കൈയ്യടിക്കടാ.., ഇതാണ് മാസ് ; മെഡിക്കൽ കോളജിൽ മാസ്‌കിന് ക്ഷാമം നേരിട്ടപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കി നൽകിയത് 3750 മാസ്‌കുകൾ
സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിൽ മാസകിന് കക്ഷാമം എന്നറിഞ്ഞപ്പോൾ ഡി.വൈ.എഫ.്‌ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം മാസ്‌ക്ക് നൽകാം എന്ന ഉറപ്പ് കൊടുത്തു. അവസാനം നൽകിയത് പറഞ്ഞതിനേക്കാൾ കൂടുതൽ മാസ്‌ക്കും. അവസാനം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കൾ ഉണ്ടാക്കി നൽകിയത് 3750 മാസ്‌ക്കുകൾ.
സംഭവത്തെ പറ്റി ചോദിച്ചപ്പോൾ ഡി.വൈ.എഫ.്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, മെഡിക്കൽ കോളേജിൽ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ഉള്ള മാസകിന് ക്ഷാമം ഉണ്ടെന്ന് അറിഞ്ഞു. അതേസമയം പുറത്താണെങ്കിൽ അന്യായമായ വിലയും. നിലവിൽ ഉപയോഗിക്കുന്ന മാസ്‌കുകൾ ആറ് മണിക്കൂർ കഴിഞ്ഞാൽ മാറ്റണം. അത് കേട്ടപ്പോൾ ആണ് തോന്നിയത് എന്ത് കൊണ്ട് തുണി കൊണ്ടുള്ള മാസ്‌ക്കുകൾ നിർമ്മിച്ചു കൂടായെന്ന്. തുണി കൊണ്ടുള്ളതാണെങ്കിൽ സോപ്പ് ഉപയോഗിച്ചു കഴുകി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ സഹപ്രവർത്തകരുമായി ആലോചിച്ചു കൊണ്ട് അപ്പോൾ തന്നെ വനിതാ നേതാക്കളുടെ സബ്കമ്മറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മെസേജിട്ടു. എങ്ങനെയെങ്കിലും തുന്നൽ അറിയാവുന്നരെ സംഘടിപ്പിച്ചു കൊണ്ട് ആയിരം മാസ്‌ക്ക് തയ്യാറാക്കി കൊടുക്കണം. സഹായം അഭ്യർത്ഥിച്ചവരെല്ലാം സംഭവം അറിഞ്ഞതോടെ രാത്രി പകലാക്കി ഒരുമിച്ചു കൂടെ നിന്നു. അങ്ങനെയാണ് ഉറപ്പ് നൽകിയ ആയിരത്തിന് പകരം ഒറ്റ ദിവസം കൊണ്ട് 3750 മാസ്‌ക് നിർമ്മിച്ച് നൽകാനായി.
ഇതിന് പുറമെ ഡിവൈഎഫ്‌ഐ അന്യായമായി മാസ്‌ക്കിനു വില ഈടാക്കിയവർക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനും പരാതിയും നൽകിയിട്ടുണ്ട്. പേരാമംഗലം സ്റ്റേഷൻ അതിർത്തിയിലെ കൈപ്പറമ്പിലുള്ള ‘നെയിൽ ‘ ആശുപത്രിയിൽ സിംഗിൾ ലെയർ മാസ്‌ക്കിനു അഞ്ചു രൂപക്ക് പകരം ഇരുപത്തഞ്ചു രൂപ വാങ്ങിയത്തിനെതിരായ പരാതിയിൽ കഴിഞ്ഞ ദിവസം പേരാമംഗലം സ്റ്റേഷനിൽ വന്നു ആശിപത്രി അധികൃതർ ഇനി വില കൂട്ടി വിൽക്കില്ലെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞിരുന്നു.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം മുഴുവൻ ഭീതിയിൽ നിൽക്കുമ്പോൾ അന്യായമായി വില ഈടാക്കുന്ന ഒരുപാട് മെഡിക്കൽ ഷോപ്പുകളും ഡിസ്ട്രിബ്യൂട്ടേഴ്‌സും ഇനിയും ഉണ്ടെന്നും അവരെയെല്ലാം തന്നെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിയുന്നതൊക്കെ ചെയ്യുമെന്ന ശക്തമായ നിലപാടിലാണ് ഡിവൈഎഫ്‌ഐ.