ദുരൂഹതയും സസ്പെൻസും നിറച്ച് നിണം ട്രയിലർ …

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.   ബാനർ […]

“മകനോട് അഭിമാനം തോന്നിയ നിമിഷം; എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. പക്ഷെ മറ്റൊരാളുടെ ചോര കുടിച്ച്‌ വളരരുത്…”: വൈറലായി സുരേഷ് ഗോപിയുടെ പ്രതികരണം

സ്വന്തം ലേഖിക കൊച്ചി: നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്‌, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ കുറിപ്പുമായി എത്തിയപ്പോള്‍ ​ഗോ​ഗുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നിരുന്നു. രണ്ട് വ്യത്യാസമുണ്ട്. “ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഇത് വലിയ രീതിയില്‍ […]

‘തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി…..! അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ ജനപ്രിയ സിനിമകളുടെ അമരക്കാരന്‍; നായകനൊപ്പം നില്‍ക്കുന്ന ന്യായീകരിക്കപ്പെടാവുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ സൂത്രധാരൻ; പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും അഭിമാനമാകുമ്പോള്‍ നൊമ്പരമായി സച്ചി…..

സ്വന്തം ലേഖിക തിരുവനന്തപുരം: കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം. നായകന്‍ വില്ലൊടിക്കണം. കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം. കൈയടി പുറകേ വരണം. എന്തിനാണ് ഹേ. ഒരു ചോദ്യമോ ദുഖമോ ബാക്കിവെയ്ക്കുന്നത്. തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി !!!!’ സച്ചി പറഞ്ഞ വാക്കുകളാണിവ…. അറുപത്തെട്ടാമത്‌ ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ മലയാളി തിളക്കം നിറയുമ്പോള്‍ സച്ചിയുടെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം. അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ സംവിധായകന്‍. ജനപ്രിയ സിനിമകളുടെ അമരക്കാരനായി മലയാള സിനിമയില്‍ മാറ്റങ്ങളുടെ വക്താവായി സച്ചി മാറി. മികച്ച സംവിധാനം, മികച്ച സഹനടന്‍, മികച്ച സംഘട്ടനം, […]

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്ന് സൂചന; അപർണ ബാലമുരളിയും ബിജു മേനോനും പരിഗണനയിൽ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും നിരവധി പുരസ്‌കാരങ്ങൾ മലയാളത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. താനാജി, സുരറൈ പോട്ര് എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ട്. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്. താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടൻ. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും […]

പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം; താനുമായി അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ആളായിരുന്നെങ്കിൽ നന്നായേനെ; സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം ; കടുവ കണ്ട കുറുവാച്ചന്റെ പ്രതികരണം ഇങ്ങനെ

കോട്ടയം: ഷാജി ​കൈലാസ് – പൃഥ്വിരാജ് ചിത്രം കടുവ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമാണ് കടുവ. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു.നിയമപോരാട്ടങ്ങൾക്കൊടുവിൽ തീയേറ്ററിലെത്തിയ സിനിമ കാണാൻ ജോസ് കുരുവിനാക്കുന്നേൽ എത്തി.സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നാണ് കടുവ കണ്ട ശേഷവും ജോസ് കുരുവിനാക്കുന്നേൽ പ്രതികരിച്ചത്. തന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവയെന്നും അപ്പോൾ താനുമായി അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ആളായിരുന്നെങ്കിൽ നന്നായേനെ എന്നും അദ്ദേഹം പറഞ്ഞു.കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ […]

കാത്തിരിപ്പിന് വിരാമം; നയൻസ് – വിക്കി വിവാഹം ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്

ഏറെനാള​െ ത്ത കാത്തിരിപ്പിനൊടുവിലാണ് വിഘ്നേഷ് നയൻതാര വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് ത ​െ ന്ന വിവാഹചടങ്ങുകൾ ഒടിടിയിൽ റിലീസാകുമെന്ന് വാർത്തകൾ വന്നിരുന്നു. നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണ അ‌വകാശം നേടിയെന്നും റിപോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കൊടുവിൽ നയൻതാര – വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.വിവാഹ ദിവസചടങ്ങുകൾ ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാർത്തകളുണ്ടായി. സംപ്രേഷണ കരാർ ലംഘിച്ചുവെന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഇരുവർക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലാണ് […]

അച്ഛനും മകനുമായി തമ്പി ആന്റണിയും ബാബു ആന്റണിയും…! കാരൂരിന്റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരം; ഹെഡ്മാസ്‌റ്റർ ജൂലായ് 29-ന് തിയേറ്ററുകളിൽ; ടീസർ വീഡിയോ കാണാം…

സ്വന്തം ലേഖിക കോട്ടയം: ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. ടീസർ വീഡിയോ കാണാം പുറംലോകം അറിയാതെ ഉള്ളിൽ അഗ്നിയുടെ ചൂടും വേവുമായി നടക്കുന്ന സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് […]

ഓരോ ഫ്ളാറ്റിലേക്കും സ്വകാര്യ ലിഫ്റ്റ് എൻട്രി; എല്ലാം അലക്‌സ എനേബിൾഡ്, ഒന്ന് പറഞ്ഞാൽ മതി, കർട്ടൻ വരെ തനിയെ നീങ്ങും;മോഹൻലാലിന്റെ പുതിയ വീട്ടിൽ ആഡംബരങ്ങൾ ഏറെ; ഇനി താമസം വേണു കുന്നപ്പിള്ളിയുടെ ഐഡന്റിറ്റി ട്വിൻ ടവേഴ്‌സിൽ; കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര അപ്പാർട്ട്‌മെന്റ് സമുച്ചയം

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാലിന്റെ പുതിയ വീടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇ​േ പ്പാൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം ​മോഹൻലാൽ പുതിയ വീട്ടിലേക്ക് മാറിയതും വീടിന്റെ ഇന്റീരിയർ വർക്കുകളും ശ്രദ്ധനേടിയിരുന്നു. ഇ​േ പ്പാഴിതാ മോഹൻലാലിന്റെ വീടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.വൈറ്റിലയിൽ നിന്നും ആലപ്പുഴക്കു പോകുന്ന വഴി മരട് ജംഗ്ഷിനിൽ എത്തുമ്പോൾ നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ കാണാം. അതിനോട് ചേർന്ന് രണ്ട് ടവറുകളിൽ 17 നിലകളുള്ള അതിമനോഹരമായ ഒരു കെട്ടിടവും കാണാം. പലരുടെയും ധാരണ അത് ക്രൗൺ പ്ലാസ ഹോട്ടലിന്റെ പുതിയ കെട്ടിടമാണെന്നാണ്. എന്നാൽ അ‌ങ്ങനെ […]

കോട്ടയം മെഡിക്കല്‍ കോളേജിന് പിന്നിലെ മോര്‍ച്ചറിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ഉയര്‍ന്നിരുന്നത് ഒരു സ്ത്രീയുടെ നിലവിളി; ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഒരുപോലെ ഭയപ്പെടുത്തിയ ശബ്ദം! വാമനന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു; ഇന്ദ്രൻസ് ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളില്‍….

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് പിന്നിലെ മോര്‍ച്ചറിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ഒരുസ്ത്രീയുടെ നിലവിളി ശബ്ദം കേട്ടു. ആശുപത്രിയിലെ ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഈ നിലവിളി ശബ്ദം ഒരേപോലെ ഭയപ്പെടുത്തി. വിവരം പൊലീസില്‍ അറിയിച്ചു എങ്കിലും പൊലീസിനും ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല. മയക്കുമരുന്ന് മാഫിയയോ മറ്റ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതോ ഗ്യാങ്ങ് ആയിരിക്കും ഇതിന് പിന്നില്‍ എന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇപ്പോൾ ഇതിൻ്റെ പിന്നാമ്പുറകഥകൾ സിനിമയാവുകയാണ്. വാമനന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. […]

കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കല പഠിക്കാൻ അവസരം; പ്രതിമാസം 80 രൂപ ഫീസിൽ 21 കലകൾ പഠിക്കാം: മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

സ്വന്തം ലേഖകൻ കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ നടിയും നർത്തകിയുമായ ആശാ ശരത്ത്. മൊ​ബൈൽ ആപ്പിലൂടെയാണ് ആശാ ശരത്ത് പുതിയ തുടക്കം കുറിക്കുന്നത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്. ആപ്പ് വഴി കലകൾ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. […]