കോൺഗ്രസ് അയർക്കുന്നത്ത് ധർണ്ണനടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: ഇടതുപക്ഷ സർക്കാർ പുതുപ്പള്ളി നിയോജകമണ്ഡലത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, ജെയിംസ് കുന്നപ്പള്ളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ, മോനിമോൾ ജയ്‌മോൻ,അജിത്ത് കുന്നപ്പള്ളി,ലിസമ്മ ബേബി തുടങ്ങിയവർ സമീപം.

നാല് വർഷത്തിനു ശേഷം മലമ്പുഴ ഡാം തുറന്നു; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ പാലക്കാട്: നാല് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം തുറന്നു. ജില്ലയിൽ കനത്തമഴ തുടരുന്നതിനാലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ സ്പിൽവെ ഷട്ടറുകളാണ് തുറന്നത്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റർ വെള്ളമാണ് മലമ്പുഴ അണക്കെട്ടിലുള്ളത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതോടെ സമീപത്തെ പുഴകളിൽ വെള്ളം ഉയരുമെന്നും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജില്ല എമർജൻസി ഓപറേഷൻ സെന്ററുകളുമായി […]

ജിഎസ്.റ്റി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം ജി.എസ്.റ്റി പാകടീഷണേഴ്സ് അസോസിയേഷന്റെ രണ്ടാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 3,4 തീയതികളിൽ കോട്ടയം കുമരകത്ത് വച്ച് നടത്തപ്പെടും. ആഗസ്റ്റ് 3 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് സംസ്ഥാന ജോ. സെക്രട്ടറി മധുസൂദനൻ എറണാകുളം പതാക ഉയർത്തും. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാഘവൻ നായർ തൃശ്ശൂരിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ജി.എസ്.റ്റി ഡിപ്പാർട്ട്മെന്റ് കോട്ടയം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ.എ. നാസുർദീൻ ഉത്ഘാ ടനം നിർവ്വഹിക്കും. ഗുഡ്സ് & സർവ്വീസ് ടാക്സ് കോട്ടയം ഇന്റലിജൻസ് മേധാവി ആർ.അരുൺ ആശംസ അർപ്പിക്കും. ചെന്നെ […]

തൊടുപുഴയിൽ വീടിന്റെ മുറ്റത്തെ കുഴിയിൽ നാലുപേരുടെ മൃതദേഹം;കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയതെന്ന വിലയിരുത്തലിൽ പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: വണ്ണപ്പുറം കമ്പക്കാനത്ത് കുടുംബത്തിൽ കാണാതായ നാല് പേരുടേയും മൃതദേഹം വീടിന്റെ മുറ്റത്തെ കുഴിയിൽ കണ്ടെത്തി. കാനാട്ട് കൃഷ്ണൻ(54), ഭാര്യ സുശീല(50), മക്കൾ ആശ(21), അർജുൻ(17) എന്നിവരാണ് മരിച്ചത്. നാല് പേരെ കാണാതായതിനെ തുടർന്ന് കാളിയാർ പൊലീസെത്തി വീട് തുറന്നു പരിശോധിച്ചു. വീടിനുള്ളിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇത് കൂടാതെ വീടിനടുത്ത് സംശയകരമായി കണ്ടെത്തിയ കുഴി ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധിച്ചു. ഈ കുഴിയിൽ നിന്നാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ആടിൻകൂടിന് സമീപത്തായി പുതുതായി കാണപ്പെട്ട കുഴി തുറന്ന് പരിശോധിച്ചതാണ് […]

ഓർത്തഡോക്സ് ബലാത്സംഗ കേസ്; പീഢനത്തിനിരയായ യുവതി സുപ്രീം കോടതിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓർത്തഡോക്സ് ബലാത്സംഗ കേസിലെ പീഡനത്തിനിരയായ യുവതിയും സുപ്രിം കോടതിയിലേക്ക്. അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് യുവതി കേസിൽ കക്ഷി ചേരാൻ അഭിഭാഷകൻ ബോബി അഗസ്റ്റിൻ മുഖാന്തരം സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്. ബലാത്സംഗ കേസിൽ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ്, നാലാം പ്രതി ഫാദർ ജെയിസ് കെ ജോർജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രിം കോടതിയിൽ രഹസ്യ വാദം പൂർത്തിയായി. കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ […]

വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ ചെറുതോണിയിൽ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാർ. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കമ്പോൾ മനോരമ ഓഫീസിലും കൂടി കയറി പോകണമെന്നാണ് ചിലർ പറയുന്നത്. റൂട്ട് തെറ്റിയ വെള്ളം പാതി […]

വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ ചെറുതോണിയിൽ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാർ. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കമ്പോൾ മനോരമ ഓഫീസിലും കൂടി കയറി പോകണമെന്നാണ് ചിലർ പറയുന്നത്. റൂട്ട് തെറ്റിയ വെള്ളം പാതി […]

വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

സ്വന്തം ലേഖകൻ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ ചെറുതോണിയിൽ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാർ. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കമ്പോൾ മനോരമ ഓഫീസിലും കൂടി കയറി പോകണമെന്നാണ് ചിലർ പറയുന്നത്. റൂട്ട് തെറ്റിയ വെള്ളം പാതി വഴിയിൽ […]

ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം ആഗസ്റ്റ് 17 ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ. കൊച്ചിയിലെ ആദ്യകാല ബാറും പിന്നീട് ബ്യൂമോണ്ട് ദ് ഫേൺ ഹോട്ടലുമായി മാറിയ സ്ഥാപനം കേരള റവന്യു വകുപ്പ് ലേലം ചെയ്യുന്നു. ആഗസ്റ്റ് 17 ന് കൊച്ചിയിൽ നടക്കുന്ന ഈ ലേലം കേരള സർക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ്. 10 കോടി രൂപയുടെ റവന്യു കുടിശിക ഈടാക്കാനാണ് റവന്യു റിക്കവറി വകുപ്പ് ലേലം നടത്തുന്നത്. ഇതിന് മുന്നോടിയായി ആറ് മാസം മുൻപ് ഹോട്ടലിന്റെ ഉടമസ്ഥാവകാശം റവന്യു റിക്കവറി വകുപ്പ് ഏറ്റെടുത്തിരുന്നു. ഇത് […]

അവളെ മരണം, ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല; ഹൃദയം നുറുങ്ങി ഒരു അദ്ധ്യാപികയുടെ വാക്കുകൾ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: ഓട്ടിസം ബാധിച്ച കുട്ടിയായതിനാൽ എല്ലാവർക്കും നല്ല കരുതലായിരുന്നു. അവളെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…’ അധ്യാപികയായ ഡോ. സ്വപ്നയ്ക്ക് നിമിഷയെ കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം. അവളെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. ഓട്ടിസം ബാധിച്ച നിമിഷയ്ക്ക് വീട്ടുകാരും കൂട്ടുകാരും കണ്ണും കാതും കൂർപ്പിച്ചു നൽകിയ കരുതൽ വെറുതേയായി. ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായ സ്വപ്ന മൂന്നു വർഷമായി നിമിഷയെ പഠിപ്പിക്കുന്നുണ്ട്. ആരോടും അങ്ങോട്ടുപോയി സംസാരിക്കുന്ന പതിവില്ല. അധികം ബഹളങ്ങളില്ലാതെ ഒരിടത്ത് ഒതുങ്ങിയിരിക്കും. […]