സ്വപ്‌ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജം ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിന് എൻ.ഐ.എയുടെ അനുമതി

സ്വപ്‌ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജം ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിന് എൻ.ഐ.എയുടെ അനുമതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമാക്കി സർവകലാശാല. ബാബാ അംബേദ്കർ സാങ്കേതിക സർവകലാശാലയാണ് സ്വപ്‌നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ കാര്യം വ്യക്തമാക്കിയത്.

ബാബാ അബേദ്ക്കർ സർവകലാശാല ബി.കോം കോഴ്‌സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷ് അവിടെ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ എൻ.ഐ,എ കോടതി പൊലീസിന് അനുമതി നൽകി.

കസ്റ്റംസ് കസ്റ്റഡി അവസാനിപ്പിച്ചാൽ പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കന്റോൺമെന്റ് പൊലീസ് നൽകിയ അപേക്ഷയിൽ സർവകലാശാല രജിസ്ട്രാറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.