ജൂൺ ആദ്യം ഒരു ഫോണിൽ നിന്നും സ്വപ്‌നയ്ക്ക് എത്തിയ ശബ്ദസന്ദേശത്തിന് മന്ത്രി ജലീലിന്റെ ശബ്ദവുമായി സാമ്യം ; ജലീലിന്റെ ശബ്ദസാമ്പിളെടുത്ത് പരിശോധന നടത്താൻ ആലോചനയുമായി എൻ.ഐ.എ : ഡിലീറ്റ് ചെയ്ത സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഉടൻ

ജൂൺ ആദ്യം ഒരു ഫോണിൽ നിന്നും സ്വപ്‌നയ്ക്ക് എത്തിയ ശബ്ദസന്ദേശത്തിന് മന്ത്രി ജലീലിന്റെ ശബ്ദവുമായി സാമ്യം ; ജലീലിന്റെ ശബ്ദസാമ്പിളെടുത്ത് പരിശോധന നടത്താൻ ആലോചനയുമായി എൻ.ഐ.എ : ഡിലീറ്റ് ചെയ്ത സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഉടൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള സ്വപ്‌നാ സരേഷിന്റെ ചോദ്യം ചെയ്യൽ ഇനി നിർണ്ണായകം. സ്വപ്‌ന സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്ത ഓരോ തെളിവിനും ഇനി ഉത്തരം നൽകേണ്ടി വരും.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നയ്ക്ക് പുറമെ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ശിവശങ്കറിനെ കുടുക്കാനുള്ള തെളിവുകൾ ചാറ്റിൽ ഉണ്ടെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്‌സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലും ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

കേസിൽ സ്വപ്ന സരേഷിന്റെ രണ്ടാംഘട്ട മൊഴി മന്ത്രി കെ.ടി.ജലീലിനും അതിനിർണായകമാണ്. ജതുടർച്ചയായി 12 ദിവസം (എൻഐഎ) സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും കെ.ടി.ജലീലിനെതിരായ മൊഴികളോ തെളിവുകളോ ലഭിച്ചിരുന്നില്ല.

സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവയുടെ സൈബർ ഫൊറൻസിക് പരിശോധനാ ഫലം വന്നതോടെയാണു സ്വപ്ന പലതവണ ജലീലുമായി ആശയവിനിമയം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയത്.

യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു പരിചയപ്പെടുത്തിയതുകൊണ്ടു മാത്രമാണു സ്വപ്നയുമായി ബന്ധം നിലനിർത്തിയതെന്ന ജലീലിന്റെ മൊഴി വസ്തുതാപരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്കാളിത്തം പുറത്തുവരുന്നതുവരെ അവർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കിയില്ലെന്നാണു ജലീലിന്റെ മൊഴി. കോൺസുലേറ്റിൽ നിന്നു കൈമാറിയ മതഗ്രന്ഥങ്ങൾ അടക്കം ചെയ്ത നയതന്ത്ര പാഴ്‌സലിനുള്ളിൽ മറ്റൊന്നുമില്ലെന്നാണ് ഉത്തമബോധ്യമെന്നും അതങ്ങനെ തന്നെയാകണമെന്നാണു പ്രാർത്ഥനയെന്നും ജലീൽ അന്വേഷണ സംഘത്തോടു പറഞ്ഞു.

അതകേസമയം കെ.ടി. ജലീലിന്റേതല്ലാത്ത ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ ഒരു ശബ്ദസന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം അന്വേഷണസംഘങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ശബ്ദസാംപിൾ ശേഖരിച്ചു കോടതി ഉത്തരവോടെ എൻഐഎ പരിശോധനയ്ക്ക് അയച്ചേക്കുമെന്നാണ് സൂചന. ഇതും കേസിൽ അതിനിർണ്ണായകമായ തെളിവായിരിക്കും.

അതിനിടെ ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ പറയുന്നു. ഏത് അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ജലീൽ പറയുന്നു.

എതിരാളികൾക്ക് തന്നെകൊല്ലാൻ കഴിഞ്ഞേക്കും. പക്ഷേ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.