play-sharp-fill
ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം ആഗസ്റ്റ് 17 ന് കൊച്ചിയിൽ

ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം ആഗസ്റ്റ് 17 ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ. കൊച്ചിയിലെ ആദ്യകാല ബാറും പിന്നീട് ബ്യൂമോണ്ട് ദ് ഫേൺ ഹോട്ടലുമായി മാറിയ സ്ഥാപനം കേരള റവന്യു വകുപ്പ് ലേലം ചെയ്യുന്നു. ആഗസ്റ്റ് 17 ന് കൊച്ചിയിൽ നടക്കുന്ന ഈ ലേലം കേരള സർക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ്. 10 കോടി രൂപയുടെ റവന്യു കുടിശിക ഈടാക്കാനാണ് റവന്യു റിക്കവറി വകുപ്പ് ലേലം നടത്തുന്നത്. ഇതിന് മുന്നോടിയായി ആറ് മാസം മുൻപ് ഹോട്ടലിന്റെ ഉടമസ്ഥാവകാശം റവന്യു റിക്കവറി വകുപ്പ് ഏറ്റെടുത്തിരുന്നു. ഇത് കൂടാതെ 25 കോടി രൂപയുടെ ബാങ്ക് വായ്പ കുടിശികയും ഹോട്ടലിന്റെ പേരിലുണ്ട്. 50 കോടി രൂപയിലാണ് ലേലം തുടങ്ങുന്നത്. 50 ലക്ഷം രൂപ കെട്ടിവച്ച് ലേലത്തിൽ പങ്കുകൊളളാം.