പാഴാകുന്ന ജീവജലം…! കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ്  പൊട്ടി വെള്ളം പാഴാകുന്നു;  തിരിഞ്ഞു നോക്കാതെ അധികൃതർ

പാഴാകുന്ന ജീവജലം…! കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ വാട്ടർ അതോറിറ്റി നിംസംഗത തുടരുകയാണ്. ദിനംപ്രതി പതിനായിരകണക്കിന് ലിറ്റർ
വെള്ളമാണ് പാഴാകുന്നത്.

കടുത്ത വേനലിൽ ദാഹജലത്തിനായി കോട്ടയത്തെ ജനങ്ങൾ നെട്ടോട്ടം പായുമ്പോൾ നൂറ് കണക്കിന് കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് പാഴായി പോകുന്നത്. മുട്ടമ്പലം,കൊല്ലാട്,മൂലേടം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാംകടുത്ത കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനലിന്റെ തുടക്കത്തിൽ തന്നെ കോട്ടയത്തിന്റെ പല മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു.
തൊണ്ട നനയ്ക്കാൻ പോലും ഒരിറ്റു വെള്ളമില്ലാതെ ജനങ്ങൾ വലയുമ്പോൾ കുടിവെള്ളമെത്തിക്കേണ്ട വട്ടർ അതോറിറ്റി ഉത്തരവാദിത്വം മറക്കുകയാണ്.

തുടർച്ചയായി പൈപ്പ് പൊട്ടുന്നതായി വാട്ടർ അതോറിറ്റിയെ അറിയിക്കുമ്പോൾ വാഹനമില്ല, മെയിന്റനൻസിന് ഫണ്ടില്ല, റിപ്പയറിങ്ങിന് വസ്തുക്കളില്ല, ജീവനക്കാരില്ല തുടങ്ങിയ ന്യായങ്ങൾ നിരത്തിയാണ് അധികൃതർ ഒഴിഞ്ഞുമാറുന്നത്. ഇതോടെ, പമ്പിങ് നടക്കുന്ന സമയങ്ങളിലെല്ലാം വെള്ളം റോഡിൽ പരന്നൊഴുകും. റോഡിൽ വെള്ളം കെട്ടിനിന്ന് റോഡിന്റെ തകർച്ചക്കും ഇത് കാരണമാകുന്നു.

പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെട്ടാലും നാട്ടുകാർക്കു വെള്ളക്കരം അടയ്ക്കാതിരിക്കാനാവില്ല.ഇതുകാരണം വെള്ളം പാഴായാലും വാട്ടർ അതോറിറ്റിക്ക് നഷ്ടം സംഭവിക്കില്ല.വേനൽക്കാലത്തു
പാഴാകുന്ന ഓരോ തുള്ളി വെള്ളവും ഓരോ കുടുംബത്തിനുമുള്ള ജീവജലം കൂടിയാണെന്നു ജല അതോറിറ്റി അറിയണം.