ഒരു ദിവസം ലാഭം അരലക്ഷം വരെ..! ഹോട്ടൽ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടത്തിലേയ്ക്കിറങ്ങിയ കഞ്ചാവ് ദാസ് എക്‌സൈസ് പിടിയിൽ; പിടിയിലായത് നഗരത്തിലെ വിദ്യാർത്ഥികളെ കഞ്ചാവിന്റെ അടിമയാക്കിയ ദാസ്

ഒരു ദിവസം ലാഭം അരലക്ഷം വരെ..! ഹോട്ടൽ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടത്തിലേയ്ക്കിറങ്ങിയ കഞ്ചാവ് ദാസ് എക്‌സൈസ് പിടിയിൽ; പിടിയിലായത് നഗരത്തിലെ വിദ്യാർത്ഥികളെ കഞ്ചാവിന്റെ അടിമയാക്കിയ ദാസ്

ക്രൈം ഡെസ്‌ക്
കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിറ്റ് ഒരു ദിവസം അരലക്ഷം രൂപ വരെ സമ്പാദിക്കുന്ന കഞ്ചാവ് ദാസ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒരു ദിവസം 70 മുതൽ നൂറ് പൊതി വരെ കഞ്ചാവുമായി എത്തി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിറ്റിരുന്ന ദാസിന് ചുരുങ്ങിയ വിലയിലാണ് കഞ്ചാവ് ലഭിച്ചിരുന്നത്. ഇത് കോട്ടയത്ത് എത്തിക്കുമ്പോൾ ലക്ഷങ്ങളാണ് വിലയായി ലഭിച്ചിരുന്നത്. ഇടുക്കി പീരുമേടു ഏലപ്പാറ  ചെമ്മണ്ണ്  സെമിനിവാലി എസ്റ്റേറ്റിൽ   നമ്പർ 6 ലയത്തിൽ  പ്രഭുദാസ്. എല്ലി(53)നെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്.  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെകടർ എച്ച്.നൂറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.   ഇയാളിൽ നിന്നും 65 പൊതി കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ പ്രധാനമായും കോട്ടയം, കഞ്ഞിക്കുഴി പ്രദേശങ്ങളിലാണ് കഞ്ചാവ് വിപ്പന നടത്തിയിരുന്നത്. ഏലപ്പാറ സ്വദേശിയായ ഇയാൾ ആഴ്ചയിലൊരിക്കൽ 60-70 പൊതികളിൽ കഞ്ചാവുമായി കോട്ടയത്ത് എത്തുകയും പൊതി ഒന്നിന് 500 രൂപ നിരക്കിൽ വിൽപ്പന നടത്തുകയുമായിരുന്നു പതിവ്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ കഞ്ചാവ് വിൽപ്പനയിലെ വൻലാഭം മനസ്സിലാക്കി ഹോട്ടൽ ജോലി മതിയാക്കി കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. നഗത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളികൾക്കും സ്‌കൂൾ – കോളേജ് വിദ്യർത്ഥികൾക്കുമായിരുന്നു ഇയാൾ  പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഇയാൾ കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. കഞ്ചാവ് വിൽപ്പനക്കാർക്കിടയിൽ ഇയാളെ കഞ്ചാവ് ദാസ് എന്നാണ് അറിയപ്പെടുന്നത്.
റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അനൂപ് വി.പി., പ്രിവന്റീവ് ഓഫീസർ സി.ആർ.രമേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത് കെ നന്ത്യാട്ട്, പ്രസീത് പി.പി., വി.എസ്. സുജിത് എന്നിവർ പങ്കെടുത്തു.