ഭർത്താവിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായി അടുപ്പം; ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും  യുവാവിനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ഭർത്താവിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായി അടുപ്പം; ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും യുവാവിനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക

തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി.

തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് സുനില്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം.

സുനില്‍ ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനായിരുന്നു റിജോ. സംഗീത-സുനില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.