കോട്ടയം ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോൺഗ്രസ്..!! മുണ്ടക്കയത്ത് ബിനു മറ്റക്കര, പാലായിൽ എൻ സുരേഷ്; ജില്ലയിലെ ഏക വനിത ബ്ലോക്ക് പ്രസിഡന്റായി മോളി പീറ്റർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോട്ടയം ഈസ്റ്റ്‌ – സിബി ജോൺ, വെസ്റ്റ് – എൻ ജയചന്ദ്രൻ, ഏറ്റുമാനൂർ – ജോ റോയി, പാലാ – എൻ സുരേഷ്ഭ രണങ്ങാനം – മോളി പീറ്റർ കാഞ്ഞിരപ്പള്ളി – പി ജീരാജ്, പൂഞ്ഞാർ – അഡ്വ. കെ സതീഷ്കുമാർ, മുണ്ടക്കയം – ബിനു മറ്റക്കര ആർപ്പൂക്കര – സോബിൻ തെക്കേടം കടുത്തുരുത്തി – ജെയിംസ് പുല്ലപ്പള്ളി, ഉഴവൂർ – ന്യൂജെന്റ് ജോസഫ്, വൈക്കം – ടിഡി ഉണ്ണി, തലയോലപറമ്പ് […]

കർണാടക ‘കൈ’ പ്പിടിയിൽ..! കോൺഗ്രസിന് ഭൂരിപക്ഷം; മൂക്കുംകുത്തി വീണ് താമര..! ബിജെപി ക്യാമ്പ് മൂകം..!

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു. 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 130 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ജെഡിഎസിന്‍റെ ശക്തികേന്ദ്രമായ മൈസൂരു മേഖലയിൽ ഉൾപ്പെടെ കോൺഗ്രസിന്‍റെ […]

കർണാടകയിൽ കോൺഗ്രസ് തേരോട്ടം ..! ലീഡ് നില മാറി മറിയുന്നു ..! ആസ്ഥാനത്ത് ആഘോഷം തുടങ്ങി…! പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ ജെ ഡി എസ്

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. അതേസമയം ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്. 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 […]

കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺകുമാർ റെഡ്ഢി ബിജെപിയിൽ ചേർന്നു

സ്വന്തം ലേഖകൻ ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺകുമാർ റെഡ്ഢി ബി.ജെ.പി.യിൽ ചേർന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം. 2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറിൽ ആന്ധ്ര […]

പാർലമെൻ്റിൽ കറുപ്പണിഞ്ഞെത്തി പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം;പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ ‘സർപ്രൈസ് എൻട്രി’

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസിൻ്റെ ‘സർപ്രൈസ് എൻട്രി’. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂൺ ബാനർജിയും ജവഹർ സിർക്കറും പങ്കെടുത്തു. 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞെത്തി. […]

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം; 300 പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ആര്‍പിഎഫ് എസ്ഐ ഷിനോജ് കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലയുണ്ടായ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച്, സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം […]

തൊഴിലുറപ്പ് പദ്ധതിയിൽ കയ്യിട്ടുവാരി ജനപ്രതിനിധികൾ; അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമങ്ങളും നടക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നാല് പാർട്ടിയിൽ ഉള്ള 9 അംഗങ്ങൾ. ഇടതുപക്ഷം ഭരിക്കുന്ന പൂവച്ചൽ പഞ്ചായത്തിൽ ജോലി ചെയ്യാതെ വ്യാജ രേഖകൾ തയ്യാറാക്കി പ്രതിനിധികൾ 168422 രൂപ കൈക്കൽ ആക്കി എന്ന് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. സിപിഎമ്മിന്റെ നാല് അംഗങ്ങളും സിപിഐയുടെ ഒരംഗവും കോൺഗ്രസിന്റെയും ബിജെപിയുടെയും രണ്ടംഗങ്ങളുമാണ് പ്രതിക്കൂട്ടിൽ ഉള്ളത്. പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുത്ത ദിവസം പോലും ഇവർ തൊഴിലുറപ്പിലും ജോലി ചെയ്തെന്ന് വ്യാജ […]

കൊച്ചി കോർപ്പറേഷൻ ധർണയ്ക്കിടെ മീഡിയവൺ ക്യാമറാമാന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ ധർണക്കിടെ പോലീസിനെ അസഭ്യം പറയുന്നത് ക്യാമറയിൽ പകർത്തിയ മീഡിയവണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം. കൊച്ചി കോര്‍പറേഷനില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപരോധസമരം നടക്കുന്നതിനിടെ വ്യാപകമായ അതിക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. നേരത്തെ ഒരു ജീവനക്കാരനെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ക്യാമറാമാന് നേരെയും ആക്രമണമുണ്ടായത്. കോര്‍പറേഷന്‍ ജീവനക്കാരെ പൊലീസ് സംരക്ഷണയില്‍ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് പൊലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് […]

കോണ്‍ഗ്രസിൽ അനുനയ നീക്കവുമായി കെ സി വേണുഗോപാൽ; കെ സുധാകരനെയും,എം പിമാരെയും ചർച്ചക്ക് വിളിച്ചു

സ്വന്തം ലേഖകൻ ദില്ലി:കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും,എം പിമാരെയും കെ സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു. നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നൽകിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയത്. എംപിമാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്. ഇന്ന് വൈകുന്നേരം ചര്‍ച്ച നടന്നേക്കും.മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് […]

മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു ; ജലപീരങ്കി പ്രയോഗിച്ച്‌ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ജെബി മേത്തര്‍ എം പി അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ പുരുഷ പൊലീസുകാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നാരോപണവുമുയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും നേര്‍ക്കുനേര്‍ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് മഹിളാ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകയെ […]