താലികെട്ടാൻ നീട്ടിയ കയ്യിൽ വിലങ്ങ്: കല്യാണം മുടക്കിയായെത്തിയത് ആദ്യ ഭാര്യ; വരനും വധുവും പൊലീസ് സ്റ്റേഷനിൽ
സ്വന്തം ലേഖകൻ കടുത്തുരുത്തി: ആദ്യ ഭാര്യയുമായി വിവാഹ മോചിതനാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടാം വിവാഹത്തിനു ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കല്യാണപ്പന്തലിൽ നേരിട്ടെത്തിയ ആദ്യ ഭാര്യ പൊലീസ് സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര കലയപുരം ജ്യോതി ഭവനിൽ വാസുദേവൻ നായരുടെ മകൻ ജ്യോതിഷ്‌കുമാറിനെ (31)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷും കാട്ടാമ്പാക്ക് പൊറ്റമ്പി പാറ ഗോപാലകൃഷ്ണന്റെ മകൾ അനുമോൾ (26) ഉം തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം ശനിയാഴ്ച 11.30 ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി ഹാളിൽ സദ്യ നടക്കുന്നതിനിടെയാണ് […]