പാലും കാച്ചും മുൻപ് പുതിയ വീട്ടിൽ ചാരായം വാറ്റി..! ആദ്യമായി ചാരായം വാറ്റാൻ ശ്രമിച്ച ഇറ്റലിക്കാരൻ മലയാളി പൊലീസ് പിടിയിൽ : സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : ലോക്ഡൗൺ കാലത്ത് മദ്യം നിരോധിച്ചതോടെ സംസ്ഥാനത്ത് വ്യാജ മദ്യ നിർമ്മാണവും ചാരായം വാറ്റും തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇവരെ പിടികൂടാൻ പൊലീസും എക്‌സൈസും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇതിനിടെ രസകരമായ പലസംഭവങ്ങളും അരേങ്ങറുകയും ചെയ്യുന്നുണ്ട്. ലോക് ഡൗൺ കാലത്ത് പെട്രോളിനിങ്ങിനിടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് ആളനക്കം കണ്ട് പോയി നോക്കിയപ്പോൾ കണ്ടത് ചാരായം വാറ്റിന്റെ ലക്ഷണങ്ങളാണ്. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥൻ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ.സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ്് എത്തിയ ഡിവൈ.എസ്.പിയും സ്‌ക്വാഡും നടത്തിയ പരിശോധനയിൽ വാറ്റുകാരൻ കൈയ്യോടെ കുടുങ്ങുകയും […]

മദ്യം കിട്ടിയില്ല ഒടുവിൽ വാഷ് ഉപയോഗിച്ച് അരിഷ്ടം ഇറക്കി ; ലഹരി അരിഷ്ടം വിൽപന പൊലീസ് പൊളിച്ചത് സിനിമയെ വെല്ലും ട്വിസ്റ്റിൽ ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വലഞ്ഞത് മദ്യപാനികളാണ്. മദ്യം ലഭിക്കാതെ വന്നതോടെ പലരും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഇപ്പോൾ ചാരായം വാറ്റുന്നതിന് മുമ്പുള്ള വാഷ് ഉപയോഗിച്ച് തയ്യാറാക്കിയ അരിഷ്ടത്തിനാണ് പ്രിയമേറുന്നത്. മുൻപ് പലർക്കും സുപരിചിതമായിരുന്ന ലഹരി അരിഷ്ടങ്ങൾ പുതിയ രൂപത്തിൽ തിരിച്ചുവരുന്നതായാണ് സൂചനയെന്ന് എക്‌സൈസ് അധികൃതർ പറയുന്നത്. ഇത്തരം ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നും അവർ പറയുന്നു. ഇതേ തുടർന്ന് പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം. തയ്യാറാക്കുന്ന പല അരിഷ്ടങ്ങളും ലേബൽ ഒട്ടിച്ച് പുറത്തിറക്കുന്നുണ്ടെങ്കിലും ഉള്ളിലുള്ള സാധനത്തിൽ വലിയ മാറ്റങ്ങൾ […]

മദ്യം കിട്ടിയില്ല, യുവാവ് ആത്മഹത്യ ചെയ്തു ; കൊറോണക്കാലത്തെ തൃശൂരിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ട് ഏഴ് ദിവസങ്ങൾ പിന്നിടുകയാണ്. ഇതോടെ മദ്യം കിട്ടാതെ കെട്ടിട നിർമ്മാണ്ണ തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു(47)വിനെയാണ് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മദ്യം കിട്ടാതെയുള്ള ആറാമത്തെ ആത്മഹത്യയാണിത്. ലോക്ക് […]

തൃശൂരിൽ കൊറോണ വൈറസ് ബാധിതൻ ശോഭാ മാളിലും ഒരു കല്യാണ നിശ്ചയത്തിലും പങ്കെടുത്തു ; ജില്ലാ കളക്ടർ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; എട്ടുമാസം പ്രായമായ കുട്ടിയടക്കം 385 പേർ നിരീക്ഷണ പട്ടികയിൽ

സ്വന്തം ലേഖകൻ തൃശൂർ: കെറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശി സഞ്ചരിച്ച റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കോവിഡ് 19 ബാധിതരായ റാന്നി സ്വദേശികളൊടൊപ്പം ദോഹയിൽ നിന്ന് നാട്ടിലേക്ക് വിമാന യാത്ര ചെയ്ത ആൾ സഞ്ചരിച്ച റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ശോഭാ മാളിലെ വിവിധ കടകളിലും സ്വകാര്യ ക്ലിനിക്കിലും സന്ദർശനം നടത്തിയതായും ഒരു കല്യാണ നിശ്ചയത്തിൽ പങ്കെടുത്തതായും തൃശൂർ ജില്ലാ കളക്ടർ ഷാനവാസ് അറിയിച്ചു. തൃശൂർ സ്വദേശിയുമായി ഇടപഴകിയ 385പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ ചാവക്കാടുളള ഇദ്ദേഹത്തിന്റെ […]

കൈയ്യടിക്കടാ.., ഇതാണ് മാസ് ; മെഡിക്കൽ കോളജിൽ മാസ്‌കിന് ക്ഷാമം നേരിട്ടപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കി നൽകിയത് 3750 മാസ്‌കുകൾ

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിൽ മാസകിന് കക്ഷാമം എന്നറിഞ്ഞപ്പോൾ ഡി.വൈ.എഫ.്‌ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്‌ക്ക് നൽകാം എന്ന ഉറപ്പ് കൊടുത്തു. അവസാനം നൽകിയത് പറഞ്ഞതിനേക്കാൾ കൂടുതൽ മാസ്‌ക്കും. അവസാനം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കൾ ഉണ്ടാക്കി നൽകിയത് 3750 മാസ്‌ക്കുകൾ. സംഭവത്തെ പറ്റി ചോദിച്ചപ്പോൾ ഡി.വൈ.എഫ.്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, മെഡിക്കൽ കോളേജിൽ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ഉള്ള മാസകിന് ക്ഷാമം ഉണ്ടെന്ന് അറിഞ്ഞു. […]

കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ തീ കൊളുത്തി ; മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ : മുല്ലശ്ശേരിയിൽ മകൻ വൃദ്ധയായ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെയാണ് (82) കുടുംബവഴക്കിനെ തുടർന്ന് മകൻ തീ കൊളുത്തിയത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ (60) പാവറട്ടി പൊലീസ് അറസ്റ്റ് ചെയതു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. വള്ളിയമ്മു രാവിലെ ചായ കുടിച്ച് വീടിനു പുറത്തിറങ്ങിയതോടെ ഉണ്ണികൃഷ്ണൻ വീടിനരികിൽ കരുതി വെച്ചിരുന്ന പെയിന്റ് തിന്നർ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി. […]

കനാലിൽ നിന്നും തിരിച്ചു കയറാൻ കൂട്ടാക്കാതെ കുളിപ്പിക്കാനിറക്കിയ ആന ; ഉത്സവത്തിന് തിടമ്പേറ്റിയത് മാരുതി ഒമിനി വാനിൽ ;വ്യത്യസ്തമായ എഴുന്നെള്ളിപ്പ് തൃശ്ശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ : ക്ഷേത്രഭാരവാഹികളെ കുഴപ്പിച്ച് തിടമ്പേറ്റാൻ എത്തിച്ച ആന. ഉത്സവത്തിന് തിടമ്പേറ്റാൻ എത്തിച്ച ആന കുളിപ്പിക്കാൻ ഇറക്കിയ കനാലിൽ നിന്ന് ഇറങ്ങിയില്ല. ഇതോടെ ആനയ്ക്ക് പകരം ഒമിനി വാനിൽ തിടമ്പേറ്റിയതോടെ ക്ഷേത്രം വേറിട്ട എഴുന്നളളിപ്പിന് സാക്ഷിയായി. തൃശൂർ പീച്ചി തുണ്ടത്ത് ദുർഗ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുളിക്കാൻ ഇറക്കിയ ആന തിരിച്ച് കയറാതായോടെ വേറിട്ട എഴുന്നളളിപ്പ് നടന്നത്. തിടമ്പേറ്റുന്നതിന് മന്നോടിയായി കുളിപ്പിക്കാൻ കനാലിൽ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആനയാണ് തിരിച്ച് കയറാൻ തയ്യാറാവാതിരുന്നത്. ഇതോടെയാണ് ആനയ്ക്ക് പകരം ഒമിനി […]

ക്ഷേത്രത്തിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ജാതി പ്രശ്‌നമല്ല, പക്ഷെ അമ്പലത്തിലെ ടോയ്‌ലെറ്റിൽ കാര്യം സാധിക്കണമെങ്കിൽ ജാതി പ്രശ്‌നമാണ് ; ജാതി തിരിച്ചുള്ള ടോയ്‌ലെറ്റുകൾ തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: കാലം പുരോഗമിച്ചപ്പോൾ സാക്ഷര കേരളത്തിലെ അമ്പലങ്ങളിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ഒരുപരിധി വരെ ജാതി പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. തൃശൂരിൽ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണർക്ക് വേണ്ടി മാത്രമായി ടോയ്‌ലെറ്റ് നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് ബോർഡുകൾ വെച്ച ടോയ്‌ലെറ്റുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശൗചാലയങ്ങളുടെ ചിത്രങ്ങൾ ആരോ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ജാതിയത വെളിവാക്കുന്ന രീതിയിൽ ടോയ്‌ലെറ്റുകൾക്ക് മുന്നിൽ ബോർഡ് […]

കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖിക തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. എങ്കിലും ഒരു തവണ കൂടി സാമ്പിൾ എൻഐവിയിൽ അയച്ച് പരശോധന നടത്തും. എങ്കിൽ മാത്രമേ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ. ഈ പരിശോധന ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെൺകുട്ടി 28 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പ് […]

കൊറോണയൊന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല, കാശ് മാഡം തന്നെ വച്ചോളൂ : കൊറോണ ബാധിച്ച പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറിൽ നിന്നും പേടിച്ച് കാശ് വാങ്ങാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ തൃശൂർ : കൊറോണയെ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല. കാശ് മാഡം തന്നെ കൈയ്യിൽ വെച്ചോളൂ. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ ചികിത്സിക്കാൻ തൃശൂർ ജനറൽ ആശുപത്രിയിൽ ഓട്ടോയിൽ വന്നിറങ്ങിയ ഡോക്ടറോട് ഓട്ടോ ഡ്രൈവർ പറഞ്ഞ മറുപടിയാണിത്. ശേഷം അയാൾ കാശ് വാങ്ങാതെ സ്ഥലം വിടുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ വച്ച് ഡ്രൈവർ കാശ് വാങ്ങാതിരുന്ന ഡോക്ടർ സ്മിത മേനോനാണ് ഈ അനുഭവം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.അതേസമയം, ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചെന്നു കരുതി […]