തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം : ശാസ്ത്രി റോഡില്‍ പെപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം തേര്‍ഡ് ഐ ന്യൂസ് ച വാര്‍ത്ത നല്‍കി ഒരു മണിക്കൂറിനകം പരിഹരിച്ച് വാട്ടര്‍ അതോറിട്ടി അധികൃതര്‍. ശാസ്ത്രീ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണങ്ങൾക്കിടയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസമായിരുന്നു.
നഗരസഭ അധികൃതരുടെ കണ്‍മുന്നില്‍ ദിവസങ്ങളായി വെള്ളം പാഴായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് തേര്‍ഡ് ഐ വാര്‍ത്ത നല്‍കിയത്.
വെള്ളം പാഴാകുന്ന വിവരം ദിവസങ്ങള്‍ പിന്നിട്ടിട്ടും പൈപ്പ് പൊട്ടിച്ചവര്‍ വിവരം അറിയിച്ചിട്ടില്ലാന്നായിരുന്നു വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥൻ തേര്‍ഡ് ഐയോട് പറഞ്ഞത്. ഉടൻ തന്നെ അറ്റകുറ്റപ്പണികള്‍ നടത്താമെന്നും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേര്‍ഡ് ഐ സംഭവം വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാര്‍ എത്തി അറ്റകുറ്റപ്പണി നടത്തിയത്. വേനല്‍ കടുത്ത് തുടങ്ങിയതോടെ നഗരസഭയിലെ നിരവധി കുടുംബങ്ങളാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം കിട്ടാതെ വലയുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും കണ്‍മുന്നില്‍ അഞ്ച് ദിവസമായി വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാന്‍ കാലതാമസം ഉണ്ടായത്.