ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.

സ്വന്തം ലേഖകൻ കൊച്ചി: ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷ.കഴിഞ്ഞ ആഴ്ച കാലടി താന്നി പുഴയിൽ വച്ചു കള്ളുമായി വന്ന മിനി ലോറി മഞ്ജുഷ ഓടിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .സംസ്കൃത സർവകലാശാല വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. ദിശമാറിയെത്തിയ ലോറി സ്കൂട്ടറിൽ ഇടിച്ചു കേറുകയായിരുന്നു.

ബിഡിജെ എസ് പ്രവർത്തകയോഗം 19 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ വെസ്റ്റ് മേഖല പ്രവർത്തകയോഗം ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കൽ ശ്രീനാരായണ ധർമ്മ സമിതി ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി അനിൽ തറനിലം ഉദ്ഘാടനം ചെയ്യും.കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ വൈക്കം നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്.രാധാകൃഷ്ണൻ മുഖ്യ പ്രസംഗവും കോട്ടയം ജില്ലാ സെക്രട്ടറി പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. മുൻസിപ്പൽ വൈസ് പ്രസിഡന്റ് എൻ.ചന്ദ്രശേഖരൻ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി […]

അതീവ സുരക്ഷാ മേഖലയിലുള്ള ഇടുക്കി ഡാമിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ; മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയിൽ ഡാം: സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് ചിത്രം പകർത്തിയത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും

സ്വന്തം ലേഖകൻ തൊടുപുഴ: മാവോയിസ്‌റ്റ് തീവ്രവാദ ഭീഷണി നില നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയുടെ ചിത്രങ്ങളും വീഡിയോയും മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. കെ എസ് ഇ ബിയുടെയും ഡാം സുരക്ഷ അതോറിറ്റിയുടെയും മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും തന്നെയാണ്. ഇതോടെ ഇടുക്കി ഡാമിന്റെ സുരക്ഷ തന്നെ ഗുരുതര ഭീഷണിയിലായി. ഡാമിലെ രഹസ്യ കേന്ദ്രങ്ങൾ വരെ വ്യക്തമാകുന്ന രീതിയിൽ മലയാള മനോരമ പത്രം വരച്ച മാപ്പും അക്രമികൾക്ക് വഴികാട്ടിയാകുമെന്ന ഭീതിയിലാണ് […]

മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. വേളൂർ കല്ലുപുരയ്ക്കൽ കളരിക്കാലായിൽ അജിയുടെ ഭാര്യ ശുഭ അജി (39) ആണ് മരിച്ചത്. മകൻ അജിൻ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ പുത്തനങ്ങാടി – തിരുവാതുക്കൽ റോഡിലായിരുന്നു അപകടം. നഗരത്തിൽ നിന്നു വീട്ടു സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു ശുഭയും മകൻ അജിനും. പുത്തനങ്ങാടി കുരിശ് പള്ളിക്ക് സമീപത്ത് വച്ച് വീട്ടിൽ നിന്ന് റോഡിലേയ്ക്ക് ഒരു ഇന്നോവ പിന്നോട്ടെടുത്തു. റോഡിലേയ്ക്ക് […]

കോട്ടയത്ത് പി.സി തോമസ് യുഡിഎഫ് സ്ഥാനാർത്ഥി: കേരള കോൺഗ്രസുകൾ ഒന്നാകാൻ മാണി തോമസ് ഫോർമുല; കേരള കോൺഗ്രസ് കൂട്ടായ്മയ്ക്ക് രണ്ടു സീറ്റ്; ഞെട്ടിവിറച്ച് ബിജെപി ക്യാമ്പ്; കേരളത്തിൽ വീണ്ടും എൻഡിഎ പൊളിയുന്നു

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസുകൾ തമ്മിൽ ലയിച്ച് ഒന്നാകണമെന്ന ആഹ്വാനമുയർത്തി കെ.എം മാണിയുടെ തന്ത്രപരമായ നീക്കത്തിൽ മറ്റു കേരള കോൺഗ്രസുകൾ വീണു. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസ് കൂട്ടായ്മ രൂപീകരിക്കാൻ മാണി തയ്യാറെടുക്കുമ്പോൾ, ലക്ഷ്യം രണ്ട് പാർലമെന്റ് സീറ്റാണ്. മകൻ ജോസ് കെ.മാണി രാജ്യസഭയിൽ സേഫായതോടെ കോട്ടയവും ഇടുക്കി സീറ്റും വാങ്ങിയെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് കെ.എം മാണിയുടെ ബുദ്ധി. ഇതിനു പിന്നിൽ കളിക്കുന്നതാകട്ടെ, ഇപ്പോഴത്തെ പാർട്ടിയുടെ ബുദ്ധി കേന്ദ്രമായ ജോസ് കെ.മാണിയും. ബുധനാഴ്ച രാവിലെ കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള […]

മീശ നോവൽ വീണ്ടും വിവാദമാകുന്നു: അശ്ലീലതയുടെ അതിർ വരമ്പെല്ലാം ലംഘിച്ച് ആഖ്യാനം; വിവാദ പുസ്തകത്തിൽ മുസ്ലീം സമുദായത്തെപ്പറ്റിയും പരാമർശം; ഹിന്ദു പ്രതിഷേധത്തിൽ അരലക്ഷം പത്രം നഷ്ടമായി മാതൃഭൂമി

 സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു സമുദായത്തെ മുഴുവൻ മാതൃഭൂമി ദിനപത്രത്തിന് എതിരാക്കിയ മീശ നോവൽ വീണ്ടും വിവാദമാകുന്നു. മീശ നോവലിലെ ലൈംഗിക ചുവയുള്ള പരാമർശങ്ങളും, സ്ത്രീകൾക്കെതിരായ അതി വൈകാരികമായ ലൈംഗിക പ്രകടനങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഡി.സി ബുക്ക്‌സ് മീശ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മീശയ്‌ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകളെപ്പറ്റിയും, സ്ത്രീകളെയും ഭാര്യമാരെയും പൊതുവായും അപമാനിക്കുന്നതാണ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾ എന്നാണ് വിവാദം. ഈ വിവാദത്തോടെ സർക്കുലേഷനിൽ വൻ ഇടിവാണ് മാതൃഭൂമിയ്ക്ക് ഉണ്ടായിരിക്കുന്നത്. അര ലക്ഷത്തോളം പത്രമാണ് കഴിഞ്ഞ […]

കേന്ദ്ര സർക്കാർ ഭരണ നേട്ടങ്ങൾ സമ്പർക്ക് സമർത്ഥനിലൂടെ ജനങ്ങളിലേക്ക്

സ്വന്തം ലേഖകൻ കുറിച്ചി : നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം നാല് വർഷം പിന്നിടുകയാണ്. കേന്ദ്ര ഗവൺമെന്റ് ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി സമ്പർക്ക് സെ സമർത്ഥൻ ആരംഭിച്ചു. ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളുടെ വിശദീകരണവും ആവശ്യക്കാർക്ക് പദ്ധതിയെ പ്രാവർത്തികമാക്കലും ആണ് പരിപാടി. ‘സാഫ് നിയത് സഹി വികാസ് ‘സമ്പർക്ക് സെ സമർത്ഥൻ പഞ്ചായത്ത് അദ്ധ്യക്ഷൻ കുഞ്ഞുമോൻ ഉതിക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കുങ്ഫൂ യോഗ ഫെഡറേഷൻസംസ്ഥാന സെക്രട്ടറി വി എൻ വിജയനെ സമ്പർക്കം ചെയ്ത് സംസ്ഥാന സമിതി അംഗം കെ ജി രാജ്‌മോഹൻ പരിപാടി ഉത്ഘാടനം […]

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

സ്വന്തം ലേഖകൻ ആലുവ: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്. മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം.ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ […]

മായം കലർത്തിയ മത്സ്യവിൽപ്പനക്കെതിരെ കർശന നടപടിയുമായി സർക്കാർ;കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മായം കലർത്തിയ മത്സ്യവിൽപ്പനക്കെതിരെ കർശന നടപടിയുമായി സർക്കാർ. മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിർമ്മാണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. മത്സ്യം പിടിച്ച് വിപണനം നടത്തുന്നവർക്ക് വില നിശ്ചയിക്കാൻ കഴിയുന്ന തരത്തിലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.സ്വയം ശേഖരിക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാനുള്ള അനുമതി നൽകണമെന്നുള്ള മത്സ്യ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് മത്സ്യത്തിന് വില നിശ്ചയിക്കാൻ തൊഴിലാളിക്ക് അനുമതി നൽകുന്ന നിയമനിർമാണത്തിന് സർക്കാർ തയാറെടുക്കുന്നത്. ഗുണനിലവാരം കുറഞ്ഞതും മായം കലർത്തിയതുമായ മത്സ്യവിൽപ്പന […]

മഴക്കെടുതി: സർക്കാർ ഉണർന്ന് പ്രവർത്തിക്കണം: കെ.എം.മാണി

സ്വന്തം ലേഖകൻ വെളിയനാട്: കാലവർഷകെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഘലയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ KM മാണി MLA ആവശ്യപ്പെട്ടു. ദുരിതത്തിലായിരിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതി തളളണമെന്നും, മഴമൂലം നെൽകൃഷി നഷ്ടപ്പെട്ടവർക്ക് മതിയായ ധനസഹായം നൽകണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. MC റോഡ് ഉയർത്തി ചങ്ങനശ്ശേരി – […]