കാത്തിരിപ്പിന് വിരാമം; നയൻസ് – വിക്കി വിവാഹം ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്

കാത്തിരിപ്പിന് വിരാമം; നയൻസ് – വിക്കി വിവാഹം ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്

ഏറെനാള​െ ത്ത കാത്തിരിപ്പിനൊടുവിലാണ് വിഘ്നേഷ് നയൻതാര വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് ത ​െ ന്ന വിവാഹചടങ്ങുകൾ ഒടിടിയിൽ റിലീസാകുമെന്ന് വാർത്തകൾ വന്നിരുന്നു. നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണ അ‌വകാശം നേടിയെന്നും റിപോർട്ടുകളുണ്ടായിരുന്നു.

അഭ്യൂഹങ്ങൾക്കൊടുവിൽ നയൻതാര – വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.വിവാഹ ദിവസചടങ്ങുകൾ ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാർത്തകളുണ്ടായി.

സംപ്രേഷണ കരാർ ലംഘിച്ചുവെന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഇരുവർക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലാണ് സ്ട്രീം ചെയ്യുന്നതായുള്ള സ്ഥിരീകരണം ഒടിടി പ്ലാറ്റ്‌ഫോം നടത്തിയത്.ജൂൺ ഒമ്പതിനായിരുന്നു നയൻ‌താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു ചടങ്ങുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥികൾക്ക് ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത ശേഷമായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശനം. വിവാഹ വേദിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു.

ചടങ്ങിൽ കേരള-തമിഴ്നാട് രുചികൾ ചേർത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്. ചെട്ടിനാട് ചിക്കൻ, അവിയൽ, പരിപ്പ് കറി, ബീൻസ് തോരൻ, സാമ്പാർ സാദം, തൈര് സാദം, ചക്ക ബിരിയാണി വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ വിഭവങ്ങളിലെ താരമായതും വർത്തകളിൽ ഇടം നേടിയിരുന്നു.