കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ
സ്വന്തം ലേഖിക
തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. എങ്കിലും ഒരു തവണ കൂടി സാമ്പിൾ എൻഐവിയിൽ അയച്ച് പരശോധന നടത്തും. എങ്കിൽ മാത്രമേ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ.
ഈ പരിശോധന ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെൺകുട്ടി 28 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം തൃശ്ശൂര് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന് പേരെ കൂടി ഡിസ് ചാർജ് ചെയ്തിട്ടുണ്ട്. ഇനി ഏഴ് പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 253 ആയി തുടരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ വിവിധ ജില്ലകളിലായി ഇതുവരെ കൊറോണയുടെ പശ്ചാത്തലത്തിൽ 3144 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3099 പേർ വീടുകളിലും 45 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നത്.