ഹാളിലെ ഹുക്കിൽ അച്ഛനും മകനും, കിടപ്പുമുറിയിൽ അമ്മയും മകളും ; ചുമരിൽ ബന്ധുക്കളെയാരെയും മൃതദേഹം കാണിക്കരുതെന്ന കുറിപ്പും ; ബിജുവും കുടുംബവും ജീവനൊടുക്കിയത് പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ് : കൂട്ടമരണം പുറത്തറിഞ്ഞത് അയൽക്കാരൻ പാല് വാങ്ങാൻ എത്തിയപ്പോൾ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടാണ് കേരളക്കര ഇന്ന് പുലർന്നത്. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാരൻ പാല് വാങ്ങാൻ എത്തിയതോടെയാണ് കൂട്ടമരണം പറത്തറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ബിജവും പണം നൽകാനുള്ളവരിൽ ചിലർ വീട്ടിലെത്തി ബഹളം വച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇവരിൽ […]

കൊച്ചിയിൽ വീടിനുള്ളിൽ യുവതിയേയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും : സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കൊച്ചി : പറവൂർ എടവനക്കാട് കൂട്ടിങ്ങൽച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മരിച്ചവരിൽ നാല് മാസം പ്രായമായ കുഞ്ഞും. വിനിത (25) ഇവരുടെ നാലും രണ്ടും വയസുള്ള ആൺകുട്ടികളും നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ […]

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചനിലയിൽ കണ്ടെത്തിയത് കിടപ്പുമുറിയിൽ : സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കാസർകോട് : ബേക്കലിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗറിലെ ആശയുടെയും മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകൾ അഷിത(10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടിയുടെ സഹോദരനാണ് വീട്ടിലെ കിടപ്പുമുറിയിൽ ആണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷിത. അതേ സ്‌കൂളിൽ തന്നെ പഠിക്കുന്ന അശ്വിൻ സഹോദരനാണ്. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് […]

കാസർഗോഡിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ   കാസർഗോഡ് : യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെയാണ് പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ത്രീധനത്തിന് വേണ്ടിയുള്ള ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം. 2014ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും 35 പവൻ സ്വർണ്ണവും നൽകിയിരുന്നു. ഇതിനുപുറമേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിന്നും […]

ഞാനാ ടൈപ്പുമല്ല, അങ്ങനത്തെ മനസുമല്ല എനിക്ക് ; അയാളുടെ ലൈഫ് സക്‌സസ് ആവുന്നെങ്കിൽ ആവട്ടെ : ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ : റംസിയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിന് മുൻപ് തന്നെ കേട്ടൊരു മരണവാർത്തയാണ് ആലപ്പുഴ സ്വദേശിനിയായ അർച്ചനയുടെ ആത്മഹത്യ. ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ സ്ത്രീധനത്തിന്റെ പേരിൽ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്താണ് അർച്ചന ജീവനൊടുക്കിയത്. ഇപ്പോഴിതാ ജീവനൊടുക്കുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. അർച്ചനയുടെ ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം കഴിക്കാനായി ഒതളങ്ങ അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ആരോ അത് മാറ്റി വച്ചെന്നും വെളുപ്പെടുത്തുന്നത്.’ഞാൻ ഒന്നും ചെയ്യില്ലെന്ന് നല്ല വിശ്വാസമാണ് അയാൾക്ക്. എല്ലാം ശരിയാക്കി […]

ഞാനും നിങ്ങളുടെ അനിയത്തിയേയും അമ്മയേയും പോലെ ഒരു പെണ്ണാണ് ; നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നു : ഏഴ് വർഷം പ്രണയിച്ചയാൾ നിഷ്‌കരുണം ഉപേക്ഷിച്ചപ്പോൾ മരണത്തിന്റെ വഴി തെരഞ്ഞെടുത്ത അർച്ചനയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ   ആലപ്പുഴ : കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയിൽ നിന്നും കേരളക്കര മുക്തരാവുന്നതിന് മുൻപ് തന്നെ പ്രണയത്തിന്റെ പേരിൽ മറ്റൊരു പെൺകുട്ടിയുടെ കൂടി ആത്മഹത്യയ്ക്ക്  കേരളക്കര സാക്ഷിയായി. ആത്മഹത്യക്കുറിപ്പ് എഴുതി വച്ചിട്ടാണ് ആറാട്ടുപുഴ സ്വദേശിനിയായ അർച്ചന ജീവനൊടുക്കിയത്. ശ്യാമണ്ണൻ ഒന്നു മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നു. നീണ്ട ഏഴു വർഷത്തോളം പ്രണയിച്ചയാൾ സ്ത്രീധനത്തിന്റെ പേരിൽ, ഏഴു വർഷം പ്രണയിച്ചയാൾ തന്നെ നിഷ്‌കരുണം ഉപേക്ഷിച്ചപ്പോൾ സ്വയം ജീവനൊടുക്കിയ 21 കാരി […]

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കത്രിക കൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിൽ ; മരിച്ചത് വിദേശത്ത് നിന്നുമെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പയ്യന്നൂർ സ്വദേശി

സ്വന്തം ലേഖകൻ കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവിനെ ടോയ്‌ലെറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശിയായ ടി.വി.ശരത്തിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായി ജോലി ചെയ്ത് വരികെയായിരുന്നു ശരത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ശരത് നാട്ടിലെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഭക്ഷണവുമായെത്തി ബന്ധു വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോയ്‌ലെറ്റിനുള്ളിൽ […]

ആലപ്പുഴയിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മ ആത്മഹത്യ ചെയ്തു ; മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിൽ : പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ : വീടിനുള്ളിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മയെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം. മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലാണ്. വീടിനുള്ളിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യത മൂലമാണ് താൻ ആത്മഹത്യ ചെയ്തതെന്നും എന്റെ മരണശേഷം മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നുവെന്നാണ് ആത്മഹത്യ […]

അമ്മയേയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; ഇരുവരുടെയും ആത്മഹത്യയിൽ ദുരൂഹതയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കണ്ണൂർ : ആലക്കോട് തിമിരിയിൽ അമ്മയെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലക്കോട് തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കിടുപ്പുമുറിയിലാണ് സന്ദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കാണാതായ ഇയാളുടെ അമ്മ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് ജോലി ചെയ്ത് വരികെയായിരുന്നു സന്ദീപ്. കൊറോണയെ തുടർന്ന് പ്രഖ്യാപിച്ച […]

കരുനാഗപള്ളിയിൽ വിദേശത്ത് നിന്നുമെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശത്ത് നിന്നുമെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കിയ. കരുനാഗപ്പള്ളി പടനായർകുളങ്ങര ഹൈബി നിവാസിൽ അൽഷാനി സലിം (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 28നാണ് യുവാവ് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ നിന്നുമെത്തിയത്. കളമശ്ശേരിയിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബന്ധുക്കൾ ഭക്ഷണവുമായി എത്തിയപ്പോഴാണ് സലിമിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും. ഭാര്യയും, രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.