കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കല പഠിക്കാൻ അവസരം; പ്രതിമാസം 80 രൂപ ഫീസിൽ 21 കലകൾ പഠിക്കാം: മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കല പഠിക്കാൻ അവസരം; പ്രതിമാസം 80 രൂപ ഫീസിൽ 21 കലകൾ പഠിക്കാം: മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

സ്വന്തം ലേഖകൻ

കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ നടിയും നർത്തകിയുമായ ആശാ ശരത്ത്. മൊ​ബൈൽ ആപ്പിലൂടെയാണ് ആശാ ശരത്ത് പുതിയ തുടക്കം കുറിക്കുന്നത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് അവതരിപ്പിക്കുന്നത്.

പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പ് വഴി കലകൾ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ സൗജന്യമായി പഠിപ്പിക്കുമെന്നും ആശാ ശരത്ത് പറഞ്ഞു. തുടക്കക്കാർക്കും നേരത്തെ പരിശീലനം നേടിയിട്ടുള്ളവർക്കും ഒരുപോലെ ആപ്പിൽ നിന്ന് കലകൾ അഭ്യസിക്കാം.

റെക്കോഡ് ചെയ്ത ക്ലാസുകളാണ് ആദ്യഘട്ടത്തിലുള്ളത്. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാകും.