വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!
സ്വന്തം ലേഖകൻ
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്.
ഡാം തുറന്നാൽ ചെറുതോണിയിൽ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാർ. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കമ്പോൾ മനോരമ ഓഫീസിലും കൂടി കയറി പോകണമെന്നാണ് ചിലർ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂട്ട് തെറ്റിയ വെള്ളം പാതി വഴിയിൽ നിന്നുകൊണ്ട് ‘ഹലോ മനോരമയല്ലേ’ ഇനിയേതാ റൂട്ട് എന്ന് ചോദിക്കുന്നതും ചില വിരുതന്മാർ ട്രോളാക്കി.
Third Eye News Live
0