പീഡിപ്പിച്ചത് ബി.ജെ.പി ആർ.എസ്.എസുകാരനാണോ; സംഘമുണ്ട് കൂടെ: സ്‌കൂൾ ബാത്ത്‌റൂമിലിട്ട് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അദ്ധ്യാപകന് സംരക്ഷണ വലയം തീർത്ത് സംഘപരിവാരം; അദ്ധ്യാപകനെ സംശയ മുനയിൽ നിർത്തരുതെന്ന ആഹ്വാനവുമായി കെ.പി ശശികല; പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മതം പറഞ്ഞും വിമർശനം

പീഡിപ്പിച്ചത് ബി.ജെ.പി ആർ.എസ്.എസുകാരനാണോ; സംഘമുണ്ട് കൂടെ: സ്‌കൂൾ ബാത്ത്‌റൂമിലിട്ട് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അദ്ധ്യാപകന് സംരക്ഷണ വലയം തീർത്ത് സംഘപരിവാരം; അദ്ധ്യാപകനെ സംശയ മുനയിൽ നിർത്തരുതെന്ന ആഹ്വാനവുമായി കെ.പി ശശികല; പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മതം പറഞ്ഞും വിമർശനം

ക്രൈം ഡെസ്‌ക്

കണ്ണൂർ: പീഡിപ്പിച്ചത് ആർ.എസ്.എസുകാരനാണോ.. സംഘപരിവാറിന്റെ പിൻതുണയുണ്ടാകും..! പിഞ്ചു പെൺകുട്ടിയെ സ്‌കൂളിലെ ടോയ്‌ലറ്റിൽ ഇട്ടു ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അദ്ധ്യാപകന് പിൻതുണയുമായി ബിജെപി ആർഎസ്എസ് സംഘപരിവാർ പ്രസ്ഥാനങ്ങൾ.

ബിജെപിയും സംഘപരിവാർ പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ള പിയിലൂരിലെ സ്‌കൂൾ അദ്ധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപിയുടെയും യുവമോർച്ചയുടെയും നേതാവും, എ.ബി.വിപിയുടെ വനിതാ നേതാവും ചേർന്നാണ് ഇയാളെ ഒരു മാസത്തോളം ഒളിവിൽ പാർപ്പിച്ചതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇപ്പോൾ ആർ.എസ്.എസ് – വിശ്വഹിന്ദു പരിഷത്ത് നേതാവായ കെ.പി ശശികല പത്മരാജന് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിയ്‌ക്കെതിരെ തെളിവില്ലെന്ന വാദമാണ് ഇപ്പോൾ കെ.പി ശശികല ഫെയ്‌സ്ബുക്കിലൂടെ ഉയർത്തുന്നത്. പാവപ്പെട്ട അദ്ധ്യാപകനെ വെറുതെയാണ് അറസ്റ്റ് ചെയ്തതെന്ന വാദമാണ് ശശികല ഉയർത്തുന്നത്.

അദ്ധ്യാപകനെതിരെ തെളിവില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു എന്ന രീതിയിലാണ് ഇപ്പോൾ കെ.പി ശശികല പ്രചരിപ്പിക്കുന്നു. ഇത് അടക്കം വലിയ പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്.

കെ.പി ശശികല ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ആചാര്യ ദേവോ ഭവ:
ആചാര്യനെ ദൈവതുല്യമായി വണങ്ങണം എന്നുമാത്രമല്ല ആചാര്യൻ ദൈവതുല്യമായി ഉയരണം എന്നു കൂടി വിശ്വസിക്കുന്ന നാടാണ് ഭാരതം.
ഒരധ്യാപകൻ അപരാധിയാണെങ്കിൽ – മനസ്സുകൊണ്ടെങ്കിലും അരുതാത്തത് ചിന്തിച്ചിട്ടുണ്ടെങ്കിൽ -മറ്റാർക്ക് കൊടുക്കുന്നതിനേക്കാൾ വലിയ ശിക്ഷ അദ്ദേഹത്തിന് നല്കണം.
മറിച്ച് ഗുരു നിരപരാധിയെങ്കിൽ അദേഹത്തിനെ മനസ്സുകൊണ്ട് കുറ്റപ്പെടുത്തിയാൽ പോലും ഉമിത്തീയിൽ വെന്താലും ആ പാപം തീരില്ല!
പത്മനാഭൻ മാസ്റ്റുടെ കേസിൽ ഈ Dysp യുടെ നിഗമനങ്ങളിൽ വാസ്തവമുണ്ടോ? ഉണ്ടെങ്കിൽ നാം ചെയ്യുന്നത് മഹാപാപമാണ്. വാസ്തവമില്ലെങ്കിൽ കൂടിയ ശിക്ഷ അത് സമൂഹം നടപ്പാക്കിയാൽ പോലും ഏറില്ല !
അന്വേഷണം വസ്തുനിഷ്ഠമാകണം. . ജനങ്ങൾക്കിടയിൽ എന്തൊക്കെയോ പുകയുന്നു .അന്വേഷണത്തിലൂടെ സത്യം പുറത്തുവരണം.
4-ാം ക്ലാസ്സ് അധ്യാപകൻ ശരത്ത് ഇപ്പോൾ സ്ഥലത്തുണ്ടോ? അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തോ?
പത്മനാഭൻ മാസ്റ്റർ ഈ വർഷം ഈ കുട്ടിയെ പഠിപ്പിച്ചിട്ടുണ്ടോ?
ഏഷ്യാനെറ്റിനോട് സംസാരിച്ച കുട്ടിയും ഇരയായ കുട്ടിയും ഒരേ ക്ലാസ്സിലുള്ളവരാണോ?
പ്രദേശത്ത് എന്തോ ചില സത്യം ചെയ്യിക്കലുകൾ നടക്കുന്നു എന്ന സംശയത്തിൽ കഴമ്പുണ്ടോ?
ഒരു മാസത്തോളം അറസ്റ്റ് വൈകിയത് എന്തുകൊണ്ട്?
പോലീസ് എപ്പോഴെങ്കിലും പത്മനാഭൻ മാസ്റ്ററെ അറസ്റ്റിനു മുൻപ് ബന്ധപ്പെടുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടുണ്ടോ?
ഇത് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയുടെ സംശയങ്ങളല്ല.
18 വയസ്സു മുതൽ 2018 വരെ പഠിപ്പിച്ച ഒരു അധ്യാപികയുടെ സംശയം !
ഒരധ്യാപികയുടെ മകളുടെ സംശയം !രണ്ടധ്യാപകരുടെ അമ്മയുടെ സംശയം !
മൂന്നധ്യാപികമാരുടെ അമ്മായിയമ്മടെസംശയം !
ഒരുപാട് അധ്യാപകരുടെ സുഹൃത്തിന്റെ സംശയം !

ഒരപരാധിയും രക്ഷപ്പെടരുത്
ഒരു നിരപരാധിയും അപമാനിക്കപ്പെടരുത്

ഇത് ഉറപ്പു വരുത്താൻ #കേരളപോലീസിന് ആകണം .

 

അദ്ധ്യാപകനു വേണ്ടിയുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ ഒന്ന് ഇങ്ങനെ

കണ്ണൂർ പാലത്തായി പീഡനതിനെപ്പറ്റി
അറിയാൻ സാധിച്ചത്….
(സ്ഥല വാസിയായ ഒരു സുഹൃത്ത് അയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് ചേർക്കുന്നു . ഈ മെസ്സേജ് കണ്ടത് കൊണ്ടാണ് കൂടുതൽ അന്വേഷണം നടത്തിയത് )
………………………………….
പെൺകുട്ടി പരാതിയിൽ പറയുന്ന പീഡനം നടന്ന ദിവസം പ്രതിചേർക്കപ്പെട്ട പത്മരാജ് സ്കൂളിൽ ഉണ്ടായിരുന്നില്ല എന്നാണ് ഫോൺ ടവർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ പോലീസിന് മനസിലാക്കാൻ സാധിച്ചിട്ടിട്ടുള്ളത്.

എന്നാൽ, അന്നേ ദിവസം സ്കൂളിൽ ഹാജരായിരുന്ന സിപിഎം നേതാവ് കൂടിയായ ശരത്ത് എന്ന അധ്യാപകന്റെ ഫോണിൽ കുട്ടിയുടെ നഗ്ന ദൃശ്യം കണ്ടെത്തിയതായും പറയപ്പെടുന്നു.
ഇതൊക്കെയാവാം മാസം ഒന്ന് കഴിഞ്ഞിട്ടും പ്രതിയെ പിടിയ്ക്കാൻ പോലീസിന് സാധിക്കാതെ വരുന്നത്.

സത്യം ചെരുപ്പിടുന്നതിന്‌ മുൻപ് നുണ ലോകം ചുറ്റും എന്ന് പറയുന്നത് പോലെ വാസ്തവം വെളിച്ചത്ത് വരും മുൻപേ അന്നേ ദിവസം സ്കൂളിൽ ഇല്ലായിരുന്നു പത്മരാജന്റെ രക്തത്തിന് മുറവിളി കൂട്ടുകയാണ്. അദ്ദേഹം നിരപരാധിയാണോ പ്രതിയാണോ എന്ന് പോലീസും കോടതിയും തീരുമാനിക്കട്ടെ. യഥാർത്ഥ പ്രതി ആരെന്ന് തെളിയിക്കപ്പെടട്ടെ…

ഇദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കാൻ അയാൾ തന്നെ ആവിശ്യപെട്ടിരുന്നു എന്നാൽ വൈദ്യ പരിശോധന നടത്തിയില്ല .

നുണ പരിശോധന നടത്താനും പദ്മരാജ് തയാറായിരുന്നു …

പ്രസ്തുത വ്യക്തി സജീവ Bjp പ്രവർത്തകനാണ് പീഠനത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടിന് സമീപത്തുള്ള ക്ഷേത്രം പൊളിച്ചതിന് രക്ഷകർത്താക്കൾക്കെരിരെയും ബന്ധു SDPI ക്കാരനെതിരെയും കേസുണ്ട് ഇവർക്കെതിരെ നീങ്ങിയത് പത്മരാജൻ മാക്ഷാണ് ( ക്ഷേത്രം പുനർനിർമിക്കപ്പെട്ടു)

പീഡനം നടന്നു എന്നത് സത്യമാണ് എന്നാൽ ചെയ്തതാരെന്നു അന്വേഷിച്ചു തെളിയിക്കേണ്ട വിഷയമാണ് …

കുറ്റം ചെയ്തത് ആരായാലും ഏറ്റവും കടുത്ത ശിക്ഷ ലഭിക്കട്ടെ .. കുറ്റം തെളിയിക്കപെട്ടാൽ പ്രതിയെ സംരക്ഷിക്കാൻ ഒരിക്കലും ശ്രേമിക്കുകയുമില്ല …