റേര ആശുപത്രിയിൽ മരിച്ചത് അമ്മമാരും നവജാത ശിശുക്കളുമടക്കം 18 പേരാണ്. സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങൾ. ആശുപത്രിയുടെ നിലവാരമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്രയേറെ മരണം നടന്നിട്ടും നടപടി എടുക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികൃതർ.. തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്‌പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രിയെ […]

ടെ​ലി​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പതിനാറുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത്​ ഭീഷണിപ്പെടുത്തല്‍; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക അ​ടൂ​ര്‍: 16കാ​രി വി​ദ്യാ​ര്‍ത്ഥിനി​യെ ടെ​ലി​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട് ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി​യ​തി​നു​ശേ​ഷം മോ​ര്‍​ഫ് ചെ​യ്ത്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൂ​ന്ന് പ​വ​നും 70,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ​ കേസിൽ മൂ​ന്ന് യു​വാ​ക്ക​ളെ ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് എ​റ​ണാ​കു​ളം പാ​നാ​യി​ക്കു​ളം പൊ​ട്ട​ന്‍​കു​ളം വീ​ട്ടി​ല്‍ പി.​എ​സ്. അ​ല​ക്സ് (21), പ​ന്ത​ളം പൂ​ഴി​ക്കാ​ട് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ര്‍​മാ​ല്യം വീ​ട്ടി​ല്‍ അ​ജി​ത് (21), പ​ന്ത​ളം കു​ര​മ്പാല പു​ന്ത​ല പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ് കു​മാ​ര്‍ (21) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പൊ​ലീ​സ് പ​റ​യു​ന്ന​ത്: പെ​ണ്‍​കു​ട്ടി​യു​മാ​യി ടെ​ലി​ഗ്രാം […]

വീട് ഒഴിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥനും നാട്ടുകാര്‍ക്കും നേരെ വെടിവയ്പ്

സ്വന്തം ലേഖിക ബാലുശേരി: നന്മണ്ടയില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ഗൃഹനാഥനും നാട്ടുകാര്‍ക്കും നേരെ വെടിവച്ചു. നന്മണ്ട ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന മഠത്തില്‍ വില്‍സന്റിന്റെ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കവും വെടിവയ്പും. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മുക്കം ചെറിവാടി സ്വദേശി മുനീര്‍ (35), ഓമശേരി സ്വദേശി ഷാഫി (32) എന്നിവരെ പിടികൂടി നാട്ടുകാര്‍ ബാലുശേരി പൊലീസില്‍ ഏല്‍പ്പിച്ചു. പനായി സ്വദേശി സത്യന്‍ എന്നയാള്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘമാണിതെന്ന് സംശയമുണ്ട്. സത്യനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി വില്‍സന്റിനെതിരെ ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നു. […]

വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു; 26കാരിയുടേത് ആത്മഹത്യ എന്ന് പൊലീസ്

സ്വന്തം ലേഖിക കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ നിന്ന്​ ചാടി മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ്​ താഴേക്ക് ചാടിയത്. ആത്മഹത്യയാണെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ ഭര്‍ത്താവിനെ കുടുക്കാൻ ശ്രമിച്ച കേസ്; പഞ്ചായത്തംഗത്തെയും കൂട്ടാളികളെയും റിമാന്‍ഡ് ചെയ്തു

സ്വന്തം ലേഖിക കട്ടപ്പന: നിരോധിത ലഹരി മരുന്നായ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ച്‌ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗമായ ഭാര്യയെയും സഹായിച്ച കൂട്ടാളികളെയും റിമാന്‍ഡ് ചെയ്തു. വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തംഗം സൗമ്യ സുനില്‍ ( 33 ), സഹായിച്ച കൊല്ലം സ്വദേശികളായ ഷാനവാസ് ( 39 ) , ഷെഫിന്‍ ഷാ ( 24 ) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സൗമ്യയെ കോട്ടയം വനിതാ ജയിലിലേയ്ക്കും, മറ്റ് രണ്ടുപേരെ പീരുമേട് സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ 22 നാണ് സൗമ്യയുടെ ഭര്‍ത്താവ് സുനിലിനെ വാഹനത്തില്‍ […]

യൂണിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികൾക്ക് മർദ്ദനം; കായിക അധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൂത്തുപറമ്പ്: യൂണിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ കൂത്തുപറമ്പ് പോലിസ് അറസ്റ്റു ചെയ്തത്. മെരുവമ്പായി, മുര്യാട് ഭാഗങ്ങളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അറിയിച്ചു. സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്പായി സ്വദേശിനി, മൂരിയാട് സ്വദേശിനികള്‍ തുടങ്ങിയ മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ വെള്ളിയാഴ്ച്ച മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പരിക്കുകളോടെ കൂത്തുപറമ്പ് ഗവണ്‍മെന്റ് […]

‘വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി; പാസ്പോര്‍ട്ട് കൈക്കലാക്കി; സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; മയക്കുമരുന്ന് കുത്തിവച്ചു കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കിലിട്ടു’; കോടതിയുടെ കനിവ് കാത്ത് നിമിഷ പ്രിയ

സ്വന്തം ലേഖിക സന: യെമന്‍ പൗരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ തുടരുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി അറിയാന്‍ ഇനി നാല് നാള്‍ മാത്രം. അപ്പീല്‍ കോടതി വിധി പറയാന്‍ കേസ് പരിഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവു ലഭിക്കുന്ന കാര്യത്തില്‍ അന്തിമവിധി ഉടന്‍ ഉണ്ടായേക്കും. യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിക്ക് സമീപം യെമന്‍ യുവാവിന്റെ ബന്ധുക്കളുടേയും പ്രദേശവാസികളുടേയും […]

സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: തമ്പാനൂർ സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നെടുമങ്ങാട് കല്ലിയോട് സ്വദേശി ഹരീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഹരീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ […]