കോട്ടയം മെഡിക്കല്‍ കോളേജിന് പിന്നിലെ മോര്‍ച്ചറിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ഉയര്‍ന്നിരുന്നത് ഒരു സ്ത്രീയുടെ നിലവിളി; ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഒരുപോലെ ഭയപ്പെടുത്തിയ ശബ്ദം! വാമനന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു; ഇന്ദ്രൻസ് ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളില്‍….

കോട്ടയം മെഡിക്കല്‍ കോളേജിന് പിന്നിലെ മോര്‍ച്ചറിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ഉയര്‍ന്നിരുന്നത് ഒരു സ്ത്രീയുടെ നിലവിളി; ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഒരുപോലെ ഭയപ്പെടുത്തിയ ശബ്ദം! വാമനന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു; ഇന്ദ്രൻസ് ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളില്‍….

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് പിന്നിലെ മോര്‍ച്ചറിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ഒരുസ്ത്രീയുടെ നിലവിളി ശബ്ദം കേട്ടു.

ആശുപത്രിയിലെ ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഈ നിലവിളി ശബ്ദം ഒരേപോലെ ഭയപ്പെടുത്തി. വിവരം പൊലീസില്‍ അറിയിച്ചു എങ്കിലും പൊലീസിനും ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല. മയക്കുമരുന്ന് മാഫിയയോ മറ്റ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതോ ഗ്യാങ്ങ് ആയിരിക്കും ഇതിന് പിന്നില്‍ എന്നായിരുന്നു പൊലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ഇതിൻ്റെ പിന്നാമ്പുറകഥകൾ സിനിമയാവുകയാണ്. വാമനന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നവാഗത സംവിധായകനായ എ. ബി ബിനില്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മാധ്യമങ്ങളെല്ലാം തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഈ സംഭവം അന്ന് വാർത്തയാക്കിയിരുന്നു.
ഈ വാര്‍ത്ത കണ്ടപ്പോഴാണ് ഇതിന് ഉള്ളില്‍ ഒരു സിനിമാകഥ ഉണ്ടല്ലോ എന്ന് ബിനിലിന് തോന്നിയത്. ചെറുപ്പം മുതല്‍ അഭിനയമോഹവുമായി നടന്ന ബിനില്‍ ബാബകല്യാണി, ഹലോ നമസ്തേ, തേനീച്ചയും പിരങ്കിപടയും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും സ്‌ക്രിപ്റ്റ് റൈറ്റിങ്ങില്‍ ഡിപ്ലോമ പാസായ ബിനില്‍ പിന്നെ ഈ കഥയുടെ പിറകേ കൂടി. സംഭവസ്ഥലം സന്ദര്‍ശിച്ചും വിവരങ്ങള്‍ ശേഖരിച്ചും തന്റെ കഥയുടെ വണ്‍ലൈന്‍ തയ്യാറാക്കി. സംഭവത്തില്‍ അന്വേഷിച്ച്‌ കണ്ട് പിടിച്ചതും തന്റെ ഭാവനയില്‍ ഉരിത്തിരിഞ്ഞതുമായ സന്ദര്‍ഭങ്ങള്‍ കൂട്ടിയിണക്കിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. സിനിമയിലെ പ്രധാനകഥാപാത്രമായി ഇന്ദ്രന്‍സിനെയാണ് മനസില്‍ കണ്ടിരുന്നത്. ഇന്ദ്രന്‍സിനെ കണ്ട് കഥ പറഞ്ഞപ്പോള്‍ ഈ സിനിമ ഉടന്‍ ചെയ്യാം എന്ന് ഉറപ്പ് നല്‍കിയ കഥ സ്‌ക്രിപ്റ്റാക്കുന്നതിനിടയില്‍ ബിനിലിന്റെ കഥ കേട്ട ചില സുഹൃത്തുകള്‍ ഇത് കുറച്ച്‌ കൂടി വലിയ ക്യാന്‍വാസില്‍ ചെയ്യണം എന്ന് നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ഇതേ തുടര്‍ന്ന് ബിനില്‍ സംവിധായകനും നടനുമായ ദിലീഷ് പോത്തനെ നേരീല്‍ കണ്ട് കഥ പറഞ്ഞു.

കഥ കേട്ട ഉടന്‍ ദീലിഷ് പോത്തന്‍ ബിനിലിന്റെ കൈ പിടിച്ച്‌ മനോഹരമായ കഥയാണ് ഇത് നമുക്ക് ഒരിമിച്ച്‌ ചെയ്യാം എന്ന് അറിയിച്ചു. എന്നാല്‍ കോവിഡിന്റെ വിഷയങ്ങള്‍ കാരണം ദീലിഷ്പോത്തനുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ സാധിച്ചില്ല. ഈ സമയത്താണ് ഇന്ദ്രന്‍സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന സിനിമ റിലീസ് ചെയ്യുന്നത്. സിനിമ വലിയ രീതിയില്‍ പ്രേക്ഷേകശ്രദ്ധ പിടിച്ചു പറ്റുകയും ഇന്ദ്രന്‍സിന്റെ കഥാപാത്രം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതോടെ ബിനില്‍ ഉറപ്പിച്ചു തന്റെ വാമനനില്‍ ഇന്ദ്രന്‍സ് തന്നെയാണ് അഭിനയിക്കാന്‍ പോകുന്നത് എന്ന്. ഉടന്‍ തന്നെ ഇന്ദ്രന്‍സിനെ കണ്ട് ഡേറ്റ് വാങ്ങി ഷൂട്ടിഗ് ആരംഭിക്കുക ആയിരുന്നു. 21 ദിവസം കൊണ്ടാണ് മൂന്ന് പാട്ടുകള്‍ ഉള്ള വാമനന്‍ 13 ലോക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയായത്.

ഇന്ദ്രന്‍സ്, ബൈജു സന്തോഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി ഗ്യാങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കെ.ബി അരുണ്‍ ബാബുവും സമഹ് അലിയും ചേര്‍ന്നാണ് വാമനന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പുഷ്പ, ബാഹുബലി മുതലായ പാന്‍ ഇന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച ഹൈദ്രാബാദ് സ്വദേശി നവീനും, മാഗസിന്‍ മീഡിയ എന്റര്‍റ്റെമെന്റും ചേര്‍ന്നാണ് വി.എഫ്. എക്സ് ചെയ്തിരിക്കുന്നത്. ഗാനരചന സന്തോഷ് വര്‍മയും വിവേക് മുഴക്കുന്നും നിര്‍വഹിക്കുന്നു. സംഗീതം നിതിന്‍ ജോര്‍ജ്, പശ്ചാത്തല സംഗീതം സുദീപ് പാലനാട്.

പോസ്റ്റര്‍ ഡിസൈന്‍ ആര്‍ട്ടോകാര്‍പ്പസ്, പി.ആര്‍.ഒ വാഴൂര്‍ജോസ്, ദിനേശ് എന്നിവരാണ്. രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കരുമാത്തില്‍, ബിജു കുമാര്‍ കാവുകപറമ്പില്‍, സുമ മേനോന്‍, രാജിത സുഷാന്ത് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.