നവജാത ശിശുവിന്റെ മരണം: സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി; അന്വേഷണം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കടുത്തുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂഴിക്കോൽ ലക്ഷം വീട് കോളനിയിൽ രേണുക (19)- അനീഷ് (35) ദമ്പതികളുടെ കുട്ടിയാണ്​ മരിച്ചത്. വ്യാഴാഴ്​ച രാവിലെ എട്ടിനാണ്​ സംഭവം. ഇൗസമയം അനീഷും രേണുകയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസിക്കുന്ന രേണുകയുടെ സഹോദരി അശ്വതി കുട്ടിയെ എടുക്കാൻ ചെന്നപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുള്ള ബന്ധുക്കളും ഓടിയെത്തി. […]

പ്രണയസാഫല്യത്തിനായി അവർ മെഴുകുതിരി കത്തിച്ചു: കെവിനും നീനുവും അവസാനമായി കണ്ടത് നാഗമ്പടത്തെ സെന്റ് ആന്റണീസ് ദേവാലയത്തിൽ; പക്ഷേ, അവരുടെ പ്രാർത്ഥന ദൈവം കേട്ടില്ല

സ്വന്തം ലേഖകൻ കോട്ടയം: പ്രണയസാഫല്യത്തിനായി എല്ലാ ചൊവ്വഴ്ചയിലും നാഗമ്പടത്തെ സെന്റ് ആന്റണീസ് ദേവാലയത്തിൽ മെഴുകിതിരി കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ, കെവിന്റെയും നീനുവിന്റെയും മനസിൽ ഒന്നു മാത്രമായിരുന്നു പ്രാർത്ഥന- വീട്ടുകാരുടെ എതിർപ്പിനിടയിലും വിവാഹം മംഗളമായി നടക്കണം. വർഷങ്ങളോളം ഒന്നിച്ചു ജീവിക്കണം. വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും വെള്ളിയാഴ്ച നേരെ എത്തിയത് നാഗമ്പടത്തെ പള്ളിയിൽ പ്രാർത്ഥിക്കാനായിരുന്നു. പക്ഷേ, പിന്നീട് അവൾക്ക് അവനെ ജീവനോടെ കാണാനായില്ല. പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതകത്തിനു ഇരയായ നട്ടാശ്ശേരി എസ്.എച്ച് മൗണ്ടിൽ കെവിൻ പി.ജോസഫിന്റെയും നീനുവിന്റെയും പ്രണയം ദുരന്ത പര്യവസായിയായത് എല്ലാ പ്രാർത്ഥനകളെയും […]

ഡോക്ടറുടെ അശ്ളീല ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സുന്ദരി തട്ടിയത് എട്ടു ലക്ഷം; കുടുങ്ങിയത് കോട്ടയത്തെ പ്രമുഖ ഡോക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പ്രമുഖ ഡോക്ടറുടെ അശ്ലീല ചിത്രങ്ങൾ പകർത്തി സൂക്ഷിച്ച ശേഷം പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി ഡോക്‌ടറിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സുന്ദരിയും സംഘവും പൊലീസ് പിടിയിലായി.ആറുമാസത്തോളം ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം രണ്ടു തവണയായാണ് എട്ടു ലക്ഷം രൂപ തട്ടിയെടുത്തത്. പത്തനംതിട്ട വളഞഞ്ഞവട്ടം വടക്കേത്തലയ്‌ക്കൽ മറിയാമ്മ ചാണ്ടി(44), കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ […]

നിഷാ ജോസ് കെ.മാണിക്കെതിരായ അശ്ലീല പരാമർശം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

സ്വന്തം ലേഖകൻ പാലാ : ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി. പ്രതിയായ മജീഷ് കൊച്ചുമലയില്‍ ഏറ്റുമാനൂര്‍ സ്വദേശിയാണ്. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതി ഒളിവില്‍ പോയതായി സൂചനയുണ്ട്. പ്രതിയുടെ അറസ്സ്​ ഉടന്‍ ഉണ്ടാകുമെന്ന്​ പൊലീസ്​ പറഞ്ഞു. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന നിരീക്ഷണത്തി​െൻറ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. സമൂഹമാധ്യമങ്ങളിലൂടെ […]

കെവിനെ മുക്കിക്കൊന്നത് തന്നെ: പോസ്റ്റ്മാർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്ന് പറയുമ്പോഴും സംശയം വിടാതെ പൊലീസ്; മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദ പരിശോധനയ്ക്ക് അന്വേഷണ സംഘം

സ്വന്തം ലേഖകൻ കോട്ടയം: വധുവായ പെൺകുട്ടിയുടെ കുടുംബം തട്ടിക്കൊണ്ടു പോയതിനെ തുടർന്നു മരിച്ച നിലയിൽ കണ്ടെത്തിയ കെവിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതെന്ന സംശയത്തിൽ പൊലീസ്. കെവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശത്തിലും, ആമാശയത്തിലും വെള്ളം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇത് സ്വാഭാവിക മുങ്ങിമരണമാണോ എന്ന കാര്യത്തിലാണ് പൊലീസ് ഇപ്പോൾ സംശയത്തിൽ നിൽക്കുന്നത്. ഇതേ തുടർന്നാണ് കേസിൽ വിശദമായ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടു പോയ ഞായറാഴ്ച പുലർച്ചെ തന്നെ ഇയാൾ മരിച്ചതായാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പ്രതികളെ റിമാൻഡ് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം […]

ദുരഭിമാനക്കൊലയിൽ ദുരഭിമാനികളായത് ആ പൊലീസുകാർ; ആ രണ്ടു പൊലീസുകാരുടെ പിഴവിന് പഴി കേട്ടത് സർക്കാർ: ജാഗ്രതക്കുറവും പൊലീസ് വീഴ്ചയിലും പൊലിഞ്ഞത് ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ

സ്വന്തം ലേഖകൻ കോട്ടയം: ദളിത് ക്രൈസ്തവനായ കോട്ടയം എസ്.എച്ച് മൗണ്ട് പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊലപ്പെടുത്തിയതിനു പിന്നിൽ ഭരണകൂട ഭീകരതയെന്ന് ആരോപിക്കുമ്പോൾ, വില്ലനാകുന്നത് ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുകാരും എസ്.ഐയും. എസ്.ഐ എം.എസ് ഷിബുവും, സഹപ്രവർത്തകരും വരുത്തി വൻ പിഴവിന് വില നൽകേണ്ടി വന്നത് സംസ്ഥാന ആഭ്യന്തര വകുപ്പും സർക്കാരുമാണ്. വീട് ആക്രമിച്ചു യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആദ്യം മുതൽ തന്നെ ഗാന്ധിനഗർ എസ്.ഐ സ്വീകരിച്ച തണുപ്പൻ സമീപനമാണ് കെവിന്റെ മരണത്തിലും, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലേയ്ക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചത്. മേയ് 24 വ്യാഴാഴ്ചയായിരുന്നു സംഭവങ്ങളുടെ […]

സി.ഐമാർ എസ്.ഐആയി: പൊലീസിന്റെ മേൽനോട്ടം പാളി; നഷ്ടമായത് കെവിന്റെ പിഞ്ചു ജീവൻ

സ്വന്തം ലേഖകൻ കോട്ടയം: സി.ഐമാർ എസ്.ഐമാരാകുകയും, സ്‌റ്റേഷനുകൾ നാഥനില്ലാ കളരിയാകുകയും ചെയ്തതോട പൊലീസിനു നഷ്ടമായത് മേൽനോട്ടത്തിന്റെ ഒന്നാം ഘട്ടം. പൊലീസിന്റെ മേൽനോട്ടം പിഴച്ചതോടെയാണ് പൊലീസ് സ്റ്റേഷനുകളുടെ എല്ലാ പ്രവർത്തനങ്ങളും താളെ തെറ്റിയത്. സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതോടെ മേൽനോട്ടത്തിന് ആളില്ലാതെ പോയതാണ് കെവിനെത്തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം വൈകിപ്പിച്ചതെന്നാണ് സൂചന. സ്റ്റേഷൻ ഹൗസ് ഓഫിസറായി എസ്.ഐയുടെ പരിചയക്കുറവും കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. നേരത്തെ […]

കൊലനടത്തിയത് ക്വട്ടേഷൻ സംഘം: കാറിനുള്ളിൽ കെവിനേറ്റത് നിരന്തര മർദനം; രണ്ടു മണിക്കൂർ നിരന്തരം മർദിച്ചു; മർദമേറ്റ് വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയത് മദ്യം; കുഴഞ്ഞു വീണപ്പോൾ അടിയവർ ചവിട്ടിക്കലക്കി; പുറത്തു വരുന്നത് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരതകൾ

സ്വന്തം ലേഖകൻ കൊല്ലം : പ്രണയബന്ധത്തിൽ നിന്നു പിന്മാറുന്നതിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് കൊടിയ പീഡനത്തിന്റെ കഥകൾ. കൊല്ലപ്പെട്ട എസ്.എച്ച് മൗണ്ട് നട്ടാശേരിൽ വട്ടപ്പാറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി.ജോസഫി(23)നെയാണ് ക്വട്ടേഷൻ സംഘം വാഹനത്തിനുള്ളിൽ വച്ചു ക്രൂരപീഡനത്തിനു ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ തെന്മല സ്വദേശികളായ നിയാസ്, റിയാസ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്തു വന്നത്. വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് സംഘം അനീഷിനെയും കൊല്ലപ്പെട്ട് കെവിനെയും വാഹനത്തിനുള്ളിൽ കയറ്റുന്നത്. […]

പ്രണയത്തിൽ നിന്നു പിന്മാറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ടു; മർദനമേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പുനലൂരിലെ തോട്ടിൽ

ക്രൈം ഡെസ്‌ക് കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിന്മറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. നട്ടാശേരി എസ്.എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയിലെ ചാലിയേക്കര തോട്ടിൽ കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ മാന്നാനം കളമ്പുകാട്ട് ചിറ അനീഷിനെ(30) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനഭവനിൽ നീനു ചാക്കോയുടെ(20) ബന്ധുക്കൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയത്. തെന്മലയിൽ എത്തിയ ശേഷം കെവിൻ ക്വട്ടേഷൻ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കെവിൻ […]

പ്രണയം തകർക്കാൻ പെൺവീട്ടുകാരുടെ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടു പോയി; വീട് അടിച്ചു തകർത്തു

സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ക്വട്ടേഷൻ സംഘം യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയി. പ്രണയബന്ധത്തിൽ നിന്നു പിന്മാറ്റുന്നതിനായി യുവതിയുടെ വീട്ടുകാർ അയച്ച ക്വട്ടേഷൻ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. മ‌ർദനത്തിൽ പരിക്കേറ്റ കാമുകൻ  മാന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിനെ (23) കാണാതായി. ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവായ അനീഷ് (31) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെ മാന്നാനം പള്ളിത്താഴെയായിരുന്നു സംഭവം. രണ്ടു വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിയുമായ […]