കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ തീ കൊളുത്തി ; മധ്യവയസ്കൻ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ : മുല്ലശ്ശേരിയിൽ മകൻ വൃദ്ധയായ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെയാണ് (82) കുടുംബവഴക്കിനെ തുടർന്ന് മകൻ തീ കൊളുത്തിയത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ (60) പാവറട്ടി പൊലീസ് അറസ്റ്റ് ചെയതു.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. വള്ളിയമ്മു രാവിലെ ചായ കുടിച്ച് വീടിനു പുറത്തിറങ്ങിയതോടെ ഉണ്ണികൃഷ്ണൻ വീടിനരികിൽ കരുതി വെച്ചിരുന്ന പെയിന്റ് തിന്നർ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി. വള്ളിയമ്മുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുപത് ശതമാനത്തോളം പൊള്ളലേറ്റ വള്ളിയമ്മുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കിനെ തുടർന്ന് ഉണ്ണികൃഷ്ണൻ വള്ളിയമ്മുവിനെ നിരന്തരമായി ഉപദ്രവിക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു.