ഓരോ ഫ്ളാറ്റിലേക്കും സ്വകാര്യ ലിഫ്റ്റ് എൻട്രി; എല്ലാം അലക്‌സ എനേബിൾഡ്, ഒന്ന് പറഞ്ഞാൽ മതി, കർട്ടൻ വരെ തനിയെ നീങ്ങും;മോഹൻലാലിന്റെ പുതിയ വീട്ടിൽ ആഡംബരങ്ങൾ ഏറെ; ഇനി താമസം വേണു കുന്നപ്പിള്ളിയുടെ ഐഡന്റിറ്റി ട്വിൻ ടവേഴ്‌സിൽ; കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര അപ്പാർട്ട്‌മെന്റ് സമുച്ചയം

ഓരോ ഫ്ളാറ്റിലേക്കും സ്വകാര്യ ലിഫ്റ്റ് എൻട്രി; എല്ലാം അലക്‌സ എനേബിൾഡ്, ഒന്ന് പറഞ്ഞാൽ മതി, കർട്ടൻ വരെ തനിയെ നീങ്ങും;മോഹൻലാലിന്റെ പുതിയ വീട്ടിൽ ആഡംബരങ്ങൾ ഏറെ; ഇനി താമസം വേണു കുന്നപ്പിള്ളിയുടെ ഐഡന്റിറ്റി ട്വിൻ ടവേഴ്‌സിൽ; കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര അപ്പാർട്ട്‌മെന്റ് സമുച്ചയം

സ്വന്തം ലേഖകൻ

കൊച്ചി: മോഹൻലാലിന്റെ പുതിയ വീടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇ​േ പ്പാൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം ​മോഹൻലാൽ പുതിയ വീട്ടിലേക്ക് മാറിയതും വീടിന്റെ ഇന്റീരിയർ വർക്കുകളും ശ്രദ്ധനേടിയിരുന്നു.

ഇ​േ പ്പാഴിതാ മോഹൻലാലിന്റെ വീടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.വൈറ്റിലയിൽ നിന്നും ആലപ്പുഴക്കു പോകുന്ന വഴി മരട് ജംഗ്ഷിനിൽ എത്തുമ്പോൾ നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ കാണാം. അതിനോട് ചേർന്ന് രണ്ട് ടവറുകളിൽ 17 നിലകളുള്ള അതിമനോഹരമായ ഒരു കെട്ടിടവും കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരുടെയും ധാരണ അത് ക്രൗൺ പ്ലാസ ഹോട്ടലിന്റെ പുതിയ കെട്ടിടമാണെന്നാണ്. എന്നാൽ അ‌ങ്ങനെ അ‌ല്ല. അത് കൊച്ചിയിലെ എന്നല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര അപ്പാർട്ട്‌മെന്റ് സമുച്ചയമാണ്. പ്രവാസി വ്യവസായിയും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ വേണു കുന്നപ്പിള്ളിയുടെ സംരംഭം. ഐഡന്റിറ്റി ട്വിൻ ടവേഴ്‌സ്.

4750 ചതുരശ്ര അടിയാണ് ഒരു ഫ്‌ലാറ്റിന്റെ വിസ്തൃതി. ഫ്‌ലാറ്റ് നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന സകലതും വിദേശ നിർമ്മിതം. എല്ലാം അലക്‌സ എനേബിൾഡ് ആണ്. ഒന്ന് പറഞ്ഞാൽ മതി, കർട്ടൻ വരെ തനിയെ നീങ്ങും. ഓരോ ഫ്‌ലാറ്റിലേക്കും സ്വകാര്യ ലിഫ്റ്റ് എൻട്രി.

എതിർ വശത്ത് ലേ മെറിഡിയൻ ഹോട്ടൽ. ഇടതു വശത്ത് ക്രൗൺ പ്ലാസ. 17 നിലകൾക്കു മുകളിൽ അതി മനോഹരമായ ഇൻഫിനിറ്റി പൂൾ. കൊച്ചി പട്ടണത്തിന്റെ ആകാശ കാഴ്ച.

അവിടെയാണ് മോഹൻലാൽ രണ്ടു ഫ്‌ലാറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. 15, 16 നിലകളിലെ ഫ്‌ലാറ്റുകളാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ഉള്ളിലൂടെ തന്നെ രണ്ടു ഫ്‌ലാറ്റുകളിലേക്കും വഴിയുമുണ്ട്.

മോഹൻലാൽ ഇപ്പോൾ താമസം ഇവിടെയാണ്. തൊട്ടടുത്തു തന്നെ വേണു കുന്നപ്പിള്ളിയുടെ ഫ്‌ലാറ്റുമുണ്ട്. ഇരുവരും ഇനി അയൽക്കാർ. ആറരക്കോടിയോളം വരും ഐഡന്റിറ്റിയിലെ ഒരു ഫ്‌ലാറ്റിന്റെ വില എന്നാണ് സൂചന.