“കോളേജ് ക്യൂട്ടീസ്” മനോഹരമായ ക്യാമ്പസ് പ്രണയകഥ; ഓഗസ്റ്റ് 5 ന് തിയേറ്ററുകളിലേക്ക്.

പ്രേക്ഷകരെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്നു. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകൻ എ.കെ .ബി.കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യൻ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ […]

നഞ്ചമ്മ ചേച്ചിക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടി നേരം ഇരുട്ടി വെളുത്തിട്ടും സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ. കാണില്ല; ബേസിൽ പി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിന് നഞ്ചമ്മയെ ആയിരുന്നു മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ചില യുവ സം​ഗീതസംവിധായകർ രം​ഗത്തെത്തിയിരുന്നു. അതിനു പിന്നാലെ ബേസിൽ പി ദാസെന്ന പത്രപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. നഞ്ചമ്മ ചേച്ചിക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടി നേരം ഇരുട്ടി വെളുത്തിട്ടും സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ. കാണില്ല… റിയാലിറ്റി ഷോകളിൽ തൊലി […]

‘നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ല’; ലിനുലാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് ജോസഫ്

സ്വന്തം ലേഖിക കൊച്ചി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ വിമര്‍ശനമുന്നയിച്ച സംഗീതജ്ഞന്‍ ലിനുലാലിനെതിരെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്. താന്‍ നഞ്ചിയമ്മയുടെ കൂടെ നില്‍ക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ‘ദേശീയ അവാര്‍ഡ് ജൂറിയെ താന്‍ പിന്തുണക്കുന്നുവെന്നും അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ലിനുലാല്‍ നഞ്ചിയമ്മക്ക് പുരസ്കാരം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചത്. വീഡിയോക്ക് കമ്മന്റിട്ടായിരുന്നു അല്‍ഫോണ്‍സ് ജോസഫിന്റെ പ്രതികരണം. ‘ഞാന്‍ നഞ്ചിയമ്മയുടെ കൂടെ നില്‍ക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവര്‍ഡ് ജൂറിയുടെ പ്രവ‍‍ൃത്തിയില്‍ ഞാ‍ന്‍ അവരെ പിന്തുണക്കുകയാണ്. […]

നടി അ‌ഞ്ജലി നായർക്ക് പെൺകുഞ്ഞ് പിറന്നു; ജീവിതം അ‌ത്ഭുതം നിറഞ്ഞതെന്ന് താരം

  നടി അജ്ഞലി നായര്‍ക്ക് പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. ജീവതം അങ്ങോളം അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെപ്പോലെ – ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അ‌ഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ അഞ്ജലിക്ക് ഒരു മകളുണ്ട്, ആവ്നി. മകൾക്കും അജിത്തിനുമൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും അഞ്ജലി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

ദുരൂഹതയും സസ്പെൻസും നിറച്ച് നിണം ട്രയിലർ …

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.   ബാനർ […]

“മകനോട് അഭിമാനം തോന്നിയ നിമിഷം; എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. പക്ഷെ മറ്റൊരാളുടെ ചോര കുടിച്ച്‌ വളരരുത്…”: വൈറലായി സുരേഷ് ഗോപിയുടെ പ്രതികരണം

സ്വന്തം ലേഖിക കൊച്ചി: നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്‌, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ കുറിപ്പുമായി എത്തിയപ്പോള്‍ ​ഗോ​ഗുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നിരുന്നു. രണ്ട് വ്യത്യാസമുണ്ട്. “ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഇത് വലിയ രീതിയില്‍ […]

‘തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി…..! അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ ജനപ്രിയ സിനിമകളുടെ അമരക്കാരന്‍; നായകനൊപ്പം നില്‍ക്കുന്ന ന്യായീകരിക്കപ്പെടാവുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ സൂത്രധാരൻ; പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും അഭിമാനമാകുമ്പോള്‍ നൊമ്പരമായി സച്ചി…..

സ്വന്തം ലേഖിക തിരുവനന്തപുരം: കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം. നായകന്‍ വില്ലൊടിക്കണം. കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം. കൈയടി പുറകേ വരണം. എന്തിനാണ് ഹേ. ഒരു ചോദ്യമോ ദുഖമോ ബാക്കിവെയ്ക്കുന്നത്. തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി !!!!’ സച്ചി പറഞ്ഞ വാക്കുകളാണിവ…. അറുപത്തെട്ടാമത്‌ ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ മലയാളി തിളക്കം നിറയുമ്പോള്‍ സച്ചിയുടെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം. അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ സംവിധായകന്‍. ജനപ്രിയ സിനിമകളുടെ അമരക്കാരനായി മലയാള സിനിമയില്‍ മാറ്റങ്ങളുടെ വക്താവായി സച്ചി മാറി. മികച്ച സംവിധാനം, മികച്ച സഹനടന്‍, മികച്ച സംഘട്ടനം, […]

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്ന് സൂചന; അപർണ ബാലമുരളിയും ബിജു മേനോനും പരിഗണനയിൽ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും നിരവധി പുരസ്‌കാരങ്ങൾ മലയാളത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. താനാജി, സുരറൈ പോട്ര് എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ട്. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്. താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടൻ. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും […]

പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം; താനുമായി അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ആളായിരുന്നെങ്കിൽ നന്നായേനെ; സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം ; കടുവ കണ്ട കുറുവാച്ചന്റെ പ്രതികരണം ഇങ്ങനെ

കോട്ടയം: ഷാജി ​കൈലാസ് – പൃഥ്വിരാജ് ചിത്രം കടുവ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമാണ് കടുവ. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു.നിയമപോരാട്ടങ്ങൾക്കൊടുവിൽ തീയേറ്ററിലെത്തിയ സിനിമ കാണാൻ ജോസ് കുരുവിനാക്കുന്നേൽ എത്തി.സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നാണ് കടുവ കണ്ട ശേഷവും ജോസ് കുരുവിനാക്കുന്നേൽ പ്രതികരിച്ചത്. തന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവയെന്നും അപ്പോൾ താനുമായി അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ആളായിരുന്നെങ്കിൽ നന്നായേനെ എന്നും അദ്ദേഹം പറഞ്ഞു.കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ […]

കാത്തിരിപ്പിന് വിരാമം; നയൻസ് – വിക്കി വിവാഹം ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്

ഏറെനാള​െ ത്ത കാത്തിരിപ്പിനൊടുവിലാണ് വിഘ്നേഷ് നയൻതാര വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് ത ​െ ന്ന വിവാഹചടങ്ങുകൾ ഒടിടിയിൽ റിലീസാകുമെന്ന് വാർത്തകൾ വന്നിരുന്നു. നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണ അ‌വകാശം നേടിയെന്നും റിപോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കൊടുവിൽ നയൻതാര – വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.വിവാഹ ദിവസചടങ്ങുകൾ ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാർത്തകളുണ്ടായി. സംപ്രേഷണ കരാർ ലംഘിച്ചുവെന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഇരുവർക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലാണ് […]