play-sharp-fill
പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് എതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ലീഗ് സൈബര്‍ പോരാളി യാസിര്‍ എടപ്പാളും

പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് എതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ലീഗ് സൈബര്‍ പോരാളി യാസിര്‍ എടപ്പാളും

സ്വന്തം ലേഖിക

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു.

ഇന്നലെ രാവിലെയായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭാ സുബിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ വനിതാ നേതാവ് രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യുവതിയെ മോശക്കാരിയാക്കി പ്രചരണങ്ങള്‍ നടത്തുന്നത്. യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുസ്ലിംലീഗിന് വേണ്ടി സൈബര്‍ പ്രചരണം നടത്തുന്ന യാസിര്‍ എടപ്പാളും ഉയര്‍ത്തിയിരുന്നു.

ഇതിനായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ അംഗങ്ങളായ ഒരു ടെലിഗ്രാം ഗ്രൂപ്പിന് ഇവര്‍ രൂപം നല്‍കിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി.

ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

കൊടുങ്ങല്ലുര്‍ ഡിവൈഎസ്‌പിക്ക് നല്‍കിയ പരാതിയിൽ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻപ് കെ ടി ജലീലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ യാസര്‍ എടപ്പാള്‍ അറസ്റ്റിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന യാസര്‍ എടപ്പാള്‍ തിരിച്ചെത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.

പരാതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭ സുബിന്‍.