വാട്ടർ അതോറിട്ടിയുടെ അനാസ്ഥ ; റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കൊച്ചി: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ മൂലം റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടർ അതോറിറ്റി എട്ട് മാസം മുൻപ് കുഴിച്ച കുഴിയിൽ വീണാണ് യുവാവിന് ദാരുണാന്ത്യം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.
ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്നുള്ള കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായിട്ടാണ് വാട്ടർ അതോറിറ്റി റോഡിൽ കുഴി കുഴിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് നിരവധി പേർ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ കുഴിയടയ്ക്കണമെന്ന് നിരവധി തവണ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നതാണ്. അതേസമയം ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. ഇരുചക്ര വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലമുണ്ടാകുന്നത്.