play-sharp-fill

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും മുൻപ് ജയിച്ചത് സ്വന്തം മികവിലാണ്. രണ്ട് പേരും മരിക്കുമ്പോൾ പകരക്കാരനെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പോലും ഇടതു മുന്നണിക്ക് കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനിടെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള […]

ഉപതെരെഞ്ഞടുപ്പ് ; വിജയം ഇടതുപക്ഷത്തിനായിരുന്നെങ്കിലും ഇടത്- വലത് കോട്ടകളിൽ വിള്ളലുണ്ടാക്കി ബി.ജെ. പി

  സ്വന്തം ലേഖിക കോന്നി: ഉപതെരെഞ്ഞെടുപ്പില്‍ ത്രികോണമത്സരം നടന്ന ഇടമാണ് കോന്നിയിലേത്. എന്നാൽ അക്ഷരാര്‍ത്ഥത്തില്‍ തൃകോണ മത്സരം നടന്ന മണ്ഡലത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിന് തിളക്കമേറെയാണ്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയില്‍ മുന്നേറ്റമുണ്ടാക്കാനെത്തിയ സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. എന്നാല്‍, കോന്നിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷമുള്ള കണക്കുകള്‍. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറിയ സുരേന്ദ്രന്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വലിയ വിള്ളലാണുണ്ടാക്കിയത്. കണക്കുകള്‍ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ 41 ബൂത്തുകളില്‍ […]

കൊച്ചി മേയറെ ബലിമൃഗമാക്കാൻ ഉദേശിക്കുന്നില്ല, വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്വമാണ് ; മുല്ലപ്പള്ളി രാമചന്ദ്രൻ

  സ്വന്തം ലേഖൻ കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കൊച്ചി മേയർ സ്ഥാനത്തുനിന്ന് സൗമിനി ജെയിനിനെ മാറ്റാനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. തുടര്‍ന്നാണ് ഐ ഗ്രൂപ്പിന്‍റെ നീക്കം പരാജയപ്പെട്ടത്. മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും ഒരാള്‍ക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്തെ മോശം […]

കേരളത്തിൽ ന്യൂനപക്ഷവും ബി.ജെ.പിയും ഒരുമിച്ച് ഭരിക്കുന്ന കാലം വീദൂരമല്ല, കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത കൈബദ്ധമായി മാത്രം കണ്ടാൽ മതി ; രാജസേനൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നു സംവിധായകൻ രാജസേനൻ. കുറേ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളും കേരളത്തിൽ ബിജെപിയെ പതിവുപോലെ തോൽപ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല, ഇനി എങ്ങും തോൽക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തോറ്റിട്ടില്ല എന്ന കാര്യം മനസ്സിലാക്കണമെങ്കിൽ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലം മലയാളി കാണണം. അതുകൊണ്ട് തന്നെ കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത ഒരു കൈയബദ്ധം എന്നുമാത്രം കരുതിയാൽ മതി എന്നും രാജസേനൻ പറഞ്ഞു. സുരേന്ദ്രനും സുരേഷും പ്രകാശ ബാബുവും […]

സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം : കോർപ്പറേഷൻ ഭരണം ഉപതെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറച്ചു ; ഹൈബി ഈഡൻ

സ്വന്തം ലേഖകൻ കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതിനു പുറമെ സൗമിനി ജെയിനെതിരെ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എം.പി രംഗത്തെ് എത്തിയിരുന്നു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്വം മേയർക്കാണെന്നും സ്വതന്ത്ര പദവിയുണ്ടായിട്ടു പോലും പ്രവർത്തിച്ചില്ലെന്നും പരസ്യമായി എം.പി. ആരോപിച്ചു. ഇതോടൊപ്പം എ ഗ്രൂപ്പുകാരിയായ സൗമിനിക്കെതിരെ ഐ ഗ്രൂപ്പുകാർ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡൻ നടത്തിയ വിമർശനവും […]

പൂതന പരാമർശം കൊണ്ട് ഇടതുമുന്നണിയ്ക്ക് അരൂരിൽ ഒരു വോട്ട് പോലും നഷ്ടമായിട്ടില്ല , തോൽവിയുടെ ഉത്തരവാദിത്വം ചിലർ എന്റെ മേൽകെട്ടി വയ്ക്കാൻ ശ്രമിക്കുകയാണ് ; ജി.സുധാകരൻ

  സ്വന്തം ലേഖിക ആലപ്പുഴ: ഷാനിമോൾ ഉസ്മാന് എതിരെയുള്ള തന്റെ പൂതന പരാമർശം കൊണ്ട് അരൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ഈ പ്രചാരണം കൊണ്ട് ഷാനിമോൾ ഉസ്മാന് നാലുവോട്ടുകൾ നഷ്ടമായിട്ടുണ്ടാവാമെന്നും, എന്നാൽ അരൂരിലെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽകെട്ടിവെക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. സഹതാപം കൊണ്ടാണ് അരൂരിൽ ജയിച്ചതെങ്കിൽ ഷാനിമോളുടെ ഭൂരിപക്ഷം ഇതുപോരായിരുന്നു. എന്നാൽ നിരങ്ങിയാണ് ഷാനിമോൾ അരൂരിൽ ജയിച്ചതെന്നും സുധാകരൻ പറഞ്ഞു. ബിജെപി വോട്ടുകളും ഷാനിമോൾ ഉസ്മാന് ലഭിച്ചു. പതിനായിരത്തലധികം വോട്ടുകളാണ് […]

ആർ. എസ്. എസ് എൽഡിഎഫിന് വോട്ട് മറിച്ചു ; കെ. മുരളീധരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ ആർ.എസ്.എസ് വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജാതി പറഞ്ഞ് വോട്ടു പിടിച്ചു, സി.പി.എം എൻ.എസ്.എസിനെ തള്ളി ആർ.എസ്.എസിനെ ഉൾക്കൊള്ളുകയാണ് ചെയ്‌തെന്നും മുരളീധരൻ ആരോപിച്ചു. വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നൽകിയ പിന്തുണയെ കുറിച്ച് എൽ.ഡി.എഫ് തെറ്റായ പ്രചാരണം നടത്തിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കുമ്മനം രാജശേഖരൻ മാറി എസ്.സുരേഷ് വന്നതോടെ ബി.ജെ.പി ഫീൽഡിൽ നിന്നും പോയി. ജാതിസമവാക്യങ്ങളെല്ലാം മാറിയെന്നാണ് ഇപ്പോൾ എൽ.ഡി.എഫ് പറയുന്നത്. എന്നാൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ പച്ചയായി […]

ഉപതെരഞ്ഞെടുപ്പ് ഫലം ; ബിജെപിയ്ക്ക് മുന്നിൽ മുട്ട് മടക്കാതെ മഞ്ചേശ്വരം

  സ്വന്തം ലേഖകൻ മഞ്ചേശ്വരം : ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് തിളക്കമാർന്ന ജയം. മുസ് ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. 65407 വോട്ട് ഖമറുദ്ദീൻ നേടി. എൻ.ഡി.എ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57484 വോട്ട് പിടിച്ചത് വഴി ബി.ജെ.പി ഇത്തവണയും രണ്ടാംസ്ഥാനം നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ 38233 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.വട്ടിയൂർക്കാവിലും കോന്നിയിലും എൽ.ഡി. എഫ് മിന്നുന്ന വിജയം നേടിയപ്പോൾ മഞ്ചേശ്വരത്ത് കൂപ്പുകുത്തുകയായിരുന്നു മുസ് ലിം വോട്ടുകൾ […]

ഉപതെരെഞ്ഞെടുപ്പ് ഫലം ; എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ കുറവ് ഉണ്ടായതിനെത്തുടർന്ന് രാജി വെക്കാനൊരുങ്ങി കൊച്ചി മേയർ

  സ്വന്തം ലേഖകൻ കൊച്ചി: യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ച പശ്ചാത്തലത്തിൽ രാജി സന്നദ്ധത പ്രകടിപ്പിച്ച് കൊച്ചി മേയർ സൗമിനി ജെയിൻ. ഉപതെരെഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് സൗമിനി ജെയിൻ പ്രതികരിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്നും സൗമിനി ജയ്ൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ദിനത്തിൽ കനത്ത മഴയെത്തുടർന്ന് കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കോർപ്പറേഷൻ ഭരണത്തിനെതിരെ […]

വട്ടിയൂർക്കാവിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ തോൽവിയ്ക്ക് പിന്നാലെ എൻ. എസ്. എസ് ഓഫീസിന് നേരെ ചാണകമേറ് ; കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻ.എസ്.എസ് ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകം എറിഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് നേർക്കാണ് ചാണകമേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർകാവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് ജയം നേടി. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.