play-sharp-fill
കൊറോണയൊന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല, കാശ് മാഡം തന്നെ വച്ചോളൂ : കൊറോണ ബാധിച്ച പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറിൽ നിന്നും പേടിച്ച് കാശ് വാങ്ങാതെ ഓട്ടോ ഡ്രൈവർ

കൊറോണയൊന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല, കാശ് മാഡം തന്നെ വച്ചോളൂ : കൊറോണ ബാധിച്ച പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറിൽ നിന്നും പേടിച്ച് കാശ് വാങ്ങാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ

തൃശൂർ : കൊറോണയെ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല. കാശ് മാഡം തന്നെ കൈയ്യിൽ വെച്ചോളൂ. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ ചികിത്സിക്കാൻ തൃശൂർ ജനറൽ ആശുപത്രിയിൽ ഓട്ടോയിൽ വന്നിറങ്ങിയ ഡോക്ടറോട് ഓട്ടോ ഡ്രൈവർ പറഞ്ഞ മറുപടിയാണിത്. ശേഷം അയാൾ കാശ് വാങ്ങാതെ സ്ഥലം വിടുകയും ചെയ്തു.

ജനറൽ ആശുപത്രിയിൽ വച്ച് ഡ്രൈവർ കാശ് വാങ്ങാതിരുന്ന ഡോക്ടർ സ്മിത മേനോനാണ് ഈ അനുഭവം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.അതേസമയം, ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചെന്നു കരുതി ജനറൽ ആശുപത്രിയേയോ ജീവനക്കാരെയോ ഒരിക്കലും മാറ്റിനിർത്തേണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group