നാട്ടുകാർ കയ്യേറിയ ഓട നഗരസഭ തിരിച്ചു പിടിച്ചു; ഓടകുഴിച്ചപ്പോൾ കണ്ടത് മാലിന്യവും, കെട്ടിടാവശിഷ്ടവും

നാട്ടുകാർ കയ്യേറിയ ഓട നഗരസഭ തിരിച്ചു പിടിച്ചു; ഓടകുഴിച്ചപ്പോൾ കണ്ടത് മാലിന്യവും, കെട്ടിടാവശിഷ്ടവും

ശ്രീകുമാർ

കോട്ടയം: നഗരത്തിൽ നാട്ടുകാർ കയ്യേറിക്കെട്ടിയടച്ച ഓട നഗരസഭ പൊളിച്ചടുക്കി. കെട്ടിട അവശിഷ്ടവും, മാലിന്യവും തള്ളിയാണ് നഗരമധ്യത്തെ ഓട നാട്ടുകാരും സമീപവാസികളും ചേർന്ന് അടച്ചു കെട്ടിയത്. മുപ്പതു വർഷം പഴക്കമുള്ള ഓടയിലെ ഒഴുക്ക് നിലച്ചതോടെ പ്രദേശത്തെ വീടുകളിലാകെ വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്.


രണ്ടു ദിവസം മുൻപത്തെ മഴയിലാണ് ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു എതിർവശത്തെ ഓട നിറഞ്ഞ് വെള്ളം റോഡിൽ പടർന്നൊഴുകിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം നിറഞ്ഞതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. തുടർന്ന് നഗരസഭ അധികൃതർ ഈ ഓടയിൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഈ ഓടകളുടെ മൂടി തുറന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഓട കിലോമീറ്ററുകളോളം ദൂരം മൂടിക്കിടക്കുകയാണെന്നു വ്യക്തമായത്. തുടർന്നു നഗരസഭയിലെ ഇരുപതോളം ജീവനക്കാരുടെ നേതൃത്വത്തിൽ ജെസിബി അടക്കമുള്ളവ ഉപയോഗിച്ച്് റോഡ് കുഴിച്ച് പരിശോധന നടത്തി. ഇതോടെയാണ് കിലോമീറ്ററുകളോളം ദൂരം ഓട കയ്യേറ്റക്കാരുടെ കയ്യിലാണെന്നു കണ്ടെത്തിയത്. തുടർന്നു ഓട കുഴിച്ച് മാലിന്യവും, കെട്ടിടത്തിന്റെ അവശിഷ്ടവും നീക്കം ചെയ്ത ശേഷം വെള്ളം ഒഴുക്ക് സുഗമമാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നു കക്കൂസ് മാലിന്യങ്ങൾ അടക്കം 15 ലോഡോ ളം മാലിന്യങ്ങൾ നീക്കം ചെയ്തു. ശുചീകരണ വിഭാഗത്തിലെ ഇരുപതോളം തൊഴിലാളികൾ 2 ദിവസം കൊണ്ടാണ് ഓട വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർ പേഴ്‌സൺ ഡോ.സോന, സെക്രട്ടറി സജീവൻ, ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, ഹെൽത്ത് ഇൻസ്പക്ടർ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ അജിത്ത്, വിശ്വൻ, അനീഷ് എന്നിവർ നേതൃത്വം നൽകി.