പാലും കാച്ചും മുൻപ് പുതിയ വീട്ടിൽ ചാരായം വാറ്റി..! ആദ്യമായി ചാരായം വാറ്റാൻ ശ്രമിച്ച ഇറ്റലിക്കാരൻ മലയാളി പൊലീസ് പിടിയിൽ : സംഭവം തൃശൂരിൽ

പാലും കാച്ചും മുൻപ് പുതിയ വീട്ടിൽ ചാരായം വാറ്റി..! ആദ്യമായി ചാരായം വാറ്റാൻ ശ്രമിച്ച ഇറ്റലിക്കാരൻ മലയാളി പൊലീസ് പിടിയിൽ : സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ

തൃശൂർ : ലോക്ഡൗൺ കാലത്ത് മദ്യം നിരോധിച്ചതോടെ സംസ്ഥാനത്ത് വ്യാജ മദ്യ നിർമ്മാണവും ചാരായം വാറ്റും തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇവരെ പിടികൂടാൻ പൊലീസും എക്‌സൈസും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇതിനിടെ രസകരമായ പലസംഭവങ്ങളും അരേങ്ങറുകയും ചെയ്യുന്നുണ്ട്.

ലോക് ഡൗൺ കാലത്ത് പെട്രോളിനിങ്ങിനിടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് ആളനക്കം കണ്ട് പോയി നോക്കിയപ്പോൾ കണ്ടത് ചാരായം വാറ്റിന്റെ ലക്ഷണങ്ങളാണ്. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥൻ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ.സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ്് എത്തിയ ഡിവൈ.എസ്.പിയും സ്‌ക്വാഡും നടത്തിയ പരിശോധനയിൽ വാറ്റുകാരൻ കൈയ്യോടെ കുടുങ്ങുകയും ചെയ്തു. ഇറ്റലിയിൽ നിന്ന് അവധിയ്ക്കു നാട്ടിൽ എത്തി കുഴിക്കാട്ടുശേരി പൈനാടത്ത് ജോബിയാണ്(44) കുടുങ്ങിയത്.

ഭാര്യ ഇറ്റലിയിൽ നഴ്‌സാണ്. വീടുപണി പൂർത്തിയാക്കാൻ അവധിക്ക് നാട്ടിൽ വന്നതായിരുന്നു ഇയാൾ. കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് നാട്ടിൽ എത്തിയത്.

ലോക്ഡൗൺ കാരണം മദ്യശാലകൾ മുടക്കമായതിനാൽ ബോറടി മാറ്റാൻ പാല് കാച്ചൽ പോലും നടക്കാത്ത വീട്ടിൽ കൂട്ടുകാരെ കൂടെ കൂട്ടി ജോബി വാറ്റാൻ തീരുമാനിച്ചത്. വീടിനകത്തു തന്നെ ചാരായം വാറ്റാൻ എല്ലാ സാമഗ്രികളും കൊണ്ടുവന്നു. ബിരിയാണി ചെമ്പും ഗ്യാസ് ബർണറും പാത്രങ്ങളും വാടകയ്‌ക്കെടുക്കുകയായിരുന്നു.

പൊലീസ് എത്തുമ്പോൾ വാഷ് കൊള്ളുന്ന ബിരിയാണി ചെമ്പാണ് പൊലീസ് പിടിച്ചത്. ചാരായം തയാറാകുമ്പോൾ പകർത്താൻ മൂന്നു പ്ലാസ്റ്റിക് ഡ്രമ്മുകളും ഉണ്ടായിരുന്നു. താഴേക്കാട് സ്വദേശികളായ ലിജുവും ശ്രീവിമലുമാണ് പിടിയിലായ കൂട്ടുകാർ. ഇരുവരും ഡ്രൈവർമാരാണ്.

ചാരായം വാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിടിയിലായ മൂന്നുപേർക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. 700 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായാണ് ഇവർ പൊലീസ് പിടിയിലായത്.

ചാരായം വാറ്റാൻ അറിയില്ലാതിരുന്ന ഇവർ സുഹൃത്തുക്കളോട് ചോദിച്ചാണ് വാറ്റാൻ പഠിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

സബ് ഇൻസ്‌പെക്ടർ സുശാന്ത് കെ.എസ്, അഡീഷണൽ എസ് ഐമാരായ സത്യൻ, സിജുമോൻ ,രവി എ എസ് ഐ മാരായ ദാസൻ, സന്തോഷ്, ജിനുമോൻ , സാജൻ സീനിയർ സിപിഒമാരായ സുനിൽ, സുനിൽ കുമാർ എ.ബി, സിപിഒമാരായ സുനിൽ, സുനിൽ കുമാർ എ.ബി, സിപിഒമാരായ സുരേഷ് കുമാർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് വാറ്റു സംഘത്തെ പിടികൂടിയത്.