ഇത്തിക്കരയാറ്റിൽ ​മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി; സമീപം ചു​മ​ന്ന പ​ട്ടും നെ​ല്‍ക​തി​രും; സംഭവത്തിൽ ദുരൂഹത

ഇത്തിക്കരയാറ്റിൽ ​മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി; സമീപം ചു​മ​ന്ന പ​ട്ടും നെ​ല്‍ക​തി​രും; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക

ചാ​ത്ത​ന്നൂ​ര്‍: ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നും മ​നു​ഷ്യാ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

ഇ​ത്തി​ക്ക​ര ജംഗ്ഷ​ന് സ​മീ​പം ഇ​ത്തി​ക്ക​ര-​ഓ​യൂ​ര്‍ റോ​ഡി​ല്‍ കൊ​ച്ചു​പാ​ല​ത്തി​ന് താ​ഴെ ആ​റ്റി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​ല്ല് ഉ​ള്‍പ്പെ​ടെ​യു​ള​ള കീ​ഴ്ത്താ​ടി​യെ​ല്ല്, ഇ​ടു​പ്പെ​ല്ല്, വാ​രി​യെ​ല്ലു​ക​ള്‍, തു​ട​യെ​ല്ലു​ക​ള്‍ എ​ന്നി​വ​യാ​ണ് ചാ​ക്കി​ലു​ണ്ടാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം ചു​മ​ന്ന പ​ട്ടും നെ​ല്‍ക​തി​രും പൂ​ജാ​ക​ര്‍മ​ങ്ങ​ള്‍ ചെ​യ്ത​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ണ​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​നാ​യി എ​ത്തി​യാ​ളാ​ണ് ചാ​ക്കു​കെ​ട്ട് ക​ണ്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​യാ​ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ള്‍ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി ഫോ​റ​ന്‍സി​ക് ലാ​ബി​ലേ​ക്ക് മാ​റ്റി.