video
play-sharp-fill

ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണം: പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവ്; കുഴിയടച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരെ നിയമനടപടി ആരംഭിക്കും

ശ്രീകുമാർ കോട്ടയം: ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കം നിരവധിപ്പേരെ അപകടത്തിലേയ്ക്കു തള്ളിവിട്ട ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിവേദനം. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടറാണ് ഇതു സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർക്കു കത്ത് നൽകിയത്. ഒരു മാസത്തിലേറെയായി ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയുടെ എതിർവശത്തെ റോഡിൽ ഇരുചക്ര വാഹനയാത്രക്കാരെ കെണിയിൽ വീഴ്ത്താൻ കുഴി രൂപപ്പെട്ടിട്ട്. ഈ കുഴി മൂടണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശത്തെ കടഉടമകൾ അടക്കമുള്ളവർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ […]

ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കായി ആകെ എത്തിയത് 116 സ്‌കൂൾ വാഹനങ്ങൾ മാത്രം. കോട്ടയം ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയിൽ 101 വാഹനങ്ങൾ സർവീസ് നടത്താൻ യോഗ്യത നേടി. ഈ വാഹനങ്ങളിൽ സേഫ് ഇ.ഐ.ബി.(സേഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബസ്) സ്റ്റിക്കറും പതിപ്പിച്ചു. 116 വാഹനങ്ങളാണ് ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോടിമതയിൽ നടന്ന പരിശോധനയിൽ എത്തിയത്. ഇതിൽ 15 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി. സ്പീഡ് ഗവർണർ, ടയറുകൾ, ബ്രേക്ക്, […]

കുമരകം ചന്തക്കവലയിലെ കേബിൾ കുഴിയിൽ ഭാരവണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി

സ്വന്തം ലേഖകൻ കുമരകം: ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കുന്നതിന് എടുത്ത് മൂടിയ കുഴിയിൽ ലോഡ് കയറ്റിയ എയ്‌സ് വണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി. കുമരകം ജങ്ങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ചുമട്ടുതൊഴിലാളികൾ വാഹനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഇറക്കി മാറ്റി, നാട്ടുകാരുടെ സഹായത്തോടെ വണ്ടി കുഴിയിൽ നിന്നും കയറ്റി ഗതാഗതം പുനസ്ഥാപിച്ചു. റോഡിന് വീതി കുറവുള്ളതും കുമരകത്തെ ഏറ്റവും തിരക്കേറിയതുമായ ചന്തകവല റോഡിൽ കേബിൾ കുഴികൾ അപകട ഭീഷണി ഉയത്തുന്നതു മൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചാരം ഏറെ ക്ലേശകരമായി മാറി. കേബിൾ ഇടുന്നതിനെടുത്ത […]

സായാഹ്ന ധ്യാനം

കോട്ടയം : യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനതല പ്രതിവാര സായാഹ്ന ധ്യാനം  വ്യാഴാഴ്ച) വൈകുന്നേരം കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം 6 ന് സന്ധ്യാനമസ്‌കാരത്തെതുടര്‍ന്ന് നടത്തപ്പെടുന്ന ധ്യാനപരിപാടികള്‍ക്ക് ഫാ. യൂഹാനോന്‍ വേലിക്കകത്ത്, ഫാ. ജോര്‍ജ്ജ് കരിപ്പാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

യുവമോർച്ചയുടെ കളക്ട്രേറ്റ് ഉപരോധം ഇന്ന് മുതൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുമ്പിൽ 24 മണിക്കൂർ രാപ്പകൽ സമരം സംഘടിപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജത്തിന്റെ രണ്ട് വർഷം കണ്ണീരിൽ കുതിർന്ന കേരളം എന്ന മുദ്രാവാക്യവുമായി 24ന് വൈകിട്ട് 4 മണി മുതൽ 25ന് വൈകിട്ട് 5 വരെയാണ് സമരം. സംസ്ഥാന സർക്കാരിന്റെ 2 വർഷത്തെ ഭരണം സംസ്ഥാനത്തെ എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോട്ടയത്ത് […]

നാട്ടുകാർ കയ്യേറിയ ഓട നഗരസഭ തിരിച്ചു പിടിച്ചു; ഓടകുഴിച്ചപ്പോൾ കണ്ടത് മാലിന്യവും, കെട്ടിടാവശിഷ്ടവും

ശ്രീകുമാർ കോട്ടയം: നഗരത്തിൽ നാട്ടുകാർ കയ്യേറിക്കെട്ടിയടച്ച ഓട നഗരസഭ പൊളിച്ചടുക്കി. കെട്ടിട അവശിഷ്ടവും, മാലിന്യവും തള്ളിയാണ് നഗരമധ്യത്തെ ഓട നാട്ടുകാരും സമീപവാസികളും ചേർന്ന് അടച്ചു കെട്ടിയത്. മുപ്പതു വർഷം പഴക്കമുള്ള ഓടയിലെ ഒഴുക്ക് നിലച്ചതോടെ പ്രദേശത്തെ വീടുകളിലാകെ വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്. രണ്ടു ദിവസം മുൻപത്തെ മഴയിലാണ് ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു എതിർവശത്തെ ഓട നിറഞ്ഞ് വെള്ളം റോഡിൽ പടർന്നൊഴുകിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം നിറഞ്ഞതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. തുടർന്ന് നഗരസഭ അധികൃതർ ഈ […]

രണ്ടു ലക്ഷം രൂപയുടെ ബൈക്കുമായി ബംഗളൂരുവിലേയ്ക്കു കടന്നു; വിദ്യാർത്ഥി മോഷ്ടാക്കൾ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്ക് മോഷ്ടിച്ച്, ഒ.എൽ.എക്‌സിൽ വിൽക്കാനിട്ട മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിദ്യാർത്ഥി മോഷണ സംഘം പിടിയിൽ. കോളേജിൽ പെൺകുട്ടികളുടെ മുന്നിൽ ചെത്തിനടക്കുന്നതിനു വേണ്ടിയാണ് സെക്കൻഡ് ഹാൻഡ് ഷോറൂമിൽ നിന്നും ബൈക്ക് മോഷ്ടിച്ചതെന്നു വിദ്യാർത്ഥികൾ പൊലീസിനോടു സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗളൂരു സി.ജോൺസ് കോളേജ് ബി.എച്ച്.എം വിദ്യാർത്ഥി തിരുവല്ല വള്ളംകുളം കയ്യാലയ്ക്കകത്ത് എബി മാത്യു (19), ബികോം വിദ്യാർത്ഥി ചങ്ങനാശേരി കുരിശുമ്മൂട് ശങ്കുവിരിയ്ക്കൽ അജു തോമസ് (20) എന്നിവരെ കോടതിയിൽ ഹാജരാക്കി. […]

ളാക്കാട്ടൂർ എം.ജി.എം സ്​കൂൾ പുതിയമന്ദിരത്തി​െൻറയും ഹൈടെക്​ ക്ലാസ്​ മുറികളുടെയും ഉദ്​ഘാടനം 26ന്​

സ്വന്തം ലേഖകൻ കോട്ടയം: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്​കൂളി​െൻറ പുതിയ ബഹുനില മന്ദിരത്തി​െൻറയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇൗമാസം 26ന്​ ​ഉച്ചക്ക്​ 2.30ന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സ്കൂൾ മാനേജർ സി.കെ. സുകുമാരൻ നായർ അധ്യക്ഷത വഹിക്കും. ഹൈസ്​കൂൾ വിഭാഗം സ്​മാർട്ട്​ മുറികളുടെ ഉദ്​ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്​മാർട്ട്​ അടുക്കളുയടെ ഉദ്​ഘാടനം ജോസ്​ കെ.മാണി എം.പിയും ഹയർ സെക്കൻഡറി വിഭാഗം ക്ലാസ് മുറികളുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും നിരീക്ഷണകാമറകളുടെ ഉദ്ഘാടനം എൻ.എസ്.എസ്. യൂനിയൻ വൈസ്പ്രസിഡൻറ്​ പി. […]

കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

സ്വന്തം ലേഖകൻ കോട്ടയം: നിപ വൈറസ്​ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്​ വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണസമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി സ്​റ്റേറ്റ്​ ആനിമല്‍ ഡ്​റ്റസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ (നമ്പര്‍ 0471 2732151) എന്നിവ രൂപവത്​കരിച്ചിട്ടുണ്ട്. രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈരോഗം വന്നതായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകള്‍ കടിച്ചതായി […]

പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

സ്വന്തം ലേഖകൻ ​േകാട്ടയം: ഭാരതീയ പോസ്​റ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സെൻറിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​ ചേരുന്ന സർക്കിൾ കമ്മിറ്റിയോഗത്തോടെ പരിപാടികൾ ആരംഭിക്കും. 25ന്​ രാവിലെ 10ന്​ ചേരുന്ന സമ്മേളനം ബി.പി.ഇ.എ അഖിലേന്ത്യ ജനറൽസെക്രട്ടറി എം.എസ്​ ചന്ദേൽ ഉദ്​ഘാടനം ചെയ്യും. കേന്ദ്രറെയിൽവേ സഹമന്ത്രി മനോജ്​ സിൻഹ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാംഗം പ്രഫ. റിച്ചാർഡ്​ ഹെ, ബി.എം.എസ്​ സംസ്ഥാന പ്രസിഡൻറ്​ കെ.കെ. വിജയകുമാർ എന്നിവർ സംസാരിക്കും. തുടർന്ന്​ […]