യുവമോർച്ചയുടെ കളക്ട്രേറ്റ് ഉപരോധം ഇന്ന് മുതൽ

യുവമോർച്ചയുടെ കളക്ട്രേറ്റ് ഉപരോധം ഇന്ന് മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുമ്പിൽ 24 മണിക്കൂർ രാപ്പകൽ സമരം സംഘടിപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജത്തിന്റെ രണ്ട് വർഷം കണ്ണീരിൽ കുതിർന്ന കേരളം എന്ന മുദ്രാവാക്യവുമായി 24ന് വൈകിട്ട് 4 മണി മുതൽ 25ന് വൈകിട്ട് 5 വരെയാണ് സമരം.

സംസ്ഥാന സർക്കാരിന്റെ 2 വർഷത്തെ ഭരണം സംസ്ഥാനത്തെ എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോട്ടയത്ത് സംഘടിപ്പിക്കുന്ന രാപ്പകൽ സമരം പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള യുവജന മുന്നേറ്റത്തിന്റെ ചുവട് വയ്പാണെന്നും ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ ടി. പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group