പാഴാകുന്ന ജീവജലം…! കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ വാട്ടർ അതോറിറ്റി നിംസംഗത തുടരുകയാണ്. ദിനംപ്രതി പതിനായിരകണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. കടുത്ത വേനലിൽ ദാഹജലത്തിനായി കോട്ടയത്തെ ജനങ്ങൾ നെട്ടോട്ടം പായുമ്പോൾ നൂറ് കണക്കിന് കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് പാഴായി പോകുന്നത്. മുട്ടമ്പലം,കൊല്ലാട്,മൂലേടം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാംകടുത്ത കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ. വേനലിന്റെ തുടക്കത്തിൽ തന്നെ കോട്ടയത്തിന്റെ […]