ജില്ലാ ആയുർവേദ ആശുപത്രിയിൽ വ്യാജ വനിതാ ഡോക്ടർ: വാർഡിനുള്ളിൽ കയറി പണപ്പിരിവ് നടത്താൻ ശ്രമം: ആശുപത്രി അധികൃതരുടെ പരാതി വെസ്റ്റ് പൊലീസിന്
ശ്രീകുമാർ കോട്ടയം: ആശുപത്രി അധികൃതർ അറിയാതെ ജില്ലാ ആയുർവേദ ആശുപത്രിയ്ക്കുള്ളിൽ വ്യാജ ഡോക്ടർ. ആശുപത്രിക്കുള്ളിലും വാർഡിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച ഡോക്ടറെ കണ്ടെത്തിയ ഉടൻ തന്നെ അധികൃതർ വെസ്റ്റ് പൊലീസിലും, ഡിവൈഎസ്പി ഓഫിസിലും പരാതി നൽകി. സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. മാനസിക അസ്വാസ്ഥമുള്ള യുവതിയാണ് ആശുപത്രിയിൽ എത്തി രോഗികളെ പരിശോധിച്ചതെന്നു സംശയിക്കുന്നു. മൂന്നാഴ്ച മുൻപായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ജില്ലാ ആയുർവേദ ആശുപത്രിക്കുള്ളിൽ എത്തിയ യുവതി ഇവിടെ വാർഡിലും, ഒരു ഡോക്ടറുടെ മുറിയിലും എത്തി രോഗികളെ […]