‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല….’! കേരളവിരുദ്ധ പ്രചാരണവും മോദി ‘ഷോ’യും കർണാടകയിൽ ഫലിച്ചില്ല..! ബിജെപിക്ക് തിരിച്ചടിയായതെന്ത്?

സ്വന്തം ലേഖകൻ ഭരണവിരുദ്ധ വികാരത്തിലും അഴിമതി ആരോപണങ്ങളിലും മുങ്ങിനിന്ന കര്‍ണാടകത്തിലെ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ ബിജെപിയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു കേരളവിരുദ്ധ പ്രചാണവും ധ്രുവീകരണ രാഷ്ട്രീയവും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ‘ദി കേരള സ്റ്റോറി’ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചര്‍ച്ചയാക്കിയതോടെ കര്‍ണാടകയില്‍ പതിവില്ലാത്ത വിധം തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പേര് ഇത്തവണ ഉയര്‍ന്നുകേട്ടു. എന്നാല്‍, കോണ്‍ഗ്രസ് അഴിച്ചുവിട്ട അഴിമതിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കേരളത്തെ ചൂണ്ടിക്കാട്ടിയുള്ള ഭയപ്പെടുത്തലും മതസാമുദായിക സംവരണം ഉയര്‍ത്തിക്കാട്ടലും ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ’40 ശതമാനം കമ്മിഷന്‍ സര്‍ക്കാരാ’ണ് കര്‍ണാടകത്തിലെന്നതായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരാണായുധം. അഴിമതിക്കേസില്‍ […]

പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പാടം മണ്ണിട്ട് നികത്തുന്നതിനെതിരെ ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലാട് കല്ലുങ്കൽ കടവ് ജംഗഷനിൽ ചേർന്ന പ്രതിഷേധ യോഗം ബി ജെ പി മദ്ധ്യ മേഖല വൈസ് പ്രസിഡന്റ് ടി .എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം കമ്മറ്റി പ്രസിഡന്റ് പത്മകുമാർ പാറമ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ .ജി . ജയകൃഷ്ണൻ , സലീം കുമാർ കൊല്ലാട്, റബർ ബോർഡ് മെമ്പർ കോര […]

‘മോദി വിഷപ്പാമ്പ്..! തൊട്ടാൽ മരണം ഉറപ്പ്’..! മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി..! പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നും ആവശ്യം

സ്വന്തം ലേഖകൻ ദില്ലി : മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപ്പാമ്പ് പരാമർശത്തിലാണ് ബിജെപിയുടെ നീക്കം. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം. പിന്നാലെ ഖർഗെക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തികരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് […]

കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺകുമാർ റെഡ്ഢി ബിജെപിയിൽ ചേർന്നു

സ്വന്തം ലേഖകൻ ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺകുമാർ റെഡ്ഢി ബി.ജെ.പി.യിൽ ചേർന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം. 2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറിൽ ആന്ധ്ര […]

കെഎസ്ആർടിസിയുടെ നടപടി സ്ത്രീപക്ഷ കേരളത്തിന് അപമാനം..! ജീവനക്കാരുടെ ആത്മഹത്യ ശ്രമങ്ങൾ കേരള സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു; കെഎസ്ആർടിസി സ്ഥലം മാറ്റിയ അഖില എസ് നായർക്ക് പിന്തുണയുമായി ബിജെപി

സ്വന്തം ലേഖകൻ കോട്ടയം : കെഎസ്ആർടിസിയിൽ നിന്ന് ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധം രേഖപെടുത്തിയ ജീവനക്കാരി അഖില എസ് നായരുടെ ഭവനം ബിജെപി മധ്യമേഖല പ്രസിഡന്റ് എൻഹരി സന്ദർശിച്ചു. ക്യാൻസർ അതിജീവിതയായ അഖില വലിയ രീതിയിലുള്ള സാമ്പത്തിക പരാധീനത മൂലം ബുദ്ധിമുട്ടിയതിനാലാണ് പ്രതിഷേധം രേഖപെടുത്തുന്നതിനായി തീരുമാനിച്ചത്. എന്നാൽ നടപടികൾക്ക് വിധേയമായി അഖിലയ്ക്ക് സ്ഥലം മാറ്റം നൽകുകയാണ് കെഎസ്ആർടിസി ചെയ്തത്. സ്ത്രീപക്ഷ കേരളത്തിന് അപമാനമാണ് ഇത്തരം നടപടികൾ. ക്യാൻസർ സർവൈവർ ആയ ഒരു യുവതിയെ അവരുടെ സാമ്പത്തിക സാഹചര്യം മൂലം നടത്തേണ്ടി വന്ന ഒരു സമരത്തിന്റെ പേരിൽ […]

തൊഴിലുറപ്പ് പദ്ധതിയിൽ കയ്യിട്ടുവാരി ജനപ്രതിനിധികൾ; അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമങ്ങളും നടക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നാല് പാർട്ടിയിൽ ഉള്ള 9 അംഗങ്ങൾ. ഇടതുപക്ഷം ഭരിക്കുന്ന പൂവച്ചൽ പഞ്ചായത്തിൽ ജോലി ചെയ്യാതെ വ്യാജ രേഖകൾ തയ്യാറാക്കി പ്രതിനിധികൾ 168422 രൂപ കൈക്കൽ ആക്കി എന്ന് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. സിപിഎമ്മിന്റെ നാല് അംഗങ്ങളും സിപിഐയുടെ ഒരംഗവും കോൺഗ്രസിന്റെയും ബിജെപിയുടെയും രണ്ടംഗങ്ങളുമാണ് പ്രതിക്കൂട്ടിൽ ഉള്ളത്. പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുത്ത ദിവസം പോലും ഇവർ തൊഴിലുറപ്പിലും ജോലി ചെയ്തെന്ന് വ്യാജ […]

ഏത് ഗോവിന്ദന്‍ വന്നാലും തൃശ്ശൂര്‍ ഞാന്‍ എടുക്കും! ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി

സ്വന്തം ലേഖകൻ തൃശ്ശൂർ: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സൂചന നൽകി സുരേഷ് ഗോപി. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സിപിഎമ്മിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രസംഗം മുഴുവൻ. 2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ ആശ്ലാഷേിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും! […]

വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു; അവഹേളനമെന്ന് ആരോപണം; ഗംഗാജലം തളിച്ച്‌ വേദി ശുദ്ധീകരിച്ച് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ മധ്യപ്രദേശ്: ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിംഗ് മത്സരത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാ ജലം ഉപയോഗിച്ച്‌ ശുദ്ധീകരിച്ചു.വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് പോസ് ചെയ്തതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചതും ഹനുമാന്‍ ചാലിസ ആലപിച്ചതും.മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. നിത്യ ബ്രഹ്മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം മാര്‍ച്ച്‌ 4, 5 തീയതികളിലായാണ് നടന്നത്.പരിപാടിക്കിടെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു. ഈ […]

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ ബിജെപി തേരോട്ടം…! ത്രിപുരയിലും താമര വിരിഞ്ഞു…! ബിജെപി കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി ഭരണം ഉറപ്പിച്ചു. സിപിഎം – കോൺഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. തിപ്ര മോത പാർട്ടി കരുത്തറിയിച്ചു. മേഘാലയയിൽ വലിയ മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് കാഴ്ചവെച്ചത്. നാഗാലാന്റിൽ ബിജെപി സഖ്യം അധികാരം ഉറപ്പിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത്ത തേരോട്ടം നടത്തി. 12 ഇടത്താണ് തിപ്ര മോത്ത ലീഡ് ഉയര്‍ത്തുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ […]

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; എസ് ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കോൺഗ്രസ് -ബിജെപി പ്രവർത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേർക്കും പാനൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജയദേവനുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.പ്രതികൾക്കായി പോലീസ് റെയ്ഡ് നടത്തിവരികയാണ്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.