ഇൻ്റർവ്യൂ കത്ത് തപാല്‍ ജീവനക്കാരി നല്‍കിയത് പത്ത് ദിവസം കഴിഞ്ഞ്; തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ ജോലി നഷ്ടമായി; കുത്തിയിരുപ്പ് സമരവുമായി കട്ടപ്പന സ്വദേശിയായ ഭിന്നശേഷിക്കാരൻ

കട്ടപ്പന: തപാല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി. ഇതോടെ പോസ്റ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി യുവാവ്. കട്ടപ്പന വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടില്‍ ലിന്റോ തോമസിനാണ് പടിവാതില്‍ക്കല്‍ വരെ വന്ന സർക്കാർ ജോലി കൈവിട്ടുപോയത്. ഇൻ്റർവ്യൂ അറിയിച്ചുള്ള കത്ത് തപാല്‍ ജീവനക്കാരി നല്‍കാൻ പത്തുദിവസം എടുത്തു. ഇതോടെ യുവാവിന് ജോലി നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളയാംകുടി പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാരി ലിമക്കെതിരെ പരാതിയുമായി രംഗത്ത് വന്നു. സംഭവുമായി ബന്ധപ്പെട്ട് വെള്ളയാംകുടി പോസ്റ്റ് ഓഫീസ് ജീവനക്കാരി ലിമയ്ക്കെതിരെ മുഖ്യമന്ത്രി, കളക്ടർ, […]

“കാസ്കേഡ്”; പുതിയ സംവിധാനവുമായി യൂറോപ്പ്; ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടി എൻട്രി ഷെങ്കൻ വിസ; ഉടൻ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ടത് ഇത്ര മാത്രം….

ഡൽഹി: യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മള്‍ട്ടി എൻട്രി ഷെങ്കൻ വിസകള്‍ ലഭിക്കും. രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ രണ്ട് ഷെങ്കൻ വിസകള്‍ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം. ഇയു -ഇന്ത്യ കോമണ്‍ അജണ്ട ഓണ്‍ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. യൂറോപ്യന്മാരല്ലാത്ത ആളുകള്‍ക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് […]

വസ്തുപോക്കുവരവ് ചെയ്യുന്നതിന് വാങ്ങിയത് 15000 രൂപ; കൈക്കൂലിക്കേസില്‍ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസർക്കും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനും കഠിന തടവ്. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ് ജീവനക്കാരായിരുന്ന മറിയ സിസിലി, സന്തോഷ് എസ് എന്നിവരെയാണ് ശിക്ഷിച്ചത്. 9 വർഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ല്‍ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇരുവരെയും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര എം.വി ആണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പരാതിക്കാരനായ രാജേന്ദ്രന്‍റെ […]

കുമരകത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി “വെൽവെറ്റ് വ്യൂ സിനിമാസ്”; സിനിമാ തിയറ്ററിൻ്റെ ഉദ്ഘാടനം മെയ് 13ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

കുമരകം: ചന്തകവലക്ക് സമീപം പുതുതായി പണി കഴിപ്പിച്ച എൽ കോംപ്ലക്സ് ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തനം ആരംഭിക്കുന്ന “വെൽവെറ്റ് വ്യൂ സിനിമാസ്” എന്ന രണ്ട് സ്ക്രീനുകളുള്ള സിനിമ തിയറ്ററിന്റെ ഉദ്ഘാടനം മെയ്‌ 13ന് രാവിലെ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സിനിമ തിയറ്ററുകളിൽ ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയായ 4-K RGB LASER പ്രോജെക്ഷനും DOLBY ATMOS മാണ് സ്ക്രീൻ ഒന്നിൽ പ്രവർത്തിക്കുന്നത്. രണ്ടാമത്തെ സ്‌ക്രീനിൽ 2-K RGB LASER പ്രോജെക്ഷനും DOLBY 7.1 ഉം ലഭ്യമാകും.

ലോക്‌സഭ തിരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം; ഏതൊക്കെയെന്ന് അറിയാം….

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന നിര്‍ബന്ധമില്ല. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മറ്റ് 12 കാര്‍ഡുകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ട് ചെയ്യുന്നതിന് സാധാരണയായി തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്യാനാവും […]

മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 24, 25 തീയതികളിൽ

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 ‘ 25. തീയതികളിൽ. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി സഹകാർമ്മികത്വം വഹിക്കും. 24 രാവിലെ ഗണപതി ഹോമംവിശേഷാൽ പൂജകൾ വൈകിട്ട് 5.45ന് ആചാര്യവരണം പ്രാസാദ ശുദ്ധി’ വാസ്തു ഹോമം’ വാസ്തുബലി 25രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം’ ബിംബ ശുദ്ധി ക്രിയകൾ: 8 ന് മൃത്യം ജയഹോമം 9ന് 25 കലശം’ 10 ന് കളഭാഭിഷേകം മഹാ […]

കോട്ടയം ജില്ലയിൽ നാളെ (24.04.24) മണർകാട്, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (24.04.24) മണർകാട്, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്തായക്കുഴി, കുറ്റിയക്കുന്ന് , എരുമപ്പെട്ടി ട്രാൻസ് ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും 2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലുമിനിയം ട്രാൻസ്‌ഫോർമറിൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 3. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ കാക്കത്തോട്, കള്ളടുംപോയ്ക എന്നിഭാഗങ്ങളിൽ 9 മുതൽ 5 […]

കുടിയന്മാരുടെ ശ്രദ്ധക്ക് ; 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ മദ്യ നിരോധനം. നാളെ മുതല്‍ 48 മണിക്കൂര്‍ കേരളത്തില്‍ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. സംസ്ഥാനത്ത് എല്ലാ മദ്യവില്‍പ്പന ശാലകളുടെ നാളെ വൈകീട്ട് ആറ് മണിയോടെ അടച്ചിടും. അതിന് ശേഷം വോട്ടെടുപ്പ് കഴിയുന്നത് വരെ മദ്യം കഴിക്കുന്നവര്‍ കാത്തിരിക്കേണ്ടി വരും. രണ്ട് ദിവസമാണ് സംസ്ഥാനത്തെ എല്ലാ ബിവറേജസുകളും അടച്ചിടുക. അതായത് ബിവറേജസുകള്‍ ഇല്ലെന്ന് കരുതി ബാറില്‍ പോകാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നിരാശപ്പെടേണ്ടി വരും. ബാറുകളും ബിവറേജുകളും ഒരുപോലെ തുറക്കില്ല. 24ന് വൈകീട്ട് ആറ് മണിക്ക് അടച്ചിടുന്ന മദ്യവില്‍പ്പന […]

‘മോര്‍ഫ് ചെയ്ത ചിത്രങ്ങളും വ്യാജ വീഡിയോയും പിൻവലിക്കണം; ഷാഫി പറമ്പിൽ മാപ്പ് പറയണം’; വക്കീല്‍ നോട്ടീസയച്ച്‌ കെ.കെ. ശൈലജ

കോഴിക്കോട്: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീല്‍ നോട്ടീസയച്ച്‌ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച്‌ ഷാഫി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. കേട്ടാല്‍ അറപ്പുളവാക്കുന്ന പ്രസ്താവനകളും ജുപുത്സാവഹമായ ഫോട്ടോകളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മോർഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഷാഫി പറമ്പിലിന്റെ അറിവോടെയാണ്. ചില നിക്ഷിപ്ത തല്‍പര്യക്കാരും ചില ചാനലുകളും നവമാധ്യമ മേഖലയിലെ ചിലരും ഗൂഢാലോചനയില്‍ കണ്ണികളാണ്. സാമൂഹിക വിരുദ്ധമായ […]

ലോക്സഭാ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെ അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളത്തോടെയുള്ള അവധിയാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവു പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ […]