ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി മൊഴി മാറ്റി; മിസ്റ്റർ ഇന്ത്യ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി മൊഴി; മിസ്റ്റർ ഇന്ത്യ മുരളികുമാറിനെതിരെ പൊലീസ് കേസ്; പരാതിയുമായി പെൺകു്ട്ടിയുടെ പിതാവും

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഐഡ ഹോട്ടലിലുണ്ടായ സംഭവത്തിൽ യുവതി മൊഴി മാറ്റി. ഇതോടെ മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ യുവാവ് കുടുങ്ങി. സംഭവത്തിൽ യുവതിയുടെ മൊഴിയുടെയും, പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് മുൻ മിസ്റ്റർ ഇന്ത്യയും മുംബൈ മലയാളിയും കുടമാളൂർ സ്വദേശിയുമായ മുരളി കുമാറിനെതിരെ കേസെടുത്തു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയായതിനാൽ ഈ വകുപ്പ് അനുസരിച്ചും കേസുണ്ടായേക്കും. ഇന്ന് മുരളി കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച വാർത്ത വെള്ളിയാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പുറത്തു […]

ജോസ്‌ കെ.മാണി എം.പിയുടെ പുതിയ ഓഫീസ്‌ ചാലുകുന്നിന്‌ സമീപം

  സ്വന്തം ലേഖകൻ കോട്ടയം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‌ സമീപം പ്രവര്‍ത്തിച്ചിരുന്ന ജോസ്‌ കെ.മാണി എം.പിയുടെ ഓഫീസ്‌ ചാലുകുന്ന്‌ സി.എം.എസ്‌ കോളേജ്‌ എല്‍.പി സ്‌ക്കൂളിന്‌ എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക്‌ ഇന്ന്‌ മുതല്‍ (01.09.2018)മാറ്റിയിരിക്കുന്നു. ഫോണ്‍ 0481-2567772

നിർബന്ധിത പിരിവിനു പകരം സർക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കണം: യൂത്ത് ഫ്രണ്ട് (എം)

  സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിനെ ദുരിതത്തിലാക്കിയ പ്രളയ ക്കെടുതിയിൽ നിന്നും സഹജീവികൾക്ക് കൈത്താങ്ങ് നൽകിക്കൊണ്ട് കേരളത്തിലെ ആ ബാലവൃദ്ധം ജനങ്ങളും തങ്ങളാലാ കാവുന്ന വിധം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈയ്യയച്ച് സഹായം നൽകിയിട്ടും, കേരളീയ സമൂഹമാകെ  പ്രളയ ദുരിതത്തിൽ നിൽക്കുമ്പോൾ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരനോടുള്ള വെല്ലുവിളിയാണെന്ന്  യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.   പ്രളയത്തെ അതിജീവിക്കാൻ കൂടുതൽ കേന്ദ്ര സഹായം തേടുകയും, സംസ്ഥാന സർക്കാരിന് അധിക ബാധ്യത വരുത്തുന്ന ഭരണ […]

അടൽജിയുടെ ചിതാഭസ്മ നിമജ്ഞനം നാളെ നാഗമ്പടത്ത്

സ്വന്തം ലേഖകൻ കോട്ടയം: സ്വർഗീയ അടൽജിയുടെ ചിതാഭസ്മം നാളെ നാഗമ്പടം ക്ഷേത്ര കടവിൽ നിമജ്ഞനം ചെയ്യും. രാവിലെ 9.30ന് പാർട്ടി ആസ്ഥാനമായ കോടിമതയിലെ മുഖർജി ഭവനിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചിതാഭസ്മകലശം നാഗമ്പടത്ത് എത്തിക്കും. തുടർന്ന് പതിനൊന്ന് മണിക്ക് ക്ഷേത്ര കടവിൽ നിമജ്ഞന കർമ്മം നടക്കും സംസ്ഥാന ജില്ലാ നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.

വാജ്‌പേയിയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: അടൽജി എന്ന അതുല്യ പ്രതിഭയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി. ഭരണാധികാരി, രാഷ്ട്ര തന്ത്രജ്ഞൻ, പ്രഭാഷകൻ, കവി, പത്രപ്രവർത്തകൻ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു അടൽജി. ഭാരതത്തിന്റെ രണ്ടാം ലോക സഭയിൽ അംഗമായി തുടങ്ങി 2009 വരെയുള്ള പാർലമെന്ററി ജീവിതം മുഴുവൻ ആദർശം അചഞ്ചലമായി നിഴലിച്ചു. അടൽജിയുടെ ഓർമ്മകളിൽ കോട്ടയത്തിന്റെ സ്ഥാനം പ്രഥമഗണനീയമാണ്. നമ്മുടെ കുമരകത്തെ ലോക ടൂറിസം മാപ്പിലേക്ക് കൈപിടിച്ചുയർത്തിയത് പ്രധാനമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ സന്ദർശനമായിരുന്നു. അന്നദ്ദേഹം കുമരകത്തു നടത്തിയ പ്രസംഗം കേരളത്തിന്റെ സമഗ്രവികസനത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാർഗ്ഗ […]

‘സ്പാർക്കിൽ’ അനധികൃത ഇടപെടൽ; കർശന നിയന്ത്രണവുമായി സർക്കാർ

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള ബിൽ ഉൾപ്പെടെ സർവീസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സുപ്രധാന സോഫ്റ്റ്വെയറായ ‘സ്പാർക്കിൽ’ അനധികൃത ഇടപെടൽ. നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നു സോഫ്റ്റ്വെയർ ഉപയോഗത്തിനു സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അധ്യാപകരടക്കം സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്കിനു തുല്യമായ സ്പാർക്കിൽ അടുത്തിടെ വൻതോതിൽ അനധികൃത കൈകടത്തലുകൾ നടന്നുവെന്നു ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ജീവനക്കാരുടെ ശമ്പളബില്ല് തയാറാക്കാൻ ചുമതലയുള്ള 30,000 പേരടക്കം അൻപത്തിമൂവായിരത്തോളം പേർക്കാണ് ഔദ്യോഗികമായി സ്പാർക്ക് സോഫ്റ്റ്വെയർ […]

ഇടുക്കി ഡാമിന്റൈ ദൃശ്യങ്ങൾ പകർത്തരുതെന്ന് പറഞ്ഞതിന് പോലീസുകാരനെ യുവതി ക്രൂരമായി മർദ്ദിച്ചു 

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ഡാമിന് മുകളിലെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് വിലക്കിയ പൊലീസുകാരനു നേരെ യുവതിയുടെ ക്രൂര മർദ്ദനം. ഡാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ശരത് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയപ്പോൾ കേസെടുക്കാൻ സിഐ തയ്യാറായില്ലെന്നും പോലീസുകാരൻ പരാതി പറഞ്ഞു. ഇതോടെ പോലീസുകാരൻ എസ്പിക്ക് നേരിട്ട് പരാതി നൽകി.

കൈയേറ്റം തടയാൻ അവസരം പരമാവധി പ്രയോജനപ്പെടുത്തണം: വി എസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കുന്നിടിച്ചും വനം കൈയേറിയും വയൽ നികത്തിയും തടയണകൾ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിർമാണങ്ങളും മറ്റും തടയാൻ പ്രളയദുരന്തം ഒരു നിമിത്തമായി കാണണമെന്ന് വി എസ് അച്യുതാനന്ദൻ. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി, ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിലും നാം കാണിക്കണമെന്നും വി എസ് പറഞ്ഞു. ദുരന്തപശ്ചാത്തലത്തിൽ, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശാസ്ത്രീയമായി പുനർനിർവചിക്കണം. വികസനമെന്ന ലേബലിൽ അനിയന്ത്രിതമായി പ്രകൃതിയിൽ നടക്കുന്ന ഇടപെടലുകൾക്ക് നിയന്ത്രണംവേണം. നിയമങ്ങൾ കുറെക്കൂടി കർശനവും പഴുതടച്ചുള്ളതുമാക്കണം. കേരളം നേരിട്ട പ്രളയത്തിനു കാരണം കനത്ത മഴയാണ്. […]

ഐഡ ഹോട്ടലിൽ മുൻ മിസ്റ്റർ ഇന്ത്യയായ നേവി ഉദ്യോഗസ്ഥന്റെയും കാമുകിയുടെയും പ്രണയസല്ലാപം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ: രക്ഷപെടാൻ കഥയുണ്ടാക്കിയ കമിതാക്കൾ കുടുങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: മാസങ്ങൾ നീണ്ട ചാറ്റിംഗിനും സൗഹൃദത്തിനും ഇടയിൽ പ്രണയം പങ്കുവയ്ക്കാൻ കോട്ടയം ഐഡ ഹോട്ടലിൽ മുറിയെടുത്ത മുൻ മിസ്റ്റർ ഇന്ത്യയും കാമുകിയും കുടുങ്ങി. ബന്ധപ്പെടുന്നതിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് കുടമാളൂർ സ്വദേശിയായ 22 കാരി കാമുകി ഗുരുതരാവസ്ഥയിലായതോടെയാണ് സ്ഥിതി ഗുരുതരമായത്. ഗുരുതരാവസ്ഥയിലായ കാമുകിയെ കുമാരനല്ലൂരിലെ കിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. വാരിശേരി സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനും രണ്ടു കുട്ടികളുടെ പിതാവുമാണ് മുൻ മിസ്റ്റർ ഇന്ത്യയായ യുവാവ്. മാസങ്ങൾക്കു മുൻപാണ് കുടമാളൂർ സ്വദേശിയും 22 കാരിയുമായ യുവതിയും, മുൻ മിസ്റ്റർ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്; പിരിവ് വിദ്യാർത്ഥികളെ സമ്മർദത്തിലാക്കി ടാർജറ്റ് നൽകി; പ്രതിഷേധവുമായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതബാധിതരെ സഹായിക്കാനായി ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്. സ്വകാര്യ – എയ്ഡഡ് മാനേജ്മെന്റ് സ്‌കൂളുകളാണ് വിദ്യാർത്ഥികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നത്. ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് ടാർജറ്റ് നൽകിയാണ് നിർബന്ധിത പിരിവ് നടത്തുന്നത്. വിദ്യാർത്ഥികളെയും ദുരിതാശ്വാസ നിധിയുടെ സമാഹരണത്തിനു ഭാഗമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം വരും മുൻപാണ് ചില സ്വകാര്യ – എയ്ഡഡ് സ്‌കൂളുകൾ സ്വയം പിരിവ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് സ്‌കൂളുകളിൽ നിർബന്ധിത പിരിവ് നടക്കുന്നത്. സംസ്ഥാനത്ത് പ്രളയക്കെടുതിയും, ഓണാവധിയ്ക്കും […]