“മകനോട് അഭിമാനം തോന്നിയ നിമിഷം;  എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. പക്ഷെ മറ്റൊരാളുടെ ചോര കുടിച്ച്‌ വളരരുത്…”: വൈറലായി സുരേഷ് ഗോപിയുടെ പ്രതികരണം

“മകനോട് അഭിമാനം തോന്നിയ നിമിഷം; എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. പക്ഷെ മറ്റൊരാളുടെ ചോര കുടിച്ച്‌ വളരരുത്…”: വൈറലായി സുരേഷ് ഗോപിയുടെ പ്രതികരണം

സ്വന്തം ലേഖിക

കൊച്ചി: നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു.

ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്‌, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ കുറിപ്പുമായി എത്തിയപ്പോള്‍ ​ഗോ​ഗുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നിരുന്നു. രണ്ട് വ്യത്യാസമുണ്ട്. “ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. മകനെക്കുറിച്ചോര്‍ത്ത് അഭിമാനം ‘ തോന്നിയെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല. പക്ഷേ കുറിച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ അതു പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് തോന്നിയത്, എന്റെ മകനാണ് നീ. എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. മറ്റൊരാളുടെ ചോര കുടിച്ച്‌ വളരരുത്- സുരേഷ് ഗോപി പറഞ്ഞു.

ആര്‍.ജെ. ഷാനിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ ജൂലായ് 29 റിലീസ് ചെയ്യും. സി.ഐ എബ്രഹാം മാത്യു എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷ്, നൈല ഉഷ, നിത പിള്ള, ആശ ശരത് എന്നിവരാണ് മറ്റുതാരങ്ങള്‍.