25 ലിറ്റർ ചാരായവുമായി ഇടുക്കി സ്വദേശി പിടിയിൽ: പ്രതി പിടിയിലായത് ഉടുമ്പൻചോലയിൽ

25 ലിറ്റർ ചാരായവുമായി ഇടുക്കി സ്വദേശി പിടിയിൽ: പ്രതി പിടിയിലായത് ഉടുമ്പൻചോലയിൽ

സ്വന്തം ലേഖകൻ

ഉടുമ്പൻചോല : എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 25 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിലായി. അണക്കര വില്ലേജിൽ കൊച്ചറ നെറ്റിത്തൊഴു കരയിൽ വേലനാത്ത് വീട്ടിൽ ജേക്കബ് (തങ്കച്ചനെ ) ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ജി.ടോമിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കി എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചറയിൽ രാത്രിയിൽ നടത്തിയ പരിശോധനയിൽ 9 മണിയോടു കൂടി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന ചാരായം പിടികൂടുകയായിരുന്നു. മൂന്നു കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. ചാരായം കടത്തിക്കൊണ്ടു വന്ന കെ.എൽ 35 ഇ 7255 നമ്പർ ഓട്ടോയും പിടിച്ചെടുത്തു. മണിയൻപെട്ടിയിൽ ഒരു തമിഴൻ എത്തിച്ചു നൽകുകയായിരുന്നുവെന്നും 7500 രൂപ നൽകി ടിയാളിൽ നിന്നും വാങ്ങി വരികയായിരുന്നുവെന്നുമാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്.എം.പി, ലിജോ ഉമ്മൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.കെ.എസ്, അരുൺ.എം.എസ്, റജി.പി.സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിജി.കെ.ജെ എന്നിവർ പങ്കെടുത്തു.